News
ജാക്സന്റെ ജീവിതത്തില്‍ ഇതുവരെ പറയാത്ത കാര്യങ്ങള്‍…പോപ് ഇതിഹാസത്തിന്റെ ജീവിതം സിനിമയാകുന്നു
ജാക്സന്റെ ജീവിതത്തില്‍ ഇതുവരെ പറയാത്ത കാര്യങ്ങള്‍…പോപ് ഇതിഹാസത്തിന്റെ ജീവിതം സിനിമയാകുന്നു
നിരവധി ആരാധരുള്ള പോപ് ഇതിഹാസമാണ് മൈക്കിള്‍ ജാക്സന്. ഒരു ഉന്മാദിയെപ്പോലെ പാടിയാടിയ മൈക്കിള്‍ ജാക്സന് ലോകം കണ്ട വിസ്മയങ്ങളിലൊന്നാണ്. പക്ഷേ അദ്ദേഹത്തിന്റെ ജീവിതം എന്നും വിവാദങ്ങളിലായിരുന്നു. കാലമെത്തും മുന്‍പേ മരണത്തോടൊപ്പം പോയിട്ടും, ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ വേട്ടയാടിയ ആരോപണങ്ങള്‍ ഇന്നും സജീവമാണ്.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിതം സിനിമയാകുന്നുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ‘മൈക്കിള്‍’ എന്ന് പേരിട്ട ചിത്രം സംവിധാനംചെയ്യുന്നത് അന്റോയിന്‍ ഫ്യൂകയാണ്.
ജാക്സന്റെ ജീവിതത്തിലെ കൂടുതല്‍ വിശദാംശങ്ങളും ഇതുവരെ പറയാത്ത കാര്യങ്ങളും ചിത്രത്തിലുണ്ടാകും. ജോണ്‍ ലോഗന് രചന നിര്‍വഹിക്കുന്ന ചിത്രം ഗ്രഹാം കിങ്ങാണ് നിര്‍മിക്കുന്നത്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കും.
മൈക്കിള്‍ ജാക്സന്റെ ജീവിതത്തിന്റെ എല്ലാ വശവും ചര്‍ച്ചചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹത്തെ പോപ് ഇതിഹാസമാക്കിമാറ്റിയ ഗാനങ്ങളുടെ ജനപ്രിയ അവതരണങ്ങളും ഉണ്ടാകുമെന്ന് അന്റോയിന്‍ ഫ്യൂക പറഞ്ഞു. ട്രെയിങ് ഡേ, ദി മാഗ്നിഫിസന്റ് സെവന്, ദി ഗില്‍റ്റി, എമാന്‍സിപ്പേഷന്‍ എന്നിവയാണ് ഫ്യൂക സംവിധാനംചെയ്ത സിനിമകള്‍.
