Connect with us

2022ല്‍ വ്യത്യസ്തങ്ങളായ ചിത്രങ്ങളുമായി മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചപ്പോള്‍ മനസില്‍ ഓര്‍ത്തുവക്കാന്‍ മികച്ചൊരു സീന്‍ പോലുമില്ലാതെ മോഹൻലാൽ !

Movies

2022ല്‍ വ്യത്യസ്തങ്ങളായ ചിത്രങ്ങളുമായി മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചപ്പോള്‍ മനസില്‍ ഓര്‍ത്തുവക്കാന്‍ മികച്ചൊരു സീന്‍ പോലുമില്ലാതെ മോഹൻലാൽ !

2022ല്‍ വ്യത്യസ്തങ്ങളായ ചിത്രങ്ങളുമായി മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചപ്പോള്‍ മനസില്‍ ഓര്‍ത്തുവക്കാന്‍ മികച്ചൊരു സീന്‍ പോലുമില്ലാതെ മോഹൻലാൽ !

ദൃശ്യം ടു യില്‍ തുടങ്ങി മരക്കാര്‍ വരെയും 2021 മോഹന്‍ലാലിനെ സംബന്ധിച്ച് മോശമല്ലാത്ത വര്‍ഷമായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ടു പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നുവെങ്കിലും മരക്കാര്‍ പ്രേക്ഷകരെ നിരാശപ്പെടുത്തുകയായിരുന്നു. എന്നാൽ ൨൦൦൨ അങ്ങനെ ആയിരുന്നില്ല .2022ല്‍ വ്യത്യസ്തങ്ങളായ ചിത്രങ്ങളുമായി മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചപ്പോള്‍ പോയ വര്‍ഷം മോഹന്‍ലാലിന്റെ കരിയറിലെ മോശം വര്‍ഷമായി തന്നെ പറയേണ്ടിവരും. ബ്രോ ഡാഡി, മോണ്‍സ്റ്റര്‍, ആറാട്ട് തുടങ്ങി റിലീസ് ചെയ്ത നാല് ചിത്രങ്ങള്‍ക്കും അത്രയധികം ട്രോളുകളും വിമര്‍ശനങ്ങളുമായിരുന്നു വന്നത്. മോഹന്‍ലാല്‍ എന്ന നടന്റെ മാസ് ആക്ഷന്‍ പോയിട്ട്, മനസില്‍ ഓര്‍ത്തുവക്കാന്‍ മികച്ചൊരു സീന്‍ പോലുമില്ലാതെയാണ് 2022 അവസാനിക്കുന്നത്. 2022ല്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നാല് മോഹന്‍ലാല്‍ ചിത്രങ്ങളുടെ കൂടുതല്‍ വിശേഷങ്ങളിതാ.

ബ്രോ ഡാഡി


ലൂസിഫറിനു ശേഷം പൃഥ്വിരാജും മോഹന്‍ലാലും വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു 2022ല്‍ പുറത്തിറങ്ങിയ ബ്രോ ഡാഡി. ഒടിടി റിലീസായി എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ജോണ്‍ കാറ്റാടിയും (മോഹന്‍ലാല്‍) മകന്‍ ഈശോ ജോണ്‍ കാറ്റാടിയും (പൃഥ്വിരാജ്) തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥ കൂടെയാണ് ബ്രോ ഡാഡി. അപ്പനായും സുഹൃത്തായും ജ്യേഷ്ഠ സഹോദരനായും ഈശോയുടെ എല്ലാ കാര്യങ്ങളിലും ജോണ്‍ ഉണ്ടാകും. ജോണിന്‍റെ ആത്മമിത്രം കുര്യന്‍ മാളിയേക്കല്‍ (ലാലു അലക്‌സ്) കുര്യന്‍റെ മകള്‍ അന്ന (കല്യാണി പ്രിയദര്‍ശന്‍) ഇവരും കൂടെ ചേരുമ്പോഴാണ് ബ്രോ ഡാഡി പൂര്‍ണമാകുക.കല്യാണി പ്രിയദര്‍ശന്‍, ഉണ്ണി മുകുന്ദന്‍, മീന, കനിഹ, ലാലു അലക്‌സ് തുടങ്ങിയവര്‍ക്കൊപ്പം പൃഥ്വിരാജും കേന്ദ്ര കഥാപാത്രമായി എത്തുന്നു. ജനുവരി പകുതിയോടെ സിനിമ ഒടിടിയില്‍ റിലീസ് ചെയ്യും.

