Connect with us

കൂടെയായിണ്ടായിരുന്ന താരത്തിന്റെ സാരി അഴിഞ്ഞു; എന്റെ സൽവാർ കീറി; ഉൽഘാടനവേളയിലെ ആ സംഭവം; മീര നന്ദന്റെ തുറന്ന് പറച്ചിൽ വൈറലാകുന്നു

Malayalam

കൂടെയായിണ്ടായിരുന്ന താരത്തിന്റെ സാരി അഴിഞ്ഞു; എന്റെ സൽവാർ കീറി; ഉൽഘാടനവേളയിലെ ആ സംഭവം; മീര നന്ദന്റെ തുറന്ന് പറച്ചിൽ വൈറലാകുന്നു

കൂടെയായിണ്ടായിരുന്ന താരത്തിന്റെ സാരി അഴിഞ്ഞു; എന്റെ സൽവാർ കീറി; ഉൽഘാടനവേളയിലെ ആ സംഭവം; മീര നന്ദന്റെ തുറന്ന് പറച്ചിൽ വൈറലാകുന്നു

പൊതുവേദികളിലും മറ്റും താരങ്ങൾ എത്തുന്ന സമയത്ത് വലിയ രീതിയിൽ ഇഷ്ട താരങ്ങളെ കാണാൻ പ്രേക്ഷകനെ എത്താറുമുണ്ട്. ഉൽഘാടനങ്ങൾക്ക് ഒക്കെ താരങ്ങൾ എത്താറുള്ളത്, തിക്കും തിരക്കും നിറഞ്ഞ ജനക്കൂട്ടത്തിനു നടുവിലൂടെയാണ്. അതുകൊണ്ട് തന്നെ അത്തരം സാഹചര്യങ്ങൾ ഹാൻഡിൽ ചെയ്യാൻ ഭയങ്കര ബുധിമുട്ടാണ്.

ഉൽഘാടനങ്ങൾക്ക് താരങ്ങൾ എത്തുമ്പോൾ ഉണ്ടാകുന്ന തിക്കും തിരക്കും പലരും പലകുറി കണ്ടിട്ടുണ്ടാകും. ഒന്ന് തൊടാനും തൊട്ട് നോക്കാനും ആഗ്രഹിക്കുന്ന ഒരുപാട് പേരുടെ ഇടയിലൂടെ കടന്നു പോകേണ്ടി വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ചിലപ്പോൾ അതി ഭീകരമാകും. ഇത്തരത്തിൽ ഒരു ഉൽഘാടനത്തിനു പോയപ്പോൾ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചു നടി മീരാ നന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

മീരയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു…

ഞാനും അച്ഛനും രണ്ട് കാറുകളിൽ ആണ് യാത്ര ചെയ്തിരുന്നത്. എന്റെ ഒപ്പം മറ്റൊരു നടി ഉണ്ടായിരുന്നു അത് കൊണ്ടായിരുന്നു അത്. വലിയ തിരക്കായിരുന്നു ആ ജൂവലറിക്ക്‌ മുന്നിൽ. സാധാരണ സെക്യൂരിറ്റിസ് ഒക്കെ ആണ് നമ്മളെ കാറിൽ നിന്നു പുറത്തേക്ക് ഉൽഘാടന സ്ഥലം വരെ കൊണ്ട് പോകാറുള്ളത്. ഞങ്ങൾ അവരെ വിളിച്ചു അവിടേക്ക് എത്താൻ വഴി ഒരുക്കണം എന്ന് പറഞ്ഞു.

അവിടെ പക്ഷെ സെക്യൂരിറ്റിസ് ആരും ഇല്ലായിരുന്നു. ഞങ്ങൾ ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോൾ അവര് തന്നെ വഴി മാറി തന്നു. ഇറങ്ങിയതോടെ അവര് തള്ളാൻ തുടങ്ങി. എന്റെ ചെരുപ്പ് പോയി, എങ്ങനെയൊക്കെയോ ജുവലറിക്ക്‌ ഉള്ളിൽ കയറി. എന്റെ കൂടെയായിണ്ടായിരുന്ന താരത്തിന്റെ സാരി ഒക്കെ അഴിഞ്ഞു പോയി. തിരിച്ചു അവിടന്ന് ഇറങ്ങാൻ അവസാനം പോലീസ് ജീപ്പ് വരേണ്ടി വന്നു. അപ്പോഴും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിൽ എന്റെ സൽവാർ കീറിപ്പോയി. ഭാഗ്യത്തിന് സേഫ് ആയ സ്ഥലമായിരുന്നു കീറിയ ഇടം, ലൈനിങ് ഒക്കെ അടിയിൽ ഉണ്ടായിരുന്നു, നെറ്റ് മാത്രമാണ് കീറിയത്. എന്തായാലും അത്തരമൊരു സംഭവം ജീവിതത്തിൽ മറക്കാനാകില്ല.

More in Malayalam

Trending

Recent

To Top