Connect with us

‘പൈസ കിട്ടിയാല്‍ നിങ്ങള്‍ പാകിസ്ഥാനിലേക്ക് പോകുമോ’? തോന്നുമ്പോൾ പോകാൻ അത് എന്റെ അമ്മായുടെ വീടല്ല.. പൊട്ടിച്ചിരിപ്പിച്ച് സുരേഷ് ഗോപി, മേ ഹൂം മൂസ സ്‍നീക്ക് പീക്ക് വീഡിയോ പുറത്ത്, ചിത്രം ഫാമിലി ഏറ്റെടുക്കുമെന്ന് സോഷ്യൽ മീഡിയ

Movies

‘പൈസ കിട്ടിയാല്‍ നിങ്ങള്‍ പാകിസ്ഥാനിലേക്ക് പോകുമോ’? തോന്നുമ്പോൾ പോകാൻ അത് എന്റെ അമ്മായുടെ വീടല്ല.. പൊട്ടിച്ചിരിപ്പിച്ച് സുരേഷ് ഗോപി, മേ ഹൂം മൂസ സ്‍നീക്ക് പീക്ക് വീഡിയോ പുറത്ത്, ചിത്രം ഫാമിലി ഏറ്റെടുക്കുമെന്ന് സോഷ്യൽ മീഡിയ

‘പൈസ കിട്ടിയാല്‍ നിങ്ങള്‍ പാകിസ്ഥാനിലേക്ക് പോകുമോ’? തോന്നുമ്പോൾ പോകാൻ അത് എന്റെ അമ്മായുടെ വീടല്ല.. പൊട്ടിച്ചിരിപ്പിച്ച് സുരേഷ് ഗോപി, മേ ഹൂം മൂസ സ്‍നീക്ക് പീക്ക് വീഡിയോ പുറത്ത്, ചിത്രം ഫാമിലി ഏറ്റെടുക്കുമെന്ന് സോഷ്യൽ മീഡിയ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് സുരേഷ് ഗോപിയുടെ മേ ഹൂം മൂസ ഇന്ന് തീയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സുരേഷ് ​ഗോപിയുടെയും സൈജു കുറുപ്പിന്റെയും കഥാപാത്രങ്ങള്‍ക്കിടയിലുള്ള സംഭാഷണമാണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രസകരമായ സംഭാഷണങ്ങളാണ് ഇരുവരും തമ്മിൽ നടത്തുന്നത്.

മൂസ എന്ന പട്ടാളക്കാരനായിട്ടാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. നാല്‍പതാണ്ടുകള്‍ നീണ്ട, 300 സിനിമകള്‍ പിന്നിട്ട അഭിനയ കരിയറില്‍ ഒരിക്കല്‍ പോലും തന്നെ ഇത്തരത്തിലൊരു കഥാപാത്രമായി പ്രേക്ഷകര്‍ കണ്ടിട്ടുണ്ടാവില്ലെന്നാണ് അദ്ദേഹം തന്നെ പറഞ്ഞത്. സുരേഷ്‌ഗോപി എന്ന രാജ്യം അംഗീകരിച്ച അഭിനേതാവിന്, ഇക്കണ്ട കാലം, മൂസ അന്യനാവുന്നുവെങ്കില്‍…തീര്‍ച്ചയായും പ്രേക്ഷകന് , മൂസ ഒരു അത്ഭുത മായിരിക്കും, അനുഭവമായിരിക്കും.

നാവിലല്ല, നെഞ്ചില് ഇന്ത്യ ഉള്ളവനാണ് മൂസ, ചങ്കിലെ പെടപ്പ് നിക്കണവരെ അതുണ്ടാവും, ഇനി ചത്താ എന്നെ ഖബറടക്കുന്ന മണ്ണിലതുണ്ടാവും ‘എന്ന് ഉറച്ച ശബ്ദത്തില്‍ മൂസ പറയുമ്പോള്‍ മലയാളത്തിലല്ല ലോകത്ത് തന്നെ മൂസക്ക് വേറെ മുഖമില്ല. ദേശീയതയ്ക്ക്… സ്‌നേഹത്തിന്… സംഗീതത്തിന്… വിഷ്വലിന്.. അങ്ങനെയുള്ള എല്ലാ മേഖലയും മികവുള്ള ഒരു കംപ്ലീറ്റ് പാക്കേജ് ആണ് മേം ഹും മൂസ എന്നതില്‍ ഒരു സംശയവും വേണ്ട.

സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമാണ് ഇത്. 1998 മുതല് 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം.ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.

ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജര്‍ രവി, മിഥുൻ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗർ, അശ്വിനി, സരൺ, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കോൺഫിഡന്റ് ഗ്രൂപ്പിന്‍റെയും തോമസ്സ് തിരുവല്ല ഫിലിംസിന്റെയും ബാനറുകളില്‍ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു.

തിരക്കഥ റൂബേഷ് റെയിന്‍, ഗാനരചന സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ സജീവ് ചന്തിരൂര്‍, കലാസംവിധാനം സജിത്ത് ശിവഗംഗ, വസ്ത്രാലങ്കാരം നിസാര്‍ റഹ്‍മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്‌കര്‍, അസോസിയേറ്റ് ഡയറക്ടർ ഷബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത് വി ശങ്കര്‍, ഡിസൈനർ ഏയ്സ്തെറ്റിക് കുഞ്ഞമ്മ. പിആർഒ എ എസ് ദിനേശ്.

Continue Reading
You may also like...

More in Movies

Trending

Recent

To Top