Connect with us

നീണ്ട 6 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് മിത്ര കുര്യന്‍

Malayalam

നീണ്ട 6 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് മിത്ര കുര്യന്‍

നീണ്ട 6 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് മിത്ര കുര്യന്‍

ഒരുകാലത്ത് മലയാളത്തിലും തമിഴിലുമായി തിളങ്ങി നിന്നിരുന്ന നടിയാണ് മിത്ര കുര്യന്‍. വളരെകുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായി. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന താരം അഭിനയത്തിലേയ്ക്ക് തിരിച്ചെത്തിയിരുന്നില്ല. കുടുംബജീവിതവുമായി മുന്നോട്ട് പോകുകയായിരുന്നു താരം. ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയെങ്കിലും ബോഡിഗാര്‍ഡ് എന്ന ചിത്രത്തിലൂടെയാണ് നടി മിത്ര കുര്യന്‍ ജനപ്രീതി നേടുന്നത്. ദിലീപിന്റെയും നയന്‍താരയുടെയും കൂടെ ശക്തമായൊരു വേഷമാണ് മിത്ര അവതരിപ്പിച്ചത്. ശേഷം ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും മിത്ര സജീവമായി തുടര്‍ന്നു.

വിവാഹം കഴിഞ്ഞതോടു കൂടി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന മിത്രയിപ്പോള്‍ തിരിച്ച് വരുന്നു എന്ന സന്തോഷമാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മിത്ര കുര്യന്റെ തിരിച്ച് വരവ് ടെലിവിഷന്‍ സീരിയലിലേക്കാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. മുന്‍പ് നിരവധി പരിപാടികളില്‍ വിധികര്‍ത്താവായിട്ടും അല്ലാതെയും എത്തിയിട്ടുള്ള നടി ഇത്തവണ സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോവുന്നു എന്ന സവിശേഷത കൂടിയുണ്ട്. ‘അമ്മ മകള്‍’ എന്ന് പേരിട്ടിരിക്കുന്ന സീരിയലിലാണ് മിത്ര അഭിനയിക്കുന്നത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന സീരിയലില്‍ സംഗീത എന്ന കഥാപാത്രത്തിലൂടെയാണ് മിത്ര തിരിച്ച് വരവിനൊരുങ്ങുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു അമ്മയും മകളും തമ്മിലുള്ള കഥയായിരിക്കും സീരിയലിന് ആസ്പദമാവുന്നത് എന്നാണ് അറിയുന്നത്. അമ്മയുടെ റോളില്‍ മിത്ര അഭിനയിക്കുകയാണെന്ന പ്രത്യേകതയും ഇതിനുണ്ടാവും. മരിയ പ്രിന്‍സ് ആണ് പരമ്പരയില്‍ മകളായി അഭിനയിക്കുക. ഒക്ടോബര്‍ ഇരുപത്തിയഞ്ച് മുതല്‍ സംപ്രേക്ഷണം ആരംഭിക്കും. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9 മണിക്കാണ് പരമ്പര ഉണ്ടാവുക. ഇതൊരു താളം തെറ്റിയ താരാട്ട് എന്ന തലവാചകത്തോടെയാണ് സീരിയലിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

ഫൈസല്‍ അടിമാലിയാണ് സംവിധാനം. രാജീവ് റോഷന്‍, ശ്രീജീത്ത് വിജയ്, എന്നിവരാണ് സീരിയലിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിത്രയുടെ തിരിച്ച് വരവിനെ സ്വാഗതം ചെയ്യുന്നതിനൊപ്പം അഭിനയിക്കാന്‍ പോവുന്ന സീരിയലിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളും നടിയുടെ പോസ്റ്റിന് താഴെ വരുന്നുണ്ട്. 2015 ല്‍ സംഗീത സംവിധായകനായ വില്യം ഫ്രാന്‍സിസുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടിയാണ് മിത്ര അഭിനയ ജീവിതത്തിന് താല്‍കാലികമായിട്ടുള്ള ഇടവേള നല്‍കിയത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. താന്‍ മനഃപൂര്‍വ്വം അഭിനയത്തില്‍ നിന്നും മാറി നിന്നതാണെന്ന് മുന്‍പൊരു അഭിമുഖത്തില്‍ നടി സൂചിപ്പിച്ചിട്ടുണ്ട്.

