പെട്ടെന്ന് ഇത് നിര്‍ത്തുകയാണെന്ന് പറഞ്ഞപ്പോള്‍ വിഷമമായി… ആ വേദന പങ്കുവെച്ച് മേഘ്‌ന വിൻസെന്റ്
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്‌ന വിന്‍സെന്റ്. സോഷ്യല്‍മീഡിയയില്‍ സജീവമായ മേഘ്‌ന പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന മിസിസ് ഹിറ്റ്‌ലറില്‍ അഭിനയിച്ച് വരികയാണ് താരം.. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിൽ ജ്യോതി എന്ന നായിക കഥാപാത്രത്തെയാണ് മേഘ്‌ന അവതരിപ്പിച്ചത്. മികച്ച തിരിച്ചുവരവാണ് പരമ്പരയിലൂടെ മേഘ്‌നയ്ക്ക് ലഭിച്ചത്.
ഇപ്പോഴിതാ പരമ്പര അവസാനിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മേഘ്‌ന. യൂട്യൂബ് ചാനലിലൂടെയാണ് മേഘ്ന വിശേഷം പങ്കുവച്ചത്. അവസാന ദിവസത്തെ സെറ്റിലെ കാഴ്ചകളൊക്കെ പങ്കുവച്ചു കൊണ്ടായിരുന്നു മേഘ്‌നയുടെ വീഡിയോ. രണ്ടര വർഷത്തിന് ശേഷമാണ് പരമ്പര അവസാനിക്കുന്നത്. വളരെ ഇമോഷണലായാണ് മേഘ്ന സംസാരിച്ചത്. ഇത് തീരാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ കരച്ചിലാണ് വന്നതെന്ന് മേഘ്‌ന പറയുന്നു.
പെട്ടെന്ന് ഇത് നിര്‍ത്തുകയാണെന്ന് പറഞ്ഞപ്പോള്‍ വിഷമമായി. സങ്കടം വന്നു. ഞാൻ മൈൻഡ് ഒന്ന് ശരിയാക്കി കൊണ്ട് വരികയാണ്. എന്നും ഇത് ഉണ്ടാവില്ലെന്ന് അറിയാം. എന്നാലും പെട്ടെന്ന് നിർത്തുമ്പോൾ ഒരു വിഷമം എന്നാണ് മേഘ്‌ന പറഞ്ഞത്. ലൊക്കേഷനിലെത്തി മേക്കപ്പ് ചെയ്യുന്നത് മുതലുള്ള കാഴ്ചകൾ മേഘ്‌ന കാണിക്കുന്നുണ്ട്. ജ്യോതിയുടെ ഗെറ്റപ്പ് ഇടുന്ന അവസാന ദിവസമാണ്. ഭയങ്കര സ്പെഷ്യലാണ്. മിസിസ് ഹിറ്റ്ലറിലൂടെ ദൈവം തന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കും ഒരുപാട് നന്ദിയെന്നും മേഘ്‌ന പറഞ്ഞു.
ക്‌ളൈമാക്‌സ് ഷൂട്ടിങ്ങിന്റെ വിശേഷങ്ങളും മേഘ്‌ന പങ്കുവച്ചു. സീതയായി വരുന്നൊരു സ്വീക്വന്‍സാണ് ആദ്യം എടുത്തത്. ക്ലൈമാക്‌സ് ചിത്രീകരിക്കുന്നത് കൊണ്ട് വല്ലാത്തൊരു ഫീലാണ്. പഴയ ഒരുപാട് ഓർമ്മകൾ വരുന്നു. അന്ന് ഷാനവാസിക്കയായിരുന്നു ഹീറോ. ഇടയ്ക്ക് കുറെ മാറ്റങ്ങൾ വന്നു. പുതിയ ആളുകൾ വന്നു. ഇന്ന് ക്ലൈമാക്‌സായത് കൊണ്ടാണെന്ന് തോന്നുന്നു എല്ലാവരും ശോകത്തോടെ ഇരിക്കുന്നതെന്ന് താരം പറഞ്ഞു.
