Malayalam
ഭാവന പറഞ്ഞിട്ടാണ് സുപ്രിയ വിളിക്കുന്നത്, സുപ്രിയ നാച്വറൽ മേക്കപ്പിന്റെ ആളാണ്; ഉണ്ണി പിഎസ്
ഭാവന പറഞ്ഞിട്ടാണ് സുപ്രിയ വിളിക്കുന്നത്, സുപ്രിയ നാച്വറൽ മേക്കപ്പിന്റെ ആളാണ്; ഉണ്ണി പിഎസ്
കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് ഉണ്ണി പിഎസ്. നടി കാവ്യ മാധവൻ അടക്കമുള്ള ഒരുപിടി താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റാണ് ഉണ്ണി. താരങ്ങളോടൊപ്പം നിരന്തരം ചിത്രങ്ങളും മറ്റും പ്രത്യക്ഷപ്പെടുന്നത് കൊണ്ട് തന്നെ ഉണ്ണിക്ക് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ഉണ്ണി പിഎസ്. കാവ്യ-ദിലീപ് വിവാഹ ശേഷമാണ് ഉണ്ണി ശ്രദ്ധിക്കപ്പെടുന്നത്. വിവാഹത്തിന് കാവ്യയെ ഒരുക്കിയത്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിർമാതാവും നടൻ പൃഥിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോനെ കുറിച്ച് ഉണ്ണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ നിരവധി ഇവന്റുകളിൽ സുപ്രിയയ്ക്ക് ഉണ്ണിയാണ് മേക്കപ്പ് ചെയ്തിരുന്നത്. ഭാവന പറഞ്ഞിട്ടാണ് സുപ്രിയ വിളിക്കുന്നത്. ആ സമയത്ത് ഞാൻ ഭാവനയുടെ വെഡ്ഡിംഗ് ഫങ്ഷന് മേക്കപ്പ് ചെയ്തിരുന്നു. അതിന് ശേഷം ഭാവനയാണ് സജസ്റ്റ് ചെയ്തത്.
സുപ്രിയ നാച്വറൽ മേക്കപ്പിന്റെ ആളാണ് സുപ്രിയ. സുപ്രിയക്ക് അതാണ് ചേർച്ച. ഒരു പ്രാവശ്യം മേക്കപ്പ് ചെയ്തു. അതിന് ശേഷം സ്ഥിരമായി എല്ലാ ഫങ്ഷനുകൾക്കും എന്നെ വിളിക്കും. പിന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളുമാണ്. അതുകൊണ്ട് പുള്ളിക്കാരി കംഫർട്ടബിളാണെന്നും ഉണ്ണി പിഎസ് വ്യക്തമാക്കി. നിഖില വിമലിനെക്കുറിച്ചും ഉണ്ണി സംസാരിച്ചു.
നിഖില എന്റെ നല്ല സുഹൃത്താണ്. വീട്ടിൽ വരും. അമ്മയുടെ അടുത്ത് വന്ന് ചോറൊക്കേ കഴിക്കും. ഒരു കുടുംബാംഗം പോലെയാണ്. നിഖിലയ്ക്കൊപ്പം ഒരു സെലിബ്രിറ്റി എന്ന രീതിയിൽ അല്ല നമ്മൾ വർക്ക് ചെയ്യുന്നത്. ഷൂട്ട് നമുക്കൊരു വെക്കേഷൻ പോലെയാണെന്നും ഉണ്ണി പറഞ്ഞു. അടുത്തിടെ വിവാഹിതയായ നടി മീര നന്ദന് വേണ്ടി വിവാഹ ദിനത്തിൽ മേക്കപ്പ് ചെയ്തതും ഉണ്ണിയാണ്. മീരയുടെ അടുത്ത സുഹൃത്താണ് ഉണ്ണി.
കാവ്യാ മാധവനുമായും അടുത്ത സൗഹൃദമുണ്ട് ഉണ്ണിയ്ക്ക്. കാവ്യയുടെ ഫീച്ചേഴ്‌സ് അടിപൊളിയാണ്, അതുകൊണ്ടുതന്നെ കാവ്യ മാധവനെ മേക്കപ്പ് ചെയ്യാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും ഉണ്ണി ഒരിക്കൽ പറയുകയുണ്ടായി. വിവാഹത്തിന് മുൻപേ ഞങ്ങൾ കൂട്ടുകാരാണ്. കാവ്യക്ക് ആഗ്രഹമായിരുന്നു ഞാൻ തന്നെ വിവാഹത്തിന് മേക്കപ്പ് ചെയ്യണമെന്നത്. കാവ്യയുടെ വിവാഹം തന്നെയാണ് എനിക്ക് കരിയർ ബ്രേക്ക് ആയത്. ഇപ്പോഴും കാവ്യയുടെ വിവാഹം ചെയ്ത ആളെന്നാണ് അറിയപ്പെടുന്നത് എന്നും ഉണ്ണി പറഞ്ഞിരുന്നു.
സിനിമകളിൽ അഭിനയിക്കുന്ന കാലത്ത് കാവ്യ കണ്ണിന്റെ മേക്കപ്പിന് മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സഹായം അധികം തേടാറുണ്ടായിരുന്നില്ല. തൃപ്തി തോന്നാത്തതിനാലായിരുന്നു ഇത്. മേക്കപ്പിലും ജീവിതത്തിലും പെർഫെക്ഷന് പ്രാധാന്യം നൽകുന്ന ആളാണ് കാവ്യ. ഒരു സൂചി ആണെങ്കിലും എടുത്ത സ്ഥലത്ത് വെക്കും. കണ്ണെഴുതുന്നതൊന്നും അൽപ്പം പോലും മാറാൻ പാടില്ല.
അത്‌കൊണ്ട് ഐ മേക്കപ്പ് സ്വന്തമായി ചെയ്യുന്നതാണ് രീതി. എന്നാൽ എന്നോട് ചെയ്‌തോ എന്ന് പറഞ്ഞു. അത് കാവ്യക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നെ സ്ഥിരമായി തന്നെ മേക്കപ്പിന് വിളിച്ചു. ഇതിനിടെ കാവ്യയുടെ കുടുംബവുമായി താനടുക്കുകയും ആത്മ സുഹൃത്തുക്കളായി മാറിയെന്നുമാണ് ഉണ്ണി പറഞ്ഞിരുന്നത്.
അടുത്തിടെ മേക്കപ്പ് രംഗത്തേയ്ക്കുള്ള തന്റെ കടന്ന് വരവിനെക്കുറിച്ചും ഉണ്ണി സംസാരിച്ചിരുന്നു. ഒരാളുടെ അസിസ്റ്റന്റായാണ് സിനിമാ രംഗത്തേക്ക് വരുന്നത്. അന്ന് ആരും പിന്തുണച്ചിരുന്നില്ല. കാരണം ഇതൊരു പ്രൊഫഷനാണെന്ന് ആർക്കും അറിയില്ലായിരുന്നു. കരിയറിന്റെ തുടക്കത്തിൽ ആണുങ്ങളാണോ മേക്കപ്പ് ചെയ്യുന്നത് എന്ന ചോദ്യം ഒരുപാട് കേട്ടിരുന്നു. അത് സ്ത്രീകളുടെ മാത്രം പ്രൊഫഷനാണ് എന്ന് കരുതിയ കാലമായിരുന്നു അത്. ടാലന്റും പാഷനും ഉണ്ടെങ്കിൽ ഉറപ്പായും തിളങ്ങാൻ കഴിയുന്ന ഫീൽഡാണിതെന്നും ഉണ്ണി പറഞ്ഞിരുന്നു.