Connect with us

യുവതി മരിച്ചത് അറിഞ്ഞപ്പോൾ സിനിമ ഉറപ്പായും ഹിറ്റാകും എന്നാണ് അല്ലു അർജുൻ പറഞ്ഞത്; നടനെതിരെ എംഎൽഎ

News

യുവതി മരിച്ചത് അറിഞ്ഞപ്പോൾ സിനിമ ഉറപ്പായും ഹിറ്റാകും എന്നാണ് അല്ലു അർജുൻ പറഞ്ഞത്; നടനെതിരെ എംഎൽഎ

യുവതി മരിച്ചത് അറിഞ്ഞപ്പോൾ സിനിമ ഉറപ്പായും ഹിറ്റാകും എന്നാണ് അല്ലു അർജുൻ പറഞ്ഞത്; നടനെതിരെ എംഎൽഎ

നടൻ അല്ലു അർജുനെതിരെ ഗുരുതര ആരോപണവുമായി എംഎൽഎ അക്ബറുദ്ദീൻ ഒവൈസി. പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് അറിഞ്ഞപ്പോൾ സിനിമ ഉറപ്പായും ഹിറ്റാകും എന്നാണ് അല്ലു അർജുൻ പറഞ്ഞതെന്ന് ഒവൈസി. തെലുങ്കാന ആസംബ്ലിയിലാണ് നടനെതിരെ എംഎൽഎ ഗുരുതര ആരോപണം ഉന്നയിച്ചത്.

നടൻ ഉത്തരവാദിത്വം ഇല്ലാതെയാണ് പെരുമാറിയത് എന്നാണ് എംഎൽഎ ആരോപിച്ചത്. എനിക്ക് ലഭിച്ച റിപ്പോർട്ട് അനുസരിച്ച്, അല്ലു അർജുനോട് തിക്കിലും തിരക്കിലും യുവതി മരിച്ച കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഇനി സിനിമ ഹിറ്റാകും എന്നാണ്.

ദുരന്തം ഉണ്ടായതിനു ശേഷവും അദ്ദേഹം സിനിമ കാണുകയും തിരിച്ചുപോകുമ്പോൾ കാറിൽ ഇരുന്ന് ആരാധകർക്ക് നേരെ കൈവീശുകയും ചെയ്തു. അപകടത്തിൽ മരിച്ചവരെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ തിരക്കാൻ തയ്യാറായില്ല. ആയിരങ്ങൾ പങ്കെടുക്കുന്ന പൊതുപരിപാടികളിൽ ഞാൻ പങ്കെടുക്കാറുണ്ട്. പക്ഷേ ഇതുപോലെ തിരക്കുണ്ടാകാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട് എന്നും ഒവൈസി പറഞ്ഞു.

അതേസമയം, നേരത്തെ, അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധിച്ച സംഘമാണ് നടന്റെ വീട് ആക്രമിച്ചത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വീടിന്റെ ഗേറ്റ് ചാടിക്കടന്നെത്തിയ സംഘം കല്ലേറ് നടത്തി.

ചെടിച്ചട്ടികൾ തകർത്തു. സുരക്ഷാ ജീവനക്കാരെയും കൈയേറ്റം ചെയ്തു. തുടർന്ന് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ആക്രമികളെ കസ്റ്റഡിയിലെടുത്തു. പത്തോളം പേരടങ്ങുന്ന സംഘമാണ് വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയത്. ഉസ്മാനിയ സർവകലാശാലയിലെ സമര സമിതിയാണ് പ്രതിഷേധത്തിന് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്. മരിച്ച രേവതിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.

രേവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ട പരിഹാരം നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. രേവതിയുടെ എട്ട് വയസുകാരനായ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഡിസംബർ നാലിനാണ് സംഭവം നടക്കുന്നത്. ഹെെദരാബാദിലെ സന്ധ്യ തിയറ്ററിൽ പുഷ്പ 2 വിന്റെ റിലീസിനോടനുബന്ധിച്ച് എത്തിയതായിരുന്നു അല്ലു അർജുൻ.

More in News

Trending

Recent

To Top