ഇത്രയും വിമർശിക്കപ്പെട്ട ഒടിയനെ പറ്റി മോഹൻലാലിന് ആരാധകരുടെ അഭിപ്രായമല്ല ! ശ്രീകുമാർ മേനോനെ പോലും അമ്പരപ്പിച്ച് ഡയലോഗ് !
By
മോഹൻലാലും ശ്രീകുമാർ മേനോനും ഒട്ടേറെ പഴി കേൾപ്പിക്കപ്പെട്ട ചിത്രമാണ് ഒടിയൻ .അമിത പ്രതീക്ഷ നൽകിയ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയതാണ് പ്രശ്നമായത് . ടിയാണ് വേണ്ടി വലിയ മെയ്ക്ക് ഓവർ പോലും മോഹൻലാൽ നടത്തിരുന്നു. ഇപ്പോൾ ആശീർവാദത്തോടെ മോഹൻലാൽ എന്ന പരിപാടിയിൽ ഒടിയനെ കുറിച്ച് മോഹൻലാൽ മനസ് തുറന്നു .
അഭിനേതാവ് എന്ന നിലയില്‍ സ്വാധീനിച്ച സിനിമയാണ് ഒടിയന് എന്ന് മോഹന്‍ലാല്‍. ഒരു പാട് സിനിമകള്‍ കൊണ്ടുവന്ന സിനിമയാണ് ഒടിയന് എന്നും ഈ സിനിമ ജീവിത വീക്ഷണങ്ങള്‍ മാറ്റിയിട്ടുണ്ടെന്നും ലാല്‍.
ഒടിയന്, ലൂസിഫര്‍, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്നീ സിനിമകളുടെ വിജയാഘോഷവും എമ്പുരാന്, ബറോസ്, മരക്കാര്‍ എന്നീ സിനിമകളുടെ പ്രഖ്യാപനവും ചേര്‍ത്തുള്ള പരിപാടിയായിരുന്നു കൊച്ചിയില്‍ നടന്ന ആശിര്‍വാദത്തോടെ ലാലേട്ടന്.
ജീവിതത്തില്‍ എടുത്തുപറയാവുന്ന സിനിമയാണ് ഒടിയന് എന്നും ശ്രീകുമാറിന്റെ കഠിന പ്രയത്നം അതിന് പിന്നിലുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു ഒടിയനെ ചൊല്ലി ഒരു പാട് കാര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മാറ്റി സിനിമയെ സ്വീകരിച്ചതിന് നന്ദി പറയുന്നുവെന്നും മോഹന്‍ലാല്‍.
ഒടിയന് സംവിധായകന് ശ്രീകുമാര്‍ മേനോനും മോഹന്‍ലാല്‍ നന്ദി പറഞ്ഞു. ശ്രീകുമാര്‍ മേനോന്, തിരക്കഥാകൃത്ത് ഹരികൃഷ്ണന്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, ഛായാഗ്രാഹകന്‍ ഷാജി എന്നിവരും സാന്നിധ്യത്തിലാണ് മോഹന്‍ലാല്‍ ഒടിയനെക്കുറിച്ച് പറഞ്ഞത്.
mohanlal about odiyan
