News
ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മിയ ഖലീഫ?; വൈറലായി താരത്തിന്റെ വാക്കുകള്‍
ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മിയ ഖലീഫ?; വൈറലായി താരത്തിന്റെ വാക്കുകള്‍
നീ ല ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് മിയ ഖലീഫ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. നിരവധി ആരാധകരാണ് താരത്തെ ഇന്‍സ്റ്റാഗ്രാമിലൂടെയും മറ്റും ഫോളോ ചെയ്യുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താരം പ്രമുഖ ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മിയ ഖലിഫ എത്തുമെന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതോടെ മിയ ഖലീഫയുടെ ആരാധകരും ആവേശത്തിലായിരുന്നു. ഇപ്പോഴിതാ ഈ പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടി.
സല്മാന് ഖാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പതിനാറാം സീസണ് ആണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ മിയ താല്പര്യം കാണിച്ചുവെന്നും അണിയറ പ്രവര്‍ത്തകര്‍ നടിയെ സമീപിച്ചെന്നും തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് നിഷേധിച്ചിരിക്കുകയാണ് മിയ ഖലീഫ.
ട്വിറ്ററിലൂടെയാണ് മിയയുടെ പ്രതികരണം. ഇന്ത്യയിലേയ്ക്ക് ഇല്ല എന്നാണ് മിയ പറയുന്നത്. ‘ഞാന്‍ ഒരിക്കലും ഇന്ത്യയില്‍ കാല് കുത്തന്‍ പോവുന്നില്ല. അതിനാല്‍ ഞാന്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ താല്പര്യം കാണിച്ചുവെന്ന് പറഞ്ഞവരെ അതില്‍ നിന്നും പുറത്താക്കണം’ എന്നാണ് മിയ ട്വീറ്റിലൂടെ പറയുന്നത്. മുമ്പും ഇന്ത്യയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് മിയ പറഞ്ഞ കാര്യങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു.
