Connect with us

ദിലീപിന് സമാധാനം കിട്ടരുത്, അദ്ദേഹം സിനിമയില്‍ അഭിനയിക്കരുത് അതിനാണ് ദിലീപിനെ വീണ്ടും വേട്ടയാടുന്നത്, അല്ലാതെ ഹർജിയിലൊന്നും വേറെ മെറിറ്റ് ഇല്ല, സജി നന്ത്യാട്ട് പറയുന്നു !

Movies

ദിലീപിന് സമാധാനം കിട്ടരുത്, അദ്ദേഹം സിനിമയില്‍ അഭിനയിക്കരുത് അതിനാണ് ദിലീപിനെ വീണ്ടും വേട്ടയാടുന്നത്, അല്ലാതെ ഹർജിയിലൊന്നും വേറെ മെറിറ്റ് ഇല്ല, സജി നന്ത്യാട്ട് പറയുന്നു !

ദിലീപിന് സമാധാനം കിട്ടരുത്, അദ്ദേഹം സിനിമയില്‍ അഭിനയിക്കരുത് അതിനാണ് ദിലീപിനെ വീണ്ടും വേട്ടയാടുന്നത്, അല്ലാതെ ഹർജിയിലൊന്നും വേറെ മെറിറ്റ് ഇല്ല, സജി നന്ത്യാട്ട് പറയുന്നു !

നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക നീക്കവുമായി അതിജീവിത. വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് കൊണ്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. നേരത്തേ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ദിലീപിനും വിചാരണ കോടതി ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അതിജീവിത ഉന്നയിച്ചിരിക്കുന്നത്.വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കേസിൽ തനിക്ക് നീതി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തേ വിചാരണ കോടതിക്കെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

സിബിഐ സ്പെഷ്യൽ കോടതിയിൽ ഇരുന്ന കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ നടപടിയേയും അതിജീവിത ചോദ്യം ചെയ്തിരുന്നു. കേസ് ഇനി പുരുഷ ജഡ്ജ് കേട്ടാലും തനിക്ക് പ്രശ്നമില്ലെന്നും ഹൈക്കോടതിയിൽ അതിജീവിത നേരത്തേ വ്യക്തമാക്കിയിരുന്നുഎന്നാൽ അതിജീവിതയുടെ ആവശ്യം തള്ളിയ ഹൈക്കോടതി കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് തന്നെ കേൾക്കുമെന്ന് വ്യക്തമാക്കി.

മാത്രമല്ല അതിജീവിത ജഡ്ജിക്കെതിരെ തിരിയുന്നത് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണെന്നും മാധ്യമങ്ങൾ അതിജീവിതയെ തെറ്റിധരിപ്പിച്ചുവെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.സുപ്രീംകോടതിയെ സമീപിക്കാനുള്ള അതിജീവിതയുടെ തീരുമാനത്തെ വളരെ പ്രധാന്യത്തോടെ തന്നെയാണ് കാണുന്നതെന്ന് നിർമ്മാതാവും ദിലീപ് അനുകൂലിയുമായ സജി നന്ത്യാട്ട്. എന്നാല്‍ അതോടൊപ്പം തന്നെ ഈ ആവശ്യത്തിന്റെ മെറിറ്റും നമ്മള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറയുന്നു.

വേറെ ഏതോ രണ്ട് പേർ തമ്മില്‍ സംസാരിക്കുന്നു. ഇവരുമായി ദിലീപിന് എന്ത് ബന്ധം എന്നുള്ളതാണ് ഇവിടുത്തെ ചോദ്യം. ജഡ്ജ് തിരിച്ച് പ്രതികരിക്കുന്നതായിട്ടുള്ള യാതൊരു തെളിവും അവിടെ ഹാജരാക്കാത്തിടത്തോളം കാലം നിങ്ങളുടെ അനുമാനം ശരിയാണെന്ന് കോടതി എങ്ങനെ പറയുമെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കോടതിയിലെ ജഡ്ജ് കേസില്‍ തീരുമാനം എടുക്കുന്നത് തന്റെ മുന്നില്‍ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്. നമ്മുടെ നാട്ടിലെ കോടതികളെല്ലാം തന്നെ തെളിവ് കോടതികളാണ്. അവർ അങ്ങനെ പറഞ്ഞു, ഇവർ ഇങ്ങനെ പറഞ്ഞു എന്നതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുന്നതല്ല നമ്മുടെ കോടതി സംവിധാനം. അത് വളരെ വ്യക്തമാണെന്നും സജി നന്ത്യാട്ട് വ്യക്തമാക്കുന്നു.

