News
എംജിആറിനെ നെഞ്ചില്‍ പച്ച കുത്തി വിശാല്‍; വീണ്ടും രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങി നടന്‍
എംജിആറിനെ നെഞ്ചില്‍ പച്ച കുത്തി വിശാല്‍; വീണ്ടും രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങി നടന്‍
നിരവധി ആരാധകരുള്ള നടനാണ് വിശാല്‍. സോഷ്യല്‍ മീഡിയയില്‍ അ്‌ദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാല്‍ ഇപ്പോഴിതാ വീണ്ടും രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങിയിരിക്കുകയാണ് നടന്‍ വിശാല്‍. എംജിആറിനെ നെഞ്ചില്‍ പച്ച കുത്തിയ വിശാലിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.
തമിഴ്‌നാട് നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ വിശാലിന്റെ ഇപ്പോഴത്തെ പച്ച കുത്തല്‍ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടാണ് എന്ന റിപ്പോര്‍ട്ടുകളാണ് ഉയരുന്നത്. എംജിആറിനെ ‘പുരച്ചി തലൈവര്‍’ എന്ന് വിളിക്കുന്നതു പോലെ വിശാലിനെ ‘പുരച്ചി ദളപതി’ എന്നാണ് തമിഴകം വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വിശാലിന്റെ രാഷ്ട്രീയ പ്രവേശനവും നിലപാടും വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുണ്ട്.
2018ല്‍ വലിയ വിജയം നേടിയ ‘ഇരുമ്പുതിരൈ’ എന്ന ചിത്രത്തിലും ട്വിറ്ററിലും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ നിരന്തരം വിശാല്‍ വിമര്‍ശിച്ചിരുന്നു. ജയലളിതയുടെ മരണ ശേഷം ആര്‍കെ നഗര്‍ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കി തമിഴ് രാഷ്ട്രീയത്തെയും ഞെട്ടിച്ചിരുന്നു.
പിന്നീട് ആന്ധ്രാപ്രദേശില്‍ വിശാല്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത് സംബന്ധിച്ച് വാര്‍ത്ത വന്നെങ്കിലും താരം നിഷേധിച്ചിരുന്നു. സിനിമകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്ത ആരാണ് പുറത്തുവിട്ടത് എന്ന് അറിയില്ലെന്നും വിശാല്‍ പറഞ്ഞിരുന്നു.
കൂടാതെ രാഷ്ട്രീയത്തിലേക്ക് വരാനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും വിശാല്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ‘ലാത്തി’ ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ‘മാര്‍ക്ക് ആന്റണി’, ‘തുപ്പരിവാലന്‍ 2’ എന്നീ സിനിമകളാണ് നടന്റെതായി ഒരുങ്ങുന്നത്.
