ഓർമ്മയില്ലേ ഈ മുഖം? വിവാഹ ശേഷം മറഞ്ഞു നിന്ന താരത്തിന്റെ കുടുംബ ചിത്രം വൈറൽ
Published on
ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നായികമാരില്‍ ഒരാളായിരുന്നു മിത്ര കുര്യന്. മലയാളത്തിൽ കൂടാതെ , തമിഴിലും നടി അഭിനയിച്ചിട്ടുണ്ട്. ഗുലുമാല്, ബോഡി ഗാര്‍ഡ് എന്നീ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ മനം കവർന്ന മിത്ര വിവാഹശേഷമാണ് സിനിമയില്‍ ഇടവേളയെടുത്തത്. എന്നാലിപ്പോഴിതാ, താരത്തിന്റെയും കുടുംബത്തിന്റെയും പുതിയ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് .
ബ്രദേഴ്സ് ഡേയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയതാണ് താരവും കുടുംബവും. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമാണ് താരം ചടങ്ങിനെത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിസ്മയത്തുമ്ബത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മിത്രയ്ക്ക് കരിയര്‍ ബ്രേക്ക് ലഭിച്ചത് സിദ്ദിഖ് സംവിധാനം ചെയ്ത ബോഡി ഗാര്‍ഡിലൂടെയാണ്.
mithra kurian’s family pics viral
Continue Reading
You may also like...
Related Topics:mithra kurian
