കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടില് രണ്ടര കിലോമീറ്റര് പോയാല് എടച്ചിറ എത്തും, അവിടെയുള്ള അയ്യപ്പേട്ടന്റെ കടയാണത്! ബണ് പൊറോട്ട ഞങ്ങള് ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്; വിനീത് ശ്രീനിവാസൻ പറയുന്നു

വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ഹൃദയം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ‘ഹൃദയം’ ഹിറ്റായി പ്രദര്ശനം തുടരുന്നതിനിടെ ആരാധകരുടെ സംശയങ്ങള്ക്ക് മറുപടി നല്കിയിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ വിനീത് ശ്രീനിവാസൻ.
ചിത്രത്തില് നായകനും നായികയും ഭക്ഷണം കഴിച്ച ഹോട്ടലിന്റെ വിവരങ്ങള് തിരക്കിയവര്ക്ക് മറുപടി നല്കിയത്.
”ഹൃദയം കണ്ട ഒരുപാടു പേര് ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടില് രണ്ടര കിലോമീറ്റര് പോയാല് എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടന്റെ കടയാണത്.”
”സുരാജേട്ടനും ഹരീഷ് കണാരനുമാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്. കിടിലം ഊണ് കിട്ടും അവിടെ. ബണ് പൊറോട്ട ഞങ്ങള് ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടന്റെ കടയില് ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല.”
”പക്ഷെ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണ്” എന്നാണ് വിനീത് ഫെയ്സ്ബുക്കില് കുറിച്ചിരിക്കുന്നത്.
‘ഞാനൊരു സ്പെഷല് പൊറോട്ട കഴിക്കാന് പോകുന്നുണ്ട് വരുന്നോ’ എന്ന് ഹൃദയം സിനിമയില് അരുണ് നിത്യയോട് ചോദിക്കുന്നുണ്ട്. സിനിമ ഹിറ്റായതോടെ ഈ രംഗത്തില് ഇവര് പോകുന്ന കട അന്വേഷിച്ച് പ്രേക്ഷകര് എത്തുകയായിരുന്നു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില് മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...