Connect with us

ചേച്ചിയെ സ്‌ക്രീനിൽ കണ്ട് വിതുമ്പി ഖുശി – കെട്ടിപ്പുണർന്നു ആശ്വസിപ്പിച്ച് ജാൻവി ..

News

ശ്രീദേവിയുടെ മകൾ ജാൻവി കപൂർ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ധടക് . ചിത്രത്തിന്റെ ട്രൈലെർ ലോഞ്ചിന് കപൂർ കുടുംബം ഒന്നടങ്കം എത്തി. അർജുൻ കപൂറിന് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും അനിയത്തിക്ക് മനോഹരമായി ആശംസകൾ അറിയിച്ചു.

‘നാളെ മുതല്‍ എന്നെന്നേക്കുമായി നീ പ്രേക്ഷകരിലേക്കെത്തുകയാണ്. നിന്റെ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങുന്നു. ആദ്യം തന്നെ, നാളെ മുംബൈയില്‍ ഉണ്ടാകാന്‍ കഴിയാത്തതില്‍ സോറി പറയുന്നു. ഞാന്‍ നിനക്കൊപ്പം തന്നെയുണ്ട്. ‘നീ നന്നായി ജോലി ചെയ്താല്‍ ഈ മേഖലയില്‍ നിനക്ക് വലിയ വിജയങ്ങളുണ്ടാകും എന്നറിയുക. സത്യസന്ധയായിരിക്കുക. അംഗീകാരങ്ങളെയും വിമര്‍ശനങ്ങളേയും സ്വീകരിക്കാന്‍ പഠിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുക, അപ്പോഴും നിന്റെ വഴിയിലൂടെ നടക്കാനും ഹൃദയം പറയുന്നത് കേള്‍ക്കാനും ശീലിക്കുക. അതത്ര എളുപ്പമായിരിക്കില്ല. പക്ഷെ എനിക്കറിയാം അതെല്ലാം നേരിടാന്‍ നീ തയ്യാറായിരിക്കുമെന്ന്,’ അര്‍ജുന്‍ ട്വിറ്ററിൽ കുറിച്ചു.

ചേച്ചിയെ ആദ്യമായി സ്ക്രീനിൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് അനുജത്തി ഖുഷി കപൂറിന്റെ കണ്ണുകൾ നിറഞ്ഞു പോയി. നിറകണ്ണുകളോടെ നിന്ന ഖുഷിയെ ജാന്വി കെട്ടിപ്പുണർന്നു . അമ്മ ശ്രീദേവി ഇല്ലാത്തതും ഒരുപക്ഷേ ഖുഷിയെ വേദനിപ്പിച്ചിരിക്കും. അനിയത്തിയെ ആശ്വസിപ്പിക്കുന്ന ചേച്ചിയുടെ വീഡിയോ വളരെ ഹൃദയഹാരിയായ ഒന്നാണ്.

jhanvi kapoor and kushi kapoor at dhadak trailer launch

More in News

Trending