ഒരു കോടതിയില്‍ തെളിവ് കൊടുത്തിട്ട് അത് സ്വീകരിച്ചില്ലെങ്കില്‍ ആ വിഷയം ഉന്നയിക്കാം. എന്നാല്‍ അത്തരത്തിലുള്ള ഒരു കാര്യവും ഇവിടെ ഉണ്ടായിട്ടില്ല. പ്രോസിക്യൂഷന്‍ വീക്കാണ് എന്നതാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പള്‍സർ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തു എന്നുള്ളതാണല്ലോ കുറ്റപത്രം. ആ ഭാഗത്ത് എവിടെയങ്കിലും നിന്നുകൊണ്ടാണോ കേസ് ഇപ്പോള്‍ കറങ്ങുന്നത്. ഇത് ഇപ്പോള്‍ വേറെ എവിടെയോ കിടന്ന് കറങ്ങുകയാണ്.ഡിസംബർ 29 മുതല്‍ ഇന്നുവരെ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് എല്ലാവർക്കും അറിയാം. ഏതെങ്കിലും ഒരു കാര്യത്തില്‍ ഉറച്ച് നില്‍ക്കാതെ ഇതെല്ലാം ഇങ്ങനെ പറഞ്ഞ് പറഞ്ഞ് മുന്നോട്ട് പോവുകയാണ്. ഇതിന്റെയാല്ലാം മെറിച്ച് എവിടെയാണെന്നാണ് ചോദ്യം. ഒരു ജഡ്ജിയെ വെറുതെ അങ്ങ് മാറ്റാന്‍ സാധിക്കുമോ. അങ്ങനെ മാറ്റുകയാണെങ്കില്‍ കേസ് വീണ്ടും ഒന്നില്‍ നിന്നും തുടങ്ങേണ്ടി വരുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.പുതിയ ജഡ്ജി വന്നാല്‍ കേസ് നീണ്ടുകൊണ്ടിരിക്കും.

ഇതൊക്കെ ഈ കേസിന് പുറകിലുള്ള എല്ലാവർക്കും അറിയാം. ദിലീപിന് സമാധാനം കിട്ടരുത്, അദ്ദേഹം സിനിമയില്‍ അഭിനയിക്കരുത് എന്നുള്ളതാണ് ഇതിന്റെയാല്ലം കാരണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ അഞ്ചോ ആറോ സിനിമകളില്‍ മാത്രമാണ് ദിലീപ് അഭിനയിച്ചിട്ടുള്ളത്. ഒരു വർഷം മാത്രം ഇത്രയും സിനിമകളില്‍ അദ്ദേഹം അഭിനയിക്കാറുണ്ടായിരുന്നു.ഇപ്പോള്‍ ദിലീപ് വീണ്ടും സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. പല സിനിമകളും നടക്കുന്നു. അപ്പോഴാണ് എങ്ങനെയെങ്കിലും ദിലീപിനെ വീണ്ടും വേട്ടയാടുന്നത്. അത് തന്നെയാണ് നടക്കുന്നതെന്ന് ഞാന്‍ ആവർത്തിക്കും. അല്ലാതെ ഹർജിയിലൊന്നും വേറെ മെറിറ്റ് ഇല്ല. ഞാന്‍ മാത്രമല്ല, പല നിയമവിദഗ്ധരും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ടെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർക്കുന്നു.

വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസമായിരുന്നു അതിജീവിത സൂപ്രീംകോടതിയെ സമീപിച്ചത്. പ്രതി ദിലീപ് ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചു എന്ന് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹർജിയിലും അതിജീവീത ആവർത്തിച്ചിട്ടുണ്ട്. ഇതു കൂടാതെ വിചാരണ വേളയിലും തെളിവുകള്‍ സൂക്ഷിക്കുന്നതിലുമടക്കമുശള്ള നിരവധി കാര്യങ്ങളില്‍ ജഡ്ജിക്ക് വീഴ്ച പറ്റിയെന്നും അതിജീവിത ആരോപിച്ചിരുന്നു.

More in Movies

Trending

Recent

To Top