Connect with us

മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്വന്തം ശരീരവും വ്യക്തിത്വവും അടിയറവുവെയ്ക്കാന്‍ തയ്യാറാകാതെയിരുന്നതോടെ അവസരങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങി; അഭിനയത്തില്‍ നിന്നും മാറിയ മിത്രയുടെ ജീവിതം ഇങ്ങനെ

Malayalam

മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്വന്തം ശരീരവും വ്യക്തിത്വവും അടിയറവുവെയ്ക്കാന്‍ തയ്യാറാകാതെയിരുന്നതോടെ അവസരങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങി; അഭിനയത്തില്‍ നിന്നും മാറിയ മിത്രയുടെ ജീവിതം ഇങ്ങനെ

മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്വന്തം ശരീരവും വ്യക്തിത്വവും അടിയറവുവെയ്ക്കാന്‍ തയ്യാറാകാതെയിരുന്നതോടെ അവസരങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങി; അഭിനയത്തില്‍ നിന്നും മാറിയ മിത്രയുടെ ജീവിതം ഇങ്ങനെ

ഒരുകാലത്ത് മലയാളത്തിലും തമിഴിലുമായി തിളങ്ങി നിന്നിരുന്ന നടിയാണ് മിത്ര കുര്യന്‍. വളരെകുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായി. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന താരം അഭിനയത്തിലേയ്ക്ക് തിരിച്ചെത്തിയിരുന്നില്ല. കുടുംബജീവിതവുമായി മുന്നോട്ട് പോകുകയായിരുന്നു താരം. എന്നാല്‍ ഇപ്പോഴിതാ മുമ്പ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

എന്തുകൊണ്ടാണ് മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടും മിത്രയ്ക്ക് സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ പോയത് എന്നതിനുള്ള ഉത്തരമാണ് താരം പറയുന്നത്. സിനിമാ മേഖലയെന്നാല്‍ അഡ്ജസ്റ്റ്‌മെന്റുകളുടെ ലോകമാണെന്ന് ഇതിനു മുമ്പും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. പലരുടെയും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു മുന്നിലും പലതിനും വഴങ്ങേണ്ടിയും വരും. അതിനാല്‍ തന്നെ ധാരാളം സ്ത്രീകളാണ് ഷൂഷണം ചെയ്യപ്പെടുന്നത്.

ഒരുപരിധി വരെ അത് തന്നെയാണ് തനിക്ക് അവസരങ്ങള്‍ കുറയാന്‍ കാരണമെന്നാണ് താരം പറയുന്നത്. പലപ്പോഴും അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യേണ്ടിവരും. എന്നാല്‍ താന്‍ അതിന് ആഗ്രഹിച്ചിരുന്നില്ല. മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്വന്തം ശരീരവും വ്യക്തിത്വവും അടിയറവുവെയ്ക്കാന്‍ തയ്യാറാകാതെയിരുന്നതോടെയാണ് അവസരങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങിയത് എന്നാണ് മിത്ര പറയുന്നത്. ഇതിനു മുമ്പും നിരവധി താരങ്ങളാണ് കാസ്റ്റിംഗ് കൗച്ച് പോലുള്ളവ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരുന്നത്. ഇപ്പോഴും സിനിമാ ലോകത്ത് ഇത്തരം ആചാരങ്ങള്‍ നടക്കുന്നുണ്ട് എന്ന് തന്നെയാണ് പരസ്യമായ രഹസ്യം.

2004 മുതല്‍ 2009 വരെയുള്ള സമയത്താണ് മിത്ര സിനിമ ലോകത്ത് തിളങ്ങിയത്. 20 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഇഥില്‍ 11 എണ്ണം മലയാള ചിത്രവും ബാക്കി തമിഴ് ചിത്രങ്ങളുമായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ വിസ്മയ തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2005 ല്‍ ടി. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയില്‍ അഭിനയിച്ചു. തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുക്കുകയും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഇതിനിടെ ഒരു മാഗസിനില്‍ മിത്രയെ കണ്ടതിന് ശേഷം സംവിധായകന്‍ സിദ്ദിഖ് തന്റെ തമിഴ് ചിത്രമായ സാധു മിറാന്‍ഡയ്ക്ക് വേണ്ടി തിരഞ്ഞെടുത്തു. അതിനുശേഷം, മറ്റൊരു തമിഴ് ചിത്രമായ സൂര്യന്‍ സട്ടാ കല്ലൂരി എന്ന സിനിമയില്‍ അഭിനയിച്ചു. ഈ സിനിമ ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് ഗുലുമല്‍: ദി എസ്‌കേപ്പ്, ബോഡിഗാര്‍ഡ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ താരം അഭിനയിച്ചു. സിദ്ദീഖിന്റെ സംവിധാനത്തില്‍ ദിലീപ് നായകനായ ബോഡിഗാര്‍ഡിലെ സഹനടി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബോഡിഗാര്‍ഡിന്റെ തമിഴ് റീമേക്ക് ആയ കാവലിനിലും അതേ വേഷം മിത്ര തന്നെയാണ് അവതരിപ്പിച്ചത്. പിന്നീട് വൈകാതെ സിനിമയില്‍ നിന്നും താരം അപ്രത്യക്ഷമാവുകയായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത ബോഡി ഗാര്‍ഡ് എന്ന ചിത്രത്തിന് ശേഷമാണ് മിത്രയ്ക്ക് കരിയര്‍ ബ്രേക്ക് കിട്ടിയത്. ചിത്രത്തിന്റെ തമിഴ് റീമേക്കിലും മിത്ര തന്നെയാണ് സെക്കന്റ് നായികയുടെ വേഷമിട്ടത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് വരെ തമിഴകം നോമിനേറ്റ് ചെയ്തു.

1989ല്‍ പെരുമ്പാവൂരില്‍ ജനിച്ച മിത്രയുടെ യഥാര്‍ത്ഥ പേര് ദല്‍മാ എന്നാണ്. കുര്യന്‍- ബേബി ദമ്പതികളുടെ മൂത്ത മകളാണ്. ബിബിഎ പഠനം പൂര്‍ത്തിയാക്കിയ താരം ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ മ്യൂസിക് ഡയറക്ടറായ വില്യം ഫ്രാന്‍സിസിനെ വിവാഹം ചെയ്തു. 2015ല്‍ ആയിരുന്നു വിവാഹം. വിവാഹത്തിന് ശേഷം മിത്ര മലയാള ചിത്രങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. ഇതിനിടെ ചില ഷോകളില്‍ നടി ജഡ്ജ് ആയി എത്തി. കാറില്‍ ബസ് തട്ടിയതിന് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ താരവും സുഹൃത്തുക്കളും ചേര്‍ന്ന് പ്രശ്നം ഉണ്ടാക്കിയതൊക്കെ വലിയ വിവാദമായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top