Malayalam
അന്ന് ഞാന്‍ ഒരു പാവം ആയിരുന്നു. ജീവിതം ഒരുപാട് കാണാന്‍ കിടക്കുന്ന ഒരാള്‍, നല്ലതും ചീത്തയുമൊക്കെ ജീവിതത്തിലുണ്ടായി. ; തുറന്ന് പറഞ്ഞ് മീര ജാസ്മിന്
അന്ന് ഞാന്‍ ഒരു പാവം ആയിരുന്നു. ജീവിതം ഒരുപാട് കാണാന്‍ കിടക്കുന്ന ഒരാള്‍, നല്ലതും ചീത്തയുമൊക്കെ ജീവിതത്തിലുണ്ടായി. ; തുറന്ന് പറഞ്ഞ് മീര ജാസ്മിന്
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീര വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലും സജീവ സാന്നിധ്യമാകുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മീര അധികവും ചെയ്തിരുന്നത്. കസ്തൂരിമാന്‍,പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ എന്നിങ്ങനെ മീരയുടെ മിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ഇന്നും ചര്‍ച്ച വിഷയമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും എത്താറുണ്ട്.
ഇപ്പോഴിതാ ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലും സജീവമാവുകയാണ് മീര ജാസ്മിന്. ക്വീന്‍ എലിസബത്താണ് മീരയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷന് തിരക്കുകളിലാണ് മീര ഇപ്പോള്‍. അതിനിടെ തന്റെ ജീവിതത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ചൊക്കെ സംസാരിക്കുകയാണ് മീര ജാസ്മിന്. പക്വതയൊക്കെ വന്നെങ്കിലും താനിപ്പോഴും കുട്ടിയെ പോലെ ആണെന്നും ഡിപെന്‍ഡന്റ് ആയി നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മീര പറയുന്നു.
‘എന്റെ ജീവിതത്തില്‍ ചില വ്യക്തികളുണ്ട്. എനിക്ക് കണക്റ്റ് ചെയ്യാന്‍ കഴിയുന്ന ചില ആളുകളുണ്ട്. അവര്‍ വിഷമിച്ചാല്‍ എനിക്ക് വിഷമം വരും. അവര്‍ ഹാപ്പി ആണെങ്കില്‍ ഞാനും ഹാപ്പിയാണ്. അങ്ങനെയൊരാളാണ് ഞാന്‍. സിനിമയില്‍ വന്നതില്‍ നിന്നും ഞാന്‍ ഇന്ന് ഒരുപാട് ഇന്‍വോള്‍വ് ആയിട്ടുണ്ട്. വളരെ നല്ലൊരു പൊസിഷനില്‍ ആണ് ഞാനിന്ന്. അന്ന് ഞാന്‍ ഒരു പാവം ആയിരുന്നു. ജീവിതം ഒരുപാട് കാണാന്‍ കിടക്കുന്ന ഒരാള്‍. അത് കഴിഞ്ഞ് ഞാന്‍ ഒരുപാട് ദൂരം യാത്ര ചെയ്തു. നല്ലതും ചീത്തയുമൊക്കെ ജീവിതത്തിലുണ്ടായി.
അന്നെനിക്ക് കുട്ടിയുടെ മനോഭാവം ആയിരുന്നു. ഇന്നതില്‍ മാറ്റമുണ്ടെങ്കിലും ഞാനൊരു കുട്ടിയെ പോലെ തന്നെയാണ്. പക്വതയുമുണ്ട്, എന്നാല്‍ കുട്ടിയുമാണ്. അങ്ങനെയൊരു ബാലന്‍സിലാണ്. എന്തെങ്കിലും ഒക്കെ ഒരു പ്രശ്നമുണ്ടെങ്കില്‍ ഞാന്‍ ഒരു ദീര്‍ഘശ്വാസം എടുക്കും. എന്നിട്ട് സാഹചര്യം മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കും. എന്നെ സംബന്ധിച്ച് പാട്ട് ഒരു സമാധാനത്തിനുള്ള മാര്‍ഗമാണ്. ആരും കേള്