Connect with us

വലിയൊരു ദുരന്തം ഒഴിവാക്കാൻ അധികാരത്തിലുള്ളവർ അവരുടെ രാഷ്ട്രീലക്ഷ്യങ്ങൾ മാറ്റി വച്ച് മുന്നിട്ടിറങ്ങാൻ അഭ്യർത്ഥിക്കുന്നു; മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്യണമെന്ന് മേതിൽ ദേവിക

News

വലിയൊരു ദുരന്തം ഒഴിവാക്കാൻ അധികാരത്തിലുള്ളവർ അവരുടെ രാഷ്ട്രീലക്ഷ്യങ്ങൾ മാറ്റി വച്ച് മുന്നിട്ടിറങ്ങാൻ അഭ്യർത്ഥിക്കുന്നു; മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്യണമെന്ന് മേതിൽ ദേവിക

വലിയൊരു ദുരന്തം ഒഴിവാക്കാൻ അധികാരത്തിലുള്ളവർ അവരുടെ രാഷ്ട്രീലക്ഷ്യങ്ങൾ മാറ്റി വച്ച് മുന്നിട്ടിറങ്ങാൻ അഭ്യർത്ഥിക്കുന്നു; മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്യണമെന്ന് മേതിൽ ദേവിക

നർത്തകിയെന്ന നിലയിലും നടിയെന്ന നിലയിലും മലയാളികൾക്ക് സുപരചിതയാണ് മേതിൽ ദേവിക. മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതിൽ ദേവിക മലയാളികൾക്ക് കൂടുതൽ സുപരിചിതയാകുന്നത്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇവർ ഈ ബന്ധം അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ തന്റെ കരിയറുമായി മുന്നോട്ട് പോകുകയാണ് താരം.

ഇപ്പോഴിതാ മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരിക്കുകയാണ് മേതിൽ ദേവിക. വലിയൊരു ദു രന്തം ഒഴിവാക്കാൻ അധികാരത്തിലുള്ളവർ അവരുടെ രാഷ്ട്രീലക്ഷ്യങ്ങൾ മാറ്റി വച്ച് മുന്നിട്ടിറങ്ങാൻ അഭ്യർത്ഥിക്കുകയാണ് എന്ന് ദേവിക സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നു.

‘ഒരുമിച്ചു നിൽക്കാം, ഒരുമിച്ചു ജീവിക്കാം’ എന്ന ക്യാപ്ഷനോടെയാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;

മാനുഷിക ഇടപെടലിലൂടെ ഒഴിവാക്കാൻ കഴിയുന്ന വലിയൊരു ദുരന്തം ഒഴിവാക്കാൻ അധികാരത്തിലുള്ളവർ അവരുടെ രാഷ്ട്രീലക്ഷ്യങ്ങൾ മാറ്റി വച്ച് മുന്നിട്ടിറങ്ങാൻ അഭ്യർത്ഥിക്കുകയാണ്. വിശ്വസീനയമായ റിപ്പോർട്ടുകൾ പറയുന്നത് മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ലെന്നും അപകടകരമായ അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നുമാണ്.

ഇത്രയും ഗൗരവമുള്ള വിഷയം പല കാരണങ്ങളാൽ നീട്ടിവച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇതുപോലെയുള്ള നിർണായക വിഷയങ്ങളിൽ ജനങ്ങളും ശാസ്ത്ര സമൂഹവും രാഷ്ട്രീയ നേതൃത്വവും ഇൻഫ്‌ലുവൻസേഴ്‌സും സെലിബ്രിറ്റികളും ഒരുമിച്ചു നിന്ന് നാടിന്റെ രക്ഷയ്ക്കായുള്ള ഏറ്റവും നല്ല തീരുമാനം എടുക്കാൻ അധികാരികളിൽ സമ്മർദ്ദം ചെലുത്തണം. അതൊരു തുരങ്കം നിർമ്മിക്കുന്ന വിഷയമാകട്ടെ, ഡാം ഡീ കമ്മിഷൻ ചെയ്യുന്നതാവട്ടെ! എത്രയും വേഗത്തിൽ ഈ വിഷയത്തിന് പരിഹാരം കണ്ടെത്താൻ അഭ്യർത്ഥിക്കുന്നു എന്നാണ് മേതിൽ ദേവിക പറയുന്നത്.

വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലാണ് 130 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിനായി ഡിപിആറിന്റെ കരട് തയ്യാറായതായും വിവരമുണ്ട്. സംസ്ഥാന ജലസേചന വകുപ്പിന്റെ കണക്ക് അനുസരിച്ച് പുതിയ ഒരു ഡാം പണിയണമെങ്കിൽ 1400 കോടി രൂപയാണ് ചെലവ് വരുന്നത്.

കുറഞ്ഞത് എട്ട് വർഷമെങ്കിലും വേണം നിർമാണം പൂർത്തിയാക്കി കമ്മീഷൻ ചെയ്യാൻ. ഇപ്പോൾ ഡാം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്ന് 366 മീറ്റര് താഴെയാണ് പുതിയ ഡാമിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. വിശദമായ പ്രോജക്ട് റിപ്പോർട്ടിന്റെ കരട് ഈ മാസം അവസാനത്തോടെ സംസ്ഥാന സർക്കാരിന് കൈമാറുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Continue Reading
You may also like...

More in News

Trending