സുചിത്രക്കിഷ്ടപെട്ട മോഹൻലാൽ ചിത്രങ്ങൾ !
By
മലയാളികളുടെ പ്രിയ നായകനാണ് മോഹൻലാൽ . ഒരുപാട് പേര് സ്വന്തമാക്കാൻ കൊതിച്ച മോഹൻലാലിനെ പക്ഷെ സ്വന്തമാക്കിയത് ചെന്നൈ സ്വദേശിനിയായ സുച്ചിത്രയായിരുന്നു.
തമിഴ് നാട്ടിലെ വലിയ സിനിമാ പാരമ്പര്യം ഉള്ള കുടുംബത്തിലെ അംഗമായ സുചിത്ര ഇപ്പോൾ തനിക്കു ഏറ്റവും ഇഷ്ടമുള്ള മോഹൻലാൽ ചിത്രങ്ങൾ ഏതെന്നു തുറന്നു പറയുകയാണ്. ഒടിയൻ, ലൂസിഫർ, ഇട്ടിമാണി മേഡ് ഇൻ ചൈന എന്നീ ചിത്രങ്ങളുടെ വിജയം ആഘോഷിച്ച ആശീർവാദത്തോടെ മോഹൻലാൽ എന്ന പരിപാടിയിൽ വെച്ചാണ് സുചിത്ര മോഹൻലാൽ തന്റെ മനസ്സ് തുറന്നതു. .
മോഹൻലാലിന്റെ ആക്ഷൻ സിനിമകളിൽ സുചിത്രക്കു ഏറ്റവും ഇഷ്ടപെട്ടത് ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം ആണ്. ഇന്ത്യൻ സിനിമയെ തന്നെ വിസ്മയിപ്പിച്ചിട്ടുള്ള അഭിനയ വൈഭവം ഒട്ടേറെ സിനിമകളിലൂടെ പുറത്തെടുത്തിട്ടുള്ള മോഹൻലാലിന്റെ വൈകാരിക തീവ്രമായ സിനിമകളിൽ സുചിത്രക്കു ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട സിനിമ ബ്ലെസ്സി ഒരുക്കിയ തന്മാത്ര ആണ്. ഒട്ടേറെ മലയാള സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും എന്നും ഹൃദയത്തോട് ചേർക്കുന്ന ചിത്രങ്ങൾ കൂടിയാണ് മേൽ പറഞ്ഞത് ഒക്കെയും.
suchithra about mohanlal