Malayalam Breaking News
പ്രഭുവും മഞ്ജു വാര്യരുമായുള്ള ഗാനരംഗം വരെ ഷൂട്ട് ചെയ്തു ; പിന്നീട് സമ്മർ ഇൻ ബത്ലഹേമിനു സംഭവിച്ചത് …
പ്രഭുവും മഞ്ജു വാര്യരുമായുള്ള ഗാനരംഗം വരെ ഷൂട്ട് ചെയ്തു ; പിന്നീട് സമ്മർ ഇൻ ബത്ലഹേമിനു സംഭവിച്ചത് …
By
പ്രഭുവും മഞ്ജു വാര്യരുമായുള്ള ഗാനരംഗം വരെ ഷൂട്ട് ചെയ്തു ; പിന്നീട് സമ്മർ ഇൻ ബത്ലഹേമിനു സംഭവിച്ചത് …
മഞ്ജു വാര്യരുടെയും ജയറാമിന്റെയും സുരേഷ് ഗോപിയുടെയും കരിയർ കുതിച്ചുയർത്തിയ ചിത്രമാണ് സമ്മർ ഇൻ ബത്ലഹേം . എന്നാൽ തമിഴിൽ സിബി മലയിൽ സംവിധാനം ചെയ്യാനിരുന്നതാണ് അത്..മഞ്ജു വാര്യരെ തന്നെ നായികയാക്കി ഷൂട്ടിങ്ങാരംഭിച്ച ചിത്രം മുടങ്ങി പോയത് പാതി വഴിക്കാണ്. അതിനെ കുറിച്ച് സിബി മലയിൽ മനസ് തുറക്കുന്നു.
തമിഴില്‍ ചെയ്യാനിരുന്ന ഒരു ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബത്ലഹേം. പ്രഭു, ജയറാം, മഞ്ജു വാര്യര്‍ എന്നിവരെ വച്ചാണ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. സുരേഷ് ഗോപി ചെയ്ത കഥാപാത്രത്തിന് ആദ്യം പരിഗണിച്ചത് പ്രഭുവിനെ ആയിരുന്നു. മഞ്ജുവും പ്രഭുവുമായുള്ള ഒരു പാട്ട് ചെന്നൈയില്‍ വച്ച് ഷൂട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് നിര്‍മാതാവിന്റെ ഭാഗത്ത് നിന്ന് പ്രശ്നം ഉണ്ടാവുകയും സിനിമ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത ഒരു സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഈ സിനിമയെക്കുറിച്ച് എല്ലാം അറിയുന്ന ഒരു പ്രൊഡക്ഷന്‍ മാനേജര്‍ നിര്‍മാതാവ് സിയാദ് കോക്കറിനോട് സംസാരിച്ചു. നല്ല കഥയാണെന്നും ഹിറ്റ് ആകുമെന്നുമൊക്കെ അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് സിയാദ് കോക്കര്‍ സമ്മര്‍ ഇന്‍ ബത്ലഹേം നിര്‍മിക്കാമെന്നേല്‍ക്കുന്നത്. മലയാളത്തിലായപ്പോള്‍ പ്രഭുവിന് പകരം സുരേഷ് ഗോപിയെത്തി. പിന്നെ നേരത്തേ തീരുമാനിച്ചതു പോലെ തന്നെ കലാഭവന്‍ മണി, സംഗീത, മയൂരി, ശ്രീജയ, മഞ്ജുള എന്നിവരും ചിത്രത്തിന്റെ ഭാഗമായി.
നിരഞ്ജന് എന്ന കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന വിഷയം ചിത്രീകരണത്തിന്റെ സമയത്ത് വലിയ ചര്‍ച്ചയായി. വളരെ ചെറിയ സീന്‍ മാത്രമേയുള്ളൂവെങ്കിലും ഏറെ ആഴവും പരപ്പുമുള്ള കഥാപാത്രമാണ് നിരഞ്ജന്. ഒരു അസാധാരണ നടന് തന്നെ അത് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ആദ്യം കമല്‍ഹാസനെയാണ് പരിഗണിച്ചത്. അന്ന് മോഹന്‍ലാല്‍ ചികിത്സയുടെ ഭാഗമായി ബെംഗ്ലൂരുവിലായിരുന്നു. ഞാനും രഞ്ജിത്തും നേരിട്ട് പോയി ചോദിച്ചു. രണ്ട് ദിവസമാണ് ചോദിച്ചത്. കഥ കേട്ടപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ ചെയ്യാമെന്ന് ഏറ്റു. സിനിമയില്‍ കാണിക്കാത്ത ഒരു സീന്‍ കൂടി ഞങ്ങള്‍ എടുത്തിരുന്നു. മോഹന്‍ലാല്‍ മഞ്ജുവിന്റെ മനസ്സില്‍ നിന്ന് ഇറങ്ങി പോകുന്ന ഒരു ഫിക്ഷണല്‍ സീന്‍. അത് വേണ്ടെന്നു വച്ചു.
നിരഞ്ജന് എന്നൊരു കഥാപാത്രം ഉണ്ടെന്നും മോഹന്‍ലാല്‍ ആണ് അത് ചെയ്യുന്നതെന്നും ഞങ്ങള്‍ ആരോടും പറഞ്ഞില്ല. അതൊരു വലിയ രഹസ്യമാക്കി വച്ചു. പോസ്റ്ററില്‍ ഒന്നും മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി മോഹന്‍ലാലിനെ സ്ക്രീന്‍ കണ്ടപ്പോള്‍ പ്രേക്ഷകര്‍ ആര്‍ത്തുവിളിച്ചു. ആ രംഗം ഇപ്പോള്‍ കാണുമ്പോള്‍ സംവിധായകനായ എനിക്ക് പോലും പുതുമ തോന്നാറുണ്ട്.
മഞ്ജു വാര്യരുടെ അഭിനയജീവിതത്തില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് ആമി. പ്രതിഭാധനരായ ജയറാമിനും സുരേഷ് ഗോപിക്കും മഞ്ജു വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. അത് ആമിയുടെ സിനിമയായിരുന്നു. അക്കാലത്ത് കൂടുതല്‍ നാടന്‍ കഥാപാത്രങ്ങളെയാണ് മഞ്ജു അവതരിപ്പിച്ചിരുന്നത്. അതില്‍നിന്നും വേറിട്ടൊരു വേഷമായിരുന്നു ആമി.
memories of summer in bethlahem
