Connect with us

വിനീതേട്ടനോട് എന്തോ വൈരാഗ്യം ഉണ്ടല്ലേ?, ‘മനപ്പൂർവം കുത്തിപൊക്കിയത് ; റിമി ടോമിയെ ട്രോളി ആരാധകർ!

Movies

വിനീതേട്ടനോട് എന്തോ വൈരാഗ്യം ഉണ്ടല്ലേ?, ‘മനപ്പൂർവം കുത്തിപൊക്കിയത് ; റിമി ടോമിയെ ട്രോളി ആരാധകർ!

വിനീതേട്ടനോട് എന്തോ വൈരാഗ്യം ഉണ്ടല്ലേ?, ‘മനപ്പൂർവം കുത്തിപൊക്കിയത് ; റിമി ടോമിയെ ട്രോളി ആരാധകർ!

ഗാനമേളകളിലൂടെ കടന്നു വന്ന് പിന്നീട് മലയാള സിനിമ പിന്നണിഗാന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായികയാണ് റിമി.നിരവധി ടെലിവിഷൻ പരിപാടികളിലും താരം സജീവമായി പങ്കെടുക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ഗായികയാണ് റിമി ടോമി. വര്‍ക്ക് ഔട്ട് ഫോട്ടോകള്‍ പങ്കുവെയ്‍ക്കുന്ന റിമി ടോമി ആരോഗ്യത്തില്‍ കാട്ടുന്ന ശ്രദ്ധയെ കുറിച്ച് ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്

വര്‍ഷങ്ങളായി മലയാളികള്‍ക്ക് അറിയാവുന്ന റിമി ടോമിയുടെ ഫിറ്റ്‍നെസിന്റെ രഹസ്യം എന്താണെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. പണ്ടുള്ള റിമിയും ഇപ്പോഴുള്ള റിമിയും തമ്മിൽ വളരെ അധികം വ്യത്യാസങ്ങളുണ്ട്. റിമിയുടെ മേക്കോവർ‌ താരത്തെ നിരന്തരമായി ഫോളോ ചെയ്യുന്നവർക്ക് എന്നും അത്ഭുതമാണ്.

സിനിമാ നടിമാർപ്പോലും തോറ്റുപോകുന്ന രീതിയിലാണ് റിമി ടോമി തന്റെ ഫിറ്റ്നസ് നിലനിർത്തുന്നത്. ഇപ്പോഴിത പഴയകാല ഓർമ പുതുക്കി റിമി ടോമി സോഷ്യൽമീഡിയയിൽ പങ്കുവെച്ചൊരു പോസ്റ്റാണ് ചർച്ചയാകുന്നത്
നടനും സംവിധായകനും ​ഗായകനുമെല്ലാമായ വിനീത് ശ്രീനിവാസനൊപ്പമുള്ള ഒരു ചിത്രമാണ് റിമി ടോമി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ വർഷം പഴക്കമുള്ള ചിത്രമാണ് റിമി ടോമി പങ്കുവെച്ചിരിക്കുന്നത്. റിമിയും വിനീതും പിന്നണി ​ഗാനരം​ഗത്തേക്ക് വന്ന തുടക്കകാലത്ത് പകർത്തിയ ചിത്രമാണ് റിമി പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘കരളേ കരളിന്റെ കരളേ… (2004). അന്ന് ചോയിച്ചിരുന്നു ആരാവാനാണ് ആഗ്രഹമെന്ന്…. അന്ന് തന്ന മറുപടി എനിക്ക് ഒരു ഡയറക്ടർ ആവണം റിമി എന്നാരുന്നു. പിന്നീട് അത് തെളിയിച്ചു.’ഇന്നത്തെ സൂപ്പർ ഹിറ്റ് ഡയറക്ടർ വിനീത് ശ്രീനിവാസൻ…’ റിമി ടോമി ഫോട്ടോയ്ക്കൊപ്പം കുറിച്ചു. റിമിയുടെ പോസ്റ്റ് വൈറലായതും നിരവധി പേർ കമന്റുമായി എത്തി. ഫോട്ടോയിൽ റിമി നല്ല പോസിൽ നിൽക്കുന്നുവെന്നും എന്നാൽ വിനീത് ശ്രീനിവാസന്റെ മുഖം കൊഞ്ഞനം കുത്തുന്നപോലെയാണെന്നും ഇത് റിമി മനപൂർവം ചെയ്തതാണെന്നുമാണ് ആരാധകരിൽ ചിലർ തമാശ രൂപേണ കമന്റായി കുറിച്ചത്.

‘ഈ ഫോട്ടോ കാണുമ്പോൾ റിമി വിനീതിന് ഒരു പണി കൊടുത്തത് പോലെയുണ്ടല്ലോ, വിനീതേട്ടനോട് എന്തോ വൈരാഗ്യം ഉണ്ടല്ലേ?, വിനീത് ബ്രോ വവ്വാലെന്ന് പറയാൻ പോയത് പോലെയുണ്ട്.’എല്ലാ കൂട്ടത്തിലും കാണും ഇങ്ങനെ ഒരുത്തൻ…. അവൻ മാത്രം ലുക്ക്‌ ഉള്ള ഫോട്ടോസ് എടുത്ത് ഇട്ടിട്ട് ഡയലോഗടിക്കുന്നവൻ.’

‘മനപ്പൂർവം ചെയ്ത കുത്തി പൊക്കൽ എന്നിട്ട് പുള്ളിയെ പൊക്കി അടിച്ചൊരു തള്ളും’ തുടങ്ങി നിരവധി കമന്റുകളാണ് റിമി ടോമിയുടെ പുത്തൻ പോസ്റ്റിന് വരുന്നത്. പണ്ടത്തെ റിമിയുടെ പോണി ടെയിൽ ഹെയർ സ്റ്റൈൽ മിസ് ചെയ്യുന്നുവെന്നും ചിലർ കമന്റ് ചെയ്തു.മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ടാണ് റിമി ടോമിയുടെ ആദ്യത്തെ ഹിറ്റ് ഗാനം. ബല്‍റാം വേഴ്‍സസ് താരാദാസെന്ന ചിത്രത്തിലൂടെ സ്വന്തം വേഷത്തില്‍ തന്നെ നടി വെള്ളിത്തിരയിലുമെത്തി.
വര്‍ക്കി എന്ന ചിത്രത്തിനായാണ് ഏറ്റവുമൊടുവില്‍ റിമി ടോമി ഗാനം ആലപിച്ചിരിക്കുന്നത്. ഉദയനാണ് താരത്തിലാണ് വിനീതും റിമിയും ഒരുമിച്ച് ആദ്യമായി ഡ്യൂയറ്റ് പാടിയത്.

ഇന്നും ഉദയനാണ് താരത്തിലെ കരളേ കരളിന്റെ കരളേ ​ഗാനത്തിന് നിരവധി ആരാധകരുണ്ട്. പിന്നീട് സ്പീഡ്, ഇൻസ്പെക്ടർ ​ഗരുഡ്, അതിശയൻ, കബഡി കബഡി തുടങ്ങിയ സിനിമകളിലും ഇരുവരും ചേർന്ന് ഡ്യൂയറ്റ് പാടിയിട്ടുണ്ട്. ബാലചന്ദ്ര മേനോന്റെ സംവിധാനത്തിലുള്ള ചിത്രം എന്നാലും ശരത്തിലാണ് റിമി ടോമി ഏറ്റവും ഒടുവില്‍ അതിഥി വേഷത്തില്‍ എത്തിയത്.

More in Movies

Trending