Connect with us

അതിലാണ് ഒരു നല്ല സംവിധായകന്റെ മികവ് ; കൂടുതൽ വെളിപ്പെടുത്തലുമായി മോഹൻലാൽ

Malayalam

അതിലാണ് ഒരു നല്ല സംവിധായകന്റെ മികവ് ; കൂടുതൽ വെളിപ്പെടുത്തലുമായി മോഹൻലാൽ

അതിലാണ് ഒരു നല്ല സംവിധായകന്റെ മികവ് ; കൂടുതൽ വെളിപ്പെടുത്തലുമായി മോഹൻലാൽ

ഒരു നടന്‍ എന്നതിനേക്കാള്‍ മികച്ച ഒരു കലാകാരന്‍ എന്ന വിശേഷണമാണ് മോഹൻലാലിന് ഏറ്റവും അനിയോജ്യം. അങ്ങനെ അറിയപ്പെടാനാണ് അദ്ദേഹവും ആഗ്രഹിക്കുന്നത്. നടന്‍, ഗായകന്‍ , എന്നിങ്ങനെ സിനിമയിലൂടെ പ്രേക്ഷകരെ എപ്പോഴും വിസ്മയിപ്പിക്കുന്ന നടനാണ് മോഹന്‍ലാല്‍.ഓരോ കഥാപാത്രം ചെയ്യുമ്പോഴും പ്രേക്ഷരെ വിസ്മയിപ്പിക്കാറുള്ള മോഹൻലാൽ ഇപ്പോൾ കുറച്ചുകൂടി വ്യത്യസ്തമായി സിനിമയുടെ പിന്നാമ്പുറങ്ങളിലേക്ക് കൂടി സഞ്ചരിക്കാൻ ഒരുങ്ങുകയാണ് .

കഴിഞ്ഞ നാല് പതിറ്റാണ്ടായി ക്യാമറയ്ക്ക് മുന്നില്‍ ജീവിക്കുന്ന ലാലേട്ടന്‍ ക്യാമറയ്ക്ക് പിന്നിലേയ്ക്ക് ചുവട് വയ്ക്കാന്‍ തയ്യാറെടുക്കുകയാണ്. സിനിമകളിലൂടെ വിസ്മയിപ്പിച്ചുളള ലാലേട്ടന്റെ സ്വന്തം ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിത ഒരു നല്ല സംവിധായകന്‍ എങ്ങനെയായിരിക്കണമെന്ന് പറയുകയാണ് മോഹന്‍ലാല്‍. മാതൃഭൂമി വാരാന്ത്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് നല്ല സംവിധായകനെ കുറിച്ച്‌ നിര്‍വചിച്ചിരിക്കുന്നത്.ഈസ്റ്റര്‍ ദിനത്തില്‍ ലാലേട്ടന്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.ബറോസ്സ് എന്ന ചിത്രത്തിലൂടെ ലാലേട്ടന്‍ സംവിധാനത്തിലേയ്ക്ക് ചുവട് വയ്ക്കുകയാണ്.

ഈസ്റ്റർ ബ്ലോഗ്

ഈസ്റ്റര്‍ ദിനത്തിലായിരുന്നു തന്റെ പുതിയ സംരംഭത്തെ കുറിച്ച്‌ ലാലേട്ടന്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്. ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തിലായിരുന്നു മോഹന്‍ലാല്‍ തന്റെ പുതിയ ചിത്രത്തെ കുറിച്ച്‌ വെളിപ്പെടുത്തിയത്. ബോറസ്സ് എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ബ്ലോഗ്ഗിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

ജിജോയുടെ സമ്മാനം

ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോയുമായുള്ള സംസാരത്തിനിടയിലാണ് ബറോസ്സ് കടന്നു വന്നത്. അതൊരു മിത്തായിരുന്നു. ഒരു മലബാര്‍ തീരദേശ മിത്ത്. “ബറോസ്സ് – ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍,”. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോള്‍ ഇത് സിനിമയാക്കിയാല്‍ നന്നാവുമല്ലോ എന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ബിറോസ്സ എന്ന സിനിമ തന്റെ ഉള്ളില്‍ പിറക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ചിത്രത്തില്‍ ബറോസ്സായി എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. നവോദയുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബറോസ് എന്നാൽ

പോര്‍ച്ചു ഗീസു പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഡ രചനയാണ്.ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ് നൂറിലധികം വര്‍ഷങ്ങളായി അദ്ദേഹം ഈ നിധി കാത്ത് സൂക്ഷിക്കുകയാണ്. ഗാമയുടെ യാഥാര്‍ഥ പിന്‍തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ ഈ നിധി കൈ മാറുകയുളളു. ബറോസ്സിനെ തേടി ഒരു കുട്ടിയെത്തുന്നതാണ് ചിത്രത്തിന്റെ കഥ. ബറോസ്സും കുട്ടിയും തമ്മിലുളള രസകരമായ സംഭവമാണ് സിനിമയുടെ പ്രമേയം. മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്ന് ലാലേട്ടന്‍ ആദ്യം തന്നെ ഉറപ്പ് നല്‍കിയിട്ടുണ്ട്.

വ്യത്യസ്ത മൂഡുകൾ
ഒരുപാട് സംവിധായകരുടെ കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരെല്ലാം വ്യത്യസ്തരാണ്. ചിലര്‍ അഭിനേതാക്കളെ എപ്പോഴും കംഫര്‍ട്ട് സോണില്‍ നിര്‍ത്തും. ഇത് അവരുടെ മൂഡുകള്‍ അഭിനയത്തെ എങ്ങനെ ബാധിക്കും എന്ന് അറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കാറുമുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ രീതി വ്യത്യാസമാണ്. ഒരു സംവിധായകന്‍ സിനിമ കാര്യങ്ങള്‍ കൊണ്ടുപോകേണ്ടത് നല്ലൊരു പിക്നിക് പോലെയായിരിക്കണം. അത് അഭിനേതാക്കളില്‍ നിന്നും മറ്റുളളവരില്‍ നിന്നും നല്ലഫലങ്ങള്‍ ലഭിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ലാലേട്ടന്‍ പറഞ്ഞു.

അത്തരത്തിൽ കാര്യങ്ങൾ പ്ലാൻ ചെയ്യണം

ഒരു മികച്ച സംവിധായകന്‍ എങ്ങനെയായിരിക്കണമെന്ന് തുറന്നു പറയുകയാണ് താരം. ഒരു നല്ല സംവിധായകന്‍ നല്ല പിക്നിക് പോലെയായിരിക്കണം. ആ തരത്തില്‍ വേണം സംവിധായകന്‍ കാര്യങ്ങള്‍ കൊണ്ടു പോകേണ്ടത്. മാതൃഭൂമി വാരാന്ത്യത്തിനു നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ തന്റെ അഭിപ്രായ തുറന്നു പറഞ്ഞത്.

mohanlal about his new direction work barros

Continue Reading
You may also like...

More in Malayalam

Trending

Recent

To Top