അഭിനയം ഒരു ജോലിയായി മാത്രമേ അന്നും ഇന്നും താന്‍ കണ്ടിട്ടുള്ളത്. വിവാഹത്തോടെ അതില്‍ നിന്നും ഒരു ഇടവേള എടുത്തു. അത്ര മാത്രമേ ഉള്ളു. കൂടുതലും കുടുബത്തിനൊപ്പം കഴിയാന്‍ വേണ്ടിയാണ് അത്തരമൊരു ബ്രേക്ക് എടുത്തത്. താനിനിയും അഭിനയിക്കുന്നതാണ് ഭര്‍ത്താവിനും ഇഷ്ടമെന്ന് മുന്‍പൊരു അഭിമുഖത്തില്‍ മിത്ര പറഞ്ഞിരുന്നു. ഇതിനിടെ നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തതോടെ മകന്റെ കാര്യങ്ങളൊക്കെ നോക്കി കഴിയുകയായിരുന്നു. നല്ലൊരു അവസരം വന്നപ്പോള്‍ വീണ്ടും അഭിനയിക്കാമെന്ന് തീരുമാനിക്കുകയാണിപ്പോള്‍.

സീരിയലില്‍ നിന്നും പുറത്ത് വന്ന പ്രൊമോ വീഡിയോയ്ക്ക് താഴെ മിത്രയെ കുറിച്ചുള്ള നൂറ് കണക്കിന് കമന്റുകള്‍ നിറയുകയാണ്. അന്നും ഇന്നും നടിയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. സന്തൂര്‍ മമ്മിയാണോ നിങ്ങളെന്ന് ചിലര്‍ തമാശരൂപേണ ചോദിക്കുന്നു. ശക്തമായൊരു സ്ത്രീകഥാപാത്രമായിരിക്കും അമ്മ മകള്‍ സീരിയലില്‍ ഉണ്ടാവുക എന്നാണ് അറിയുന്നത്.

2004 മുതല്‍ 2009 വരെയുള്ള സമയത്താണ് മിത്ര സിനിമ ലോകത്ത് തിളങ്ങിയത്. 20 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഇഥില്‍ 11 എണ്ണം മലയാള ചിത്രവും ബാക്കി തമിഴ് ചിത്രങ്ങളുമായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ വിസ്മയ തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2005 ല്‍ ടി. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയില്‍ അഭിനയിച്ചു. തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുക്കുകയും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഇതിനിടെ ഒരു മാഗസിനില്‍ മിത്രയെ കണ്ടതിന് ശേഷം സംവിധായകന്‍ സിദ്ദിഖ് തന്റെ തമിഴ് ചിത്രമായ സാധു മിറാന്‍ഡയ്ക്ക് വേണ്ടി തിരഞ്ഞെടുത്തു. അതിനുശേഷം, മറ്റൊരു തമിഴ് ചിത്രമായ സൂര്യന്‍ സട്ടാ കല്ലൂരി എന്ന സിനിമയില്‍ അഭിനയിച്ചു. ഈ സിനിമ ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് ഗുലുമല്‍: ദി എസ്‌കേപ്പ്, ബോഡിഗാര്‍ഡ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ താരം അഭിനയിച്ചു. സിദ്ദീഖിന്റെ സംവിധാനത്തില്‍ ദിലീപ് നായകനായ ബോഡിഗാര്‍ഡിലെ സഹനടി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബോഡിഗാര്‍ഡിന്റെ തമിഴ് റീമേക്ക് ആയ കാവലിനിലും അതേ വേഷം മിത്ര തന്നെയാണ് അവതരിപ്പിച്ചത്. പിന്നീട് വൈകാതെ സിനിമയില്‍ നിന്നും താരം അപ്രത്യക്ഷമാവുകയായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത ബോഡി ഗാര്‍ഡ് എന്ന ചിത്രത്തിന് ശേഷമാണ് മിത്രയ്ക്ക് കരിയര്‍ ബ്രേക്ക് കിട്ടിയത്. ചിത്രത്തിന്റെ തമിഴ് റീമേക്കിലും മിത്ര തന്നെയാണ് സെക്കന്റ് നായികയുടെ വേഷമിട്ടത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് വരെ തമിഴകം നോമിനേറ്റ് ചെയ്തു.

1989ല്‍ പെരുമ്പാവൂരില്‍ ജനിച്ച മിത്രയുടെ യഥാര്‍ത്ഥ പേര് ദല്‍മാ എന്നാണ്. കുര്യന്‍- ബേബി ദമ്പതികളുടെ മൂത്ത മകളാണ്. ബിബിഎ പഠനം പൂര്‍ത്തിയാക്കിയ താരം ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ മ്യൂസിക് ഡയറക്ടറായ വില്യം ഫ്രാന്‍സിസിനെ വിവാഹം ചെയ്തു. 2015ല്‍ ആയിരുന്നു വിവാഹം. വിവാഹത്തിന് ശേഷം മിത്ര മലയാള ചിത്രങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. ഇതിനിടെ ചില ഷോകളില്‍ നടി ജഡ്ജ് ആയി എത്തി. കാറില്‍ ബസ് തട്ടിയതിന് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ താരവും സുഹൃത്തുക്കളും ചേര്‍ന്ന് പ്രശ്‌നം ഉണ്ടാക്കിയതൊക്കെ വലിയ വിവാദമായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top