കല്യാണം കഴിഞ്ഞ് കുറേ നാൾ കഴിഞ്ഞ ശേഷമാണ് അത് മനസിലാവുന്നത്; മിയ പറയുന്നു
ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് മിയ ജോര്‍ജ്. ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായ മിയ ആദ്യമായി അഭിനയിച്ച ചിത്രം 2010ല്‍ പുറത്തിറങ്ങിയ ഒരു സ്‌മോള്‍ ഫാമിലിയാണ് .പാവാട, ഡ്രെെവിംഗ് ലൈസൻസ്, അനാർക്കലി തുടങ്ങിയവയാണ് മലയാളത്തിൽ മിയയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മിയ അഭിനയിച്ചിട്ടുണ്ട്
2020 ൽ ആയിരുന്നു മിയ ജോർജ് വിവാഹം കഴിച്ചത്. ബിസിനസ്കാരൻ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ ഭർത്താവ്. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. കല്യാണത്തിന് ശേഷവും കരിയറിൽ സജീവമാണ് മിയ. ഭർത്താവിന്റെ പൂർണ പിന്തുണ കരിയറിന് ഉണ്ടെന്ന് മിയ വ്യക്തമാക്കിയിരുന്നു.
വിവാഹ കഴിഞ്ഞ മിയയെ പിന്നീട് കാണുന്നത് കുഞ്ഞുമായിട്ടാണ്. താൻ ഗർഭിണി ആണെന്ന കാര്യം മിയ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നില്ല.നടിയുടെ തീരുമാനത്തെ നിരവധി പേർ അഭിനന്ദിച്ചിരുന്നു. എന്ത് കൊണ്ടായിരുന്നു ഈ തീരുമാനമെന്ന് നേരത്തെ മിയയുടെ സഹോദരി വ്യക്തമാക്കിയിരുന്നു. ഗർഭകാലത്ത് മിയക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതിനാൽ കുഞ്ഞ് ജനിച്ച ശേഷം മാത്രം എല്ലാവരെയും ഇക്കാര്യം അറിയിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നെന്നാണ് മിയയുടെ സഹോദരി ജിനി വ്യക്തമാക്കിയത്.
ഇപ്പോഴിതാ മിയ മുമ്പ് നൽകിയ അഭിമുഖത്തിൽ പറഞ്ഞ രസകരമായ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വിവാഹത്തിന് മുമ്പ് ഭർത്താവിനോട് നിരന്തരം ഫോണിൽ സംസാരിച്ചിരുന്നെങ്കിലും അദ്ദേഹം ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്ന് പിന്നീടാണ് മനസ്സിലായതെന്ന് മിയ പറയുന്നു.വേറെ ഒരു പണിയും ഇല്ലല്ലോ. ഫോൺവിളിച്ച് കുറേ സംസാരിച്ചു. രാത്രി ആൾക്ക് ഒരു പത്ത് പത്തര ആവുമ്പോഴേക്കും ഉറക്കം വരും. ആൾ എന്നോട് പറഞ്ഞിരുന്നു. നമ്മളുടെ കഥകൾ തീരുന്നില്ലല്ലോ. എല്ലാ കുഞ്ഞ് കുഞ്ഞ് കാര്യങ്ങളും നമുക്ക് കഥകളാണ്. നമ്മൾ ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കും.
കല്യാണം കഴിഞ്ഞ് കുറേ നാൾ കഴിഞ്ഞ ശേഷമാണ് മനസിലാവുന്നത്. ഞാൻ പണ്ട് പറഞ്ഞ കഥകൾ വീണ്ടും പറയുമ്പോഴും ആദ്യമായിട്ട് കേൾക്കുന്ന പോലെ കേട്ട് കൊണ്ടിരിക്കുകയാണ്. കുറേ കഥ പറഞ്ഞ് പകുതി മുക്കാൽ ആവുമ്പോഴാണ് എനിക്ക് ഓർമ്മ വരുന്നത്.’ഇത് ഞാൻ പറഞ്ഞതാണല്ലോ പണ്ട് എന്ന്. ചോദിക്കുമ്പോൾ ആണോ എങ്കിൽ പറഞ്ഞ് കാണുമെന്ന് പറയും. ഞാൻ ഫോണിൽ പറഞ്ഞ കാര്യങ്ങളൊന്നും അതിന്റെ തലയിൽ കയറിയിരുന്നില്ല. ഞാനത് പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചത് നല്ലതല്ലേ എന്നാണ്. നിനക്ക് സംസാരിക്കാൻ ഇഷ്ടമാണ്’
‘ഞാനത് ആദ്യമായി കേൾക്കുന്ന രീതിയിൽ ഇരിക്കുമ്പോൾ പറയാനുള്ള സന്തോഷം കൂടുകയല്ലേ എത്രയാണെന്ന് വെച്ചാൽ പറഞ്ഞോളൂ എന്ന്. എന്തായാലും കേട്ട് നിൽക്കുന്നുണ്ട്,’ മിയ പറഞ്ഞു. ശിൽപ്പ ബാലയോടൊപ്പം നടത്തിയ സംഭാഷണത്തിലാണ് മിയ ഇതേപറ്റി സംസാരിച്ചത്.സിനിമകളിൽ വീണ്ടും സജീവമാവുകയാണ് മിയ. വിക്രത്തിനൊപ്പം അഭിനയിച്ച കോബ്ര ആണ് നടിയുടെ ഒടുവിലത്തെ റിലീസ്. വിവാഹ ശേഷം അഭിനയം നിർത്തി എന്ന് പലരും കരുതുമെങ്കിലും താൻ ഇതുവരെ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന് മിയ നേരത്തെ വ്യക്തമാക്കിയിരുന്നു. അനാർക്കലി, ചേട്ടായീസ് എന്നീ സിനിമകളിൽ ആണ് മിയക്ക് ശ്രദ്ധേയ വേഷം ലഭിച്ചത്.