Connect with us

മോഹൻലാലും മമ്മൂട്ടിയും സി​ദ്ധിഖ് ലാലും പ്രിയദർശനും ഒക്കെ ഉണ്ടായേക്കുന്നത് ഈ തീയേറ്ററിൽ നിന്നാണ്,തിയേറ്റർ അനുഭവം എന്നു പറയുന്നത് വളരെ വലുതാണ്, ; ബാലു വർ​ഗീസ് പറയുന്നു !

Movies

മോഹൻലാലും മമ്മൂട്ടിയും സി​ദ്ധിഖ് ലാലും പ്രിയദർശനും ഒക്കെ ഉണ്ടായേക്കുന്നത് ഈ തീയേറ്ററിൽ നിന്നാണ്,തിയേറ്റർ അനുഭവം എന്നു പറയുന്നത് വളരെ വലുതാണ്, ; ബാലു വർ​ഗീസ് പറയുന്നു !

മോഹൻലാലും മമ്മൂട്ടിയും സി​ദ്ധിഖ് ലാലും പ്രിയദർശനും ഒക്കെ ഉണ്ടായേക്കുന്നത് ഈ തീയേറ്ററിൽ നിന്നാണ്,തിയേറ്റർ അനുഭവം എന്നു പറയുന്നത് വളരെ വലുതാണ്, ; ബാലു വർ​ഗീസ് പറയുന്നു !

യുവനിര നടന്മാരില്‍ ശ്രദ്ധേയനായ നടനാണ് ബാലു വര്‍ഗീസ്.ബാലതാരമായിട്ടാണ് ബാലു വർ​ഗീസ് സിനിമയിലേക്ക് എത്തിയത്. ചാന്തുപൊട്ടിലൂടെയായിരുന്നു തുടക്കം. ഇപ്പോഴിതാ ടിടി പ്ലാറ്റ്ഫോമുകൾ വന്നത് പ്രേക്ഷകരുടെ കാഴ്ച്ചപ്പാടിന് തന്നെ വ്യത്യാസം വരുത്തിയിട്ടുണ്ടെന്ന് ബാലു വർ​ഗീസ്. ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ​​ഗുണവും ദോഷവുമുണ്ടെന്നും തിയേറ്ററിൽ നിന്ന് കിട്ടുന്ന അനുഭവം ഒരിക്കലും ഒടിടിയക്ക് തരാൻ കഴിയില്ല എന്നും ബാലു വർ​ഗീസ് പറഞ്ഞു. ‘വിചിത്രം’ സിനിമയുടെ ഭാ​ഗമായി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഒടിടിയും തിയേറ്റർ സിനിമകളും തമ്മിലുള്ള വത്യാസത്തെ കുറിച്ച് നടൻ സംസാരിച്ചത്.

‘ഒടിടി ഒരു തരത്തിൽ നല്ലതാണ്, പക്ഷെ മറ്റൊരു തരത്തിൽ വളരെ മോശവുമാണ്. കാരണം ഒരു ബിസിനസ് തന്നെയാണ് ഒടിടി കൊണ്ട് ഇല്ലാതാവുന്നത്. ഓരോ സിനിമയിലും ഓരോ താരമുണ്ടാകുന്നതും മികച്ച സംവിധായകൻ ഉണ്ടാകുന്നതും തിയേറ്ററിൽ മാത്രമാണ്. ഒരു വെള്ളിയാഴ്ച്ചയാകാൻ നമ്മൾ കാത്തിരിക്കും. മോഹൻലാലും മമ്മൂട്ടിയും സി​ദ്ധിഖ് ലാലും പ്രിയദർശനും ഒക്കെ ഉണ്ടായേക്കുന്നത് ഈ പറഞ്ഞ വെള്ളിയാഴ്ച തന്നെയാണ്. തിയേറ്റർ അനുഭവം എന്നു പറയുന്നത് വളരെ വലുതാണ്,’ ബാലു കൂട്ടിച്ചേർത്തു.

