Connect with us

എനിക്ക് വേണ്ടി തിരഞ്ഞെടുത്ത വസ്ത്രങ്ങളില്‍ ചിലതു കാണുമ്പോള്‍, ‘ഇതെന്താ ഇങ്ങനെ, കുറച്ചുകൂടി നല്ല വസ്ത്രം കൊടുത്തുകൂടെ’ എന്ന് ചോദിച്ചു, നയന്‍താരയുമായി ഷൂട്ടിംഗ് സമയത്ത് നല്ല സൗഹൃദമുണ്ടായിരുന്നു, പുതുമുഖത്തെ ചേര്‍ത്തുപിടിച്ചു; മിത്ര കുര്യൻ

Actress

വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത നടി മിത്ര കുര്യന്‍ ഇപ്പോൾ സീരിയലിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ഫാസില്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് മിത്ര സിനിമയിലേക്ക് എത്തിയത്.

പിന്നീട് ബോഡി ഗാര്‍ഡ്, മാസ്റ്റേള്‍സ്, ഗുലുമാല്‍ ദ് എസ്‌കേപ്പ്, ഗ്രാന്‍ഡ് മാസ്റ്റര്‍, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ഇപ്പോഴിതാ ബോഡി ഗാഡ് ചിത്രവുമായി ബന്ധപ്പെട്ട് ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് മിത്ര

‘വര്‍ഷമെത്ര കഴിഞ്ഞിട്ടും സേതുലക്ഷ്മിയെ ജനങ്ങള്‍ ഓര്‍ക്കണമെങ്കില്‍ എത്രത്തോളം സ്‌നേഹം ആ കഥാപാത്രത്തോട് ഉണ്ടാകുമെന്ന് ഓര്‍ത്തുനോക്കൂ. ‘ബോഡി ഗാര്‍ഡ്’ നല്‍കിയതാണ് ഇന്ന് കാണുന്ന ഈ ജീവിതം. സിദ്ദിഖ് സാറിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. നയന്‍താരയുമായി ഷൂട്ടിംഗ് സമയത്ത് നല്ല സൗഹൃദമുണ്ടായിരുന്നു. എനിക്കു വേണ്ടി തിരഞ്ഞെടുത്ത വസ്ത്രങ്ങളില്‍ ചിലതു കാണുമ്പോള്‍, ‘ഇതെന്താ ഇങ്ങനെ, കുറച്ചുകൂടി നല്ല വസ്ത്രം കൊടുത്തുകൂടെ’ എന്നൊക്കെ ചോദിക്കുമായിരുന്നു. പുതുമുഖമായ എന്നെ അത്രയേറെ ചേര്‍ത്തുപിടിച്ചിട്ടുണ്ട്.’

‘പിന്നീട് നയന്‍താരയെ കാണുന്നത് ‘ഭാസ്‌കര്‍ ദി റാസ്‌ക്കലി’ന്റെ സെറ്റില്‍ വച്ചാണ്. എന്റെ കല്യാണം തീരുമാനിച്ച സമയമായിരുന്നു. ആ വിശേഷങ്ങളൊക്കെ സംസാരിച്ചു. ‘ഇങ്ങനെയൊക്കെ ആണെങ്കിലും സൗഹൃദം സൂക്ഷിക്കുന്നതില്‍ വളരെ പിറകിലാണ് ഞാന്‍. സിനിമയില്‍ പോലും എനിക്ക് സൗഹൃദങ്ങള്‍ കുറവാണ്.’

‘അഭിനയിച്ച ചിത്രങ്ങളിലെ താരങ്ങളോട് ഇന്നും കാണുമ്പോള്‍ നല്ല പോലെ, പഴയ അതേ വൈബില്‍ സംസാരിക്കും. അതല്ലാതെ ആരുമായും എപ്പോഴും വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രീതിയില്ല. കുറച്ച് ‘ഇന്‍ട്രോവേര്‍ട്ടാ’ണ് ആ കാര്യത്തില്‍. വലിയ സുഹൃദ് വലയം ഇല്ലെങ്കിലും വര്‍ക് ചെയ്ത സമയത്തെ കുറച്ചു പേരുമായി നല്ല അടുപ്പമുണ്ടെന്ന് മിത്ര പറഞ്ഞു.

Continue Reading
You may also like...

More in Actress

Trending

Recent

To Top