Connect with us

“ഒരു രാത്രിയിലേക്ക് നേഹയെ ലഭിക്കുമോ” – അശ്ലീലമയച്ചവന് കിടിലൻ പണി കൊടുത്ത് നടി നേഹ സക്‌സേന

Malayalam Breaking News

സിനിമ രംഗത്തെ സ്ത്രീകൾ എപ്പോളും നേരിടേണ്ടി വരാറുള്ള പ്രശ്നമാണ് അശ്‌ളീല ചുവയോടെയുള്ള സംസാരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി നേരിടേണ്ടി വരുന്നത്. ഇത്തരത്തിൽ തനിക്ക് നേരെ അശ്ളീലം പറഞ്ഞവന് മറുപടി നൽകിയിരിക്കുകയാണ് നേഹ സക്‌സേന .

. നടിയുടെ പിആർ മാനേജറോടാണ് ഗൾഫിലുളള യുവാവ് മോശമായ ഭാഷയിൽ സംസാരിച്ചത്. ദുബായില്‍ ഒരു രാത്രിയിലേക്ക് താരത്തെ ലഭിക്കുമോ എന്നായിരുന്നു വാട്സ് ആപ്പ് ചാറ്റിലൂടെ ഇയാളുടെ ചോദ്യം.
ഇതിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം നേഹ സോഷ്യൽമീഡിയയില്‍ പോസ്റ്റ് ചെയ്തു. യു.എ.ഇയിലുള്ള സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണമെന്നും ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നുമാണ് നേഹ പറയുന്നത്. സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം എന്താണെന്ന് ഇയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ പറഞ്ഞു.

‘അയാളുടെ ഫോൺ ആരോ ഹാക്ക് ചെയ്തതാണെന്നാണ് ഇപ്പോള്‍ അയാൾ അവകാശപ്പെടുന്നത്. അങ്ങനെ ഹാക്ക് ചെയ്യപ്പെട്ടതാണെങ്കിൽ എന്റെ പിആർ മാനേജറുടെ മെസേജ് വന്നപ്പോൾ എന്തിന് ആ നമ്പർ ബ്ലോക്ക് ചെയ്തു. ഈ സംഭവത്തിനുശേഷം ഒന്നു വിളിച്ച് ക്ഷമാപണം നടത്താനോ അല്ലെങ്കിൽ മാപ്പ് എഴുതി അയക്കാനോ കൂട്ടാക്കിയില്ല. അതുകൊണ്ടാണ് അയാളുടെ വിവരങ്ങള്‍ സഹിതം സമൂഹമാധ്യമത്തിലൂടെ എഴുതിയത്.’–നേഹ പറഞ്ഞു.

‘ഇത്തരത്തിലുള്ള ആളുകൾ സമൂഹത്തിനു തന്നെ നാണക്കേടാണ്. അയാളുടെ കയ്യിൽ നിന്നും മാപ്പ് എഴുതി ലഭിക്കാതെ ഇയാൾക്ക് മാപ്പുനൽകില്ല.’–നേഹ വ്യക്തമാക്കി.

neha saxena against vulgar messages

More in Malayalam Breaking News

Trending

Recent

To Top