ഒടിടി പ്ലാറ്റ്ഫോം വന്നത് ശേഷം നമ്മുടെ കാഴ്ച്ചപ്പാടിന് തന്നെ വ്യത്യാസം വരുത്തിയിട്ടുണ്ട്. എന്റെ അമ്മ സിനിമ കാണുന്ന കാഴ്ച്ചപ്പാടിലൂടെ നോക്കുകയാണെങ്കിൽ, എല്ലാ വെള്ളിയാഴ്ചകളിലും തിയേറ്ററിൽ പോയി സിനിമ കാണുന്ന ഒരു വ്യക്തിയായിരുന്നു എന്റെ അമ്മ. ആ സ്ഥാനത്ത് ഇന്ന് എന്നോട് പറയുന്നത്, ‘ടിവിയിൽ (ഒടിടി) വരുമല്ലോ, എനിക്ക് കറിവെച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കും സിനിമ കാണാമല്ലോ’ എന്നാണ്. അത് ഒരു തരത്തിൽ നല്ലതാണ്, പക്ഷെ മറ്റൊരു തരത്തിൽ വളരെ മോശമാണ്. കാരണം ഒരു ബിസിനസ് തന്നെ ഇല്ലാതാവുകയാണ്. ഒരാൾ സിനിമയ്ക്ക് പോകാൻ വോണ്ടി തീരുമാനിക്കുമ്പോൾ അയാൾ ഒരു ഓട്ടോക്കാരനെ വിളിക്കുന്നു, തിയേറ്ററിനടുത്ത് നിന്ന് കഴിക്കുന്ന ഭക്ഷണം എന്നിങ്ങനെ, ഇവരെയൊക്കെയാണ് അത് ബാധിക്കുന്നത്.

ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല. ഞങ്ങൾ ആർട്ടിസ്റ്റുകൾ മാത്രമാണ്. അഭിനയിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. അതിൽ ചിലപ്പോൾ ഒടിടിയ്ക്ക് വേണ്ടി അഭിനയിക്കുമായിരിക്കും സാധാരണ സിനിമയ്ക്ക് വേണ്ടിയും അഭിനയിക്കുമായിരിക്കും തിയേറ്റർ സിനിമയ്ക്ക വേണ്ടിയും അഭിനയിക്കുമായിരിക്കും. വിചിത്രം തിയേറ്ററിൽ തന്നെയിറക്കും, അത് നമുക്ക് ഇത്രയും സ്ട്രോങ് പ്രൊഡ്യൂസർ ഉള്ളതും ഇത് കണ്ട് പ്രേക്ഷകരുടെ അനുഭവം അറിയണം എന്നുള്ളത് കൊണ്ടുമാണ്. കാരണം ഓരോ സിനിമയിലും ഓരോ താരമുണ്ടാകുന്നതും ഒരു മികച്ച സംവിധായകൻ ഉണ്ടാകുന്നതും തിയേറ്ററിൽ മാത്രമാണ്.

ഒരു വെള്ളിയാഴ്ച്ചയാകാൻ നമ്മൾ കാത്തിരിക്കും. മോഹൻലാലും മമ്മൂട്ടിയും സി​ദ്ധിഖ് ലാലും പ്രിയദർശനും ഒക്കെ ഉണ്ടായേക്കുന്നത് ഈ പറഞ്ഞ വെള്ളിയാഴ്ച്ച തന്നെയാണ്. തിയേറ്റർ അനുഭവം എന്നു പറയുന്നത് വളരെ വലുതാണ്. ഏത് ഒടിടി സിനിമ വന്നാലും ഒരു തിയേറ്റർ സിനിമയുമായി അതിനെ താരതമ്യം ചെയ്യാനേ കഴിയില്ല. അത് ഒരുപാട് വ്യത്യസ്തമാണ്. സിനിമ എക്സ്പീരിയൻസ് എന്ന് പറയുന്നത് ശബ്ദത്തിലും വിഷ്വലിലും ആണ് ഇരിക്കുന്നത്. തൃശൂർ പൂരം നമുക്ക് ടിവിയിൽ കാണാൻ കഴിയില്ല. അത് നേരിട്ട് കണ്ടാൽ മാത്രമെ അനുഭവിക്കാൻ കഴിയുകയുള്ളു. അതിന്റെ വ്യത്യാസം വേറെ തന്നെയാണ്. വിചിത്രം തിയേറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ടതാണ്.

Continue Reading
You may also like...

More in Movies

Trending

Recent

To Top