Malayalam
നിഷ്കളങ്ക ഭാവത്തോടെ വിവാഹ ദിനത്തിൽ മോഹൻലാൽ ;സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹം – വൈറൽ ആയി കല്യാണ വീഡിയോ
നിഷ്കളങ്ക ഭാവത്തോടെ വിവാഹ ദിനത്തിൽ മോഹൻലാൽ ;സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹം – വൈറൽ ആയി കല്യാണ വീഡിയോ
എല്ലാവര്‍ക്കും അറിയാവുന്നതാണ്മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ കുടുംബ ജീവിതത്തെ കുറിച്ച് .പ്രശസ്ത തമിഴ് നടനും നിര്‍മാതാവുമായ കെ ബാലാജിയുടെ മകള്‍ സുചിത്രയും മോഹന്‍ലാലും തമ്മില്‍ 1988 ലായിരുന്നു വിവാഹിതരായത്. വിവാഹത്തിന് മുന്‍പ് സുചിത്രയ്ക്ക് മോഹന്‍ലാലിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ചും അവര്‍ തമ്മില്‍ പരസ്പരം കത്തുകള്‍ അയച്ചിരുന്ന കഥകളും സുചിത്രയുടെ സഹോദരന്‍ സുരേഷ് ബാലാജി വെളിപ്പെടുത്തിയിട്ടുണ്ട്.
താരദമ്ബതികളും അവരുടെ കുടുംബബന്ധങ്ങള്‍ക്കും വലിയ ആയൂസ് ഇല്ലെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്ന കാലമാണിത്. അവിടെ 31 വര്‍ഷത്തോളം ദമ്ബതികളായി തുടര്‍ന്ന് മാതൃകയായിരിക്കുകയാണ് മോഹന്‍ലാലും സുചിത്രയും. ഇന്ന് അഭിനയ ജീവിതത്തില്‍ വളരെ ഉയരങ്ങള്‍ കീഴടക്കിയിരിക്കുന്ന മോഹന്‍ലാലു ഭാര്യ സുചിത്രയും വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. എല്ലാ കൊല്ലത്തെയും പോലെ ഇത്തവണയും ഇരുവരുടെയും വിവാഹ വീഡിയോ സോഷ്യല്‍ മീഡിയ വഴി തരംഗമായി കൊണ്ടിരിക്കുകയാണ്.
1988 ഏപ്രില്‍ 28 നായിരുന്നു മോഹന്‍ലാലിന്റെ വിവാഹം. തമിഴ് നടനും പ്രശസ്ത നിര്‍മാതാവുമായ കെ ബാലാജിയുടെ മകള്‍ സുചിത്രയായിരന്നു മോഹന്‍ലാലിന്റെ വധു. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലായിരുന്നു വിവാഹം. വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ നിന്നും സുചിത്രയ്ക്ക് ലാല്‍ പുടവ നല്‍കി. വീണ്ടുമൊരു ഏപ്രില്‍ 28 വരുമ്ബോള്‍ മോഹന്‍ലാലും പ്രിയതമയും വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. ഇത്തവണ 31-ാം വിവാഹ വാര്‍ഷികമായിരുന്നു. ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടെ ഫീലിംഗ് ഹാപ്പി എന്ന് മാത്രമാണ് ഇന്നത്തെ ദിവസത്തെ കുറിച്ച് താരം പറഞ്ഞത്. എന്നാല്‍ ആരാധകര്‍ക്കിത് ആഘോഷ ദിവസമാണ്. പതിവ് പോലെ മോഹന്‍ലാലിന്റെ കല്യാണ വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.
നടന്മാരായ പ്രേം നസീര്‍, കെപി ഉമ്മര്‍, തിക്കുറിശ്ശി, സുകുമാരന്‍, സോമന്‍, മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, സംവിധായകന്മാരായ സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, വേണുനാഗവള്ളി, ഫാസില്‍, രാഷ്ട്രീയ നേതക്കാളായ ഉമ്മന്‍ചാണ്ടി, ടികെ രാമകൃഷ്ണന്‍, ആര്‍ ബാലകൃഷ്ണപിള്ള, നടിമാരായ ജലജ, കാര്‍ത്തിക, രേവതി, സുഹാസിനി, സുകുമാരി, തുടങ്ങി സിനിമാ രാഷ്ട്രീയത്തില്‍ നിന്നും നിരവധി പ്രമുഖരായിരുന്നു വിവാഹത്തില്‍ പങ്കെടുത്തിരുന്നത്.മോഹന്‍ലാലിന്റെ വിവാഹ വാര്‍ഷികം വരുമ്ബോള്‍ ഇപ്പോഴും അവതരിക്കുന്നതു ഈ വീഡിയോ ആണ് . അന്ന് മോഹന്‍ലാല്‍-സുചിത്ര വിവാഹത്തില്‍ പങ്കെടുക്കാന്‍ മലയാള സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു.
mohanlal wedding video