പിന്നീട് പരമ്പരയിലെ സഹപ്രവർത്തകരോടും മേഘ്‌ന അനുഭവങ്ങൾ ചോദിച്ചറിയുകയുണ്ടായി. ഇവിടെ ഉണ്ടായിട്ടുള്ള ബെസ്റ്റ് മൊമന്റിനെക്കുറിച്ചായിരുന്നു മേഘ്‌ന അരുണിനോട് ചോദിച്ചത്. ആക്റ്റിംഗിനൊപ്പം ഡയറക്ഷനും തനിക്ക് ഇഷ്ടമാണ്. അതിന്റെയൊരു ഫസ്റ്റ് സ്റ്റെപ്പ് വച്ചത് ഇവിടെയാണ്. അത് മറക്കാനാവാത്തൊരു കാര്യമാണെന്നായിരുന്നു അരുണ്‍ പറഞ്ഞത്. നടി സൗപര്‍ണികയുമായും മേഘ്‌ന സംസാരിച്ചു. വര്‍ഷങ്ങളായി അറിയാവുന്നവരാണ് ഞങ്ങള്‍. കുറേക്കാലത്തിന് ശേഷം കണ്ടതാണ്, അത് ഞങ്ങള്‍ ആഘോഷിച്ചെന്നായിരുന്നു സൗപര്‍ണിക പറഞ്ഞത്.
അക്ഷയയുമായാണ് മേഘ്‌ന പിന്നീട് സംസാരിച്ചത്. ഇവിടെ എനിക്ക് ഫോട്ടോസ് എടുത്ത് തരാനും റീല്‍സ് ചെയ്യാനുമൊക്കെ അക്ഷയയാണ് കൂടെയുണ്ടാവാറുള്ളത്. ഷൂട്ട് തീരുകയാണെന്നറിഞ്ഞപ്പോള്‍ പെട്ടെന്ന് സങ്കടം വന്നു. കൂടെയുള്ളവരെയും കംഫര്‍ട്ടാക്കുന്ന ആളാണ് ചേച്ചി. നാളെ മുതല്‍ നമുക്ക് ഷൂട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നുമെന്നായിരുന്നു അക്ഷയയുടെ വാക്കുകൾ. ആദ്യകാഴ്ചയില്‍ ജാഡയായെന്നൊക്കെ തോന്നിയെങ്കിലും അതൊക്കെ മാറിയെന്നായിരുന്നു മേഘ്‌ന അക്ഷയയെക്കുറിച്ച് പറഞ്ഞത്.
പരമ്പരയിൽ മേഘ്‌നയുടെ അച്ഛനായത് മുൻഷി രഞ്ജിത് ആയിരുന്നു. നേരത്തെ അച്ഛന്‍ വേഷമൊന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. മോളായി മേഘ്‌നയായത് കൊണ്ട് എനിക്കത് ഈസിയായിരുന്നു എന്നാണ് അനുഭവം ചോദിച്ചപ്പോൾ മുന്‍ഷി രഞ്ജിത് പറഞ്ഞത്. പൊന്നമ്മ ബാബുവായിരുന്നു അമ്മ വേഷത്തിൽ. ചേച്ചിയുടെ ഒപ്പം അഭിനയിക്കുമ്പോൾ എങ്ങനെയാകുമെന്ന ടെൻഷൻ ആദ്യം ഉണ്ടായിരുന്നു എന്നാൽ ഭയങ്കര കംഫർട്ടബിളാക്കിയ ആളാണ്. ഒപ്പം അഭിനയിക്കാൻ വളരെ എളുപ്പമായിരുന്നു. ഭയങ്കര താൽപര്യമായിരുന്നു കൂടെ അഭിനയിക്കാൻ എന്നാണ് പൊന്നമ്മ ബാബുവിനെ കുറിച്ച് മേഘ്‌ന പറഞ്ഞത്.
മേഘ്‌നയുടെ കണ്ണു നിറയുമ്പോൾ തന്റെയും കണ്ണു നിറയുമായിരുന്നു. 18 വർഷത്തിന് ശേഷമാണു ഒരു സീരിയൽ ചെയ്യുന്നത്. അതിൽ നല്ലൊരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമെന്ന് പൊന്നമ്മ ബാബു പറഞ്ഞു. ജ്യോതി എന്ന കഥാപാത്രത്തെയും അതിന് പ്രേക്ഷകർ തന്ന സപ്പോർട്ടും ഒരിക്കലും മറക്കാൻ കഴിയില്ല. മലയാളത്തിലേക്ക് ഒരു കംബാക്ക് കിട്ടിയത് ഈ കഥാപാത്രത്തിലൂടെയാണ്. എല്ലാവർക്കും നന്ദി എന്ന് പറഞ്ഞാണ് മേഘ്‌ന വീഡിയോ അവസാനിപ്പിച്ചത്.