ആറാട്ട്

പ്രഖ്യാപനം മുതല്‍ മോഹന്‍ലാല്‍ ഫാന്‍സ് ആഘോഷമാക്കിയ ചിത്രമായിരുന്നു ആറാട്ട്. ബി.ഉണ്ണികൃഷ്ണന്‍-ഉദയ്കൃഷ്ണ-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തിയ ചിത്രം പക്ഷേ നിരാശയായിരുന്നു സിനിമാപ്രേമികള്‍ക്ക് നല്‍കിയത്. മുതലക്കോട്ട എന്ന, കൃഷിക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു പാലക്കാടന്‍ ഗ്രാമത്തിലാണ് ‘ആറാട്ടി’ന്‍റെ കഥ നടക്കുന്നത്. ഗ്രാമത്തിലെ പഞ്ചായത്തിനു കീഴിലുള്ള എല്ലാ തരിശു ഭൂമികളും സർക്കാർ നയത്തിന്‍റെ ഭാഗമായി കൃഷിയോഗ്യമാക്കുക എന്ന പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് അവിടുത്തെ പഞ്ചായത്ത്. അതിന് നേതൃത്വം നൽകുന്നത് പഞ്ചായത്തും കൃഷി വകുപ്പും അതിന്‍റെ അമരക്കാരി രുഗ്മിണിയും പ്രളയകാലത്ത് ഗ്രാമത്തിന് കൈത്താങ്ങായി എത്തി, അവിടെ സ്ഥിരതാമസമാക്കിയ ബറ്റാലിയൻ എന്ന നാൽവർ സംഘവുമാണ്.ബോക്‌സോഫീസില്‍ വലിയൊരു കളക്ഷന്‍ നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല.നെയ്യാറ്റിൻകര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.മാളവിക മേനോന്‍, ശ്രദ്ധ ശ്രീനാഥ്, അശ്വിന്‍ കുമാര്‍, ഇന്ദ്രന്‍സ്, നേഹ സെക്‌സാന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ട്വല്‍ത് മാന്‍
2022ല്‍ സമ്മിശ്ര പ്രതികരണം ലഭിച്ച മറ്റൊരു മോഹന്‍ലാല്‍ ചിത്രമാണ് ട്വല്‍ത് മാന്‍. ബ്രോ ഡാഡി, ആറാട്ട് എന്നീ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി പ്രേക്ഷകന് ആസ്വദിക്കാനുള്ള ഒരു ക്രൈം ത്രില്ലറാണ് ചിത്രം. അനുശ്രീ, അദിതി രവി, ശിവദ, ഉണ്ണി മുകുന്ദന്‍, ഷൈന്‍ ടോം ചാക്കോ, പ്രിയങ്ക നായര്‍, ലിയാനോ ലിഷോയി, സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

മോണ്‍സ്റ്റര്‍
2022ല്‍ നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. ശരാശരി മോഹന്‍ലാല്‍ ആരാധകനെ പോലും തൃപ്തിപ്പെടുത്താന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. ചിത്രത്തിലെ ഡയലോഗുകളും മോഹന്‍ലാലിന്റെ അഭിനയവും ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. കൊച്ചിയില്‍ താന്‍ വാങ്ങിയ ഫ്ലാറ്റ് വില്‍ക്കാനായി ഡല്‍ഹിയില്‍ നിന്നും ലക്കി വരികയാണ്. ലക്കിയായി മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം അസാധ്യമാണെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്.
പുലിമുരുകൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനു ശേഷം മോഹൻലാൽ- സംവിധായകൻ‍ വൈശാഖ്- തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവർ വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു മോൺസ്റ്റർ.

More in Movies

Trending

Recent

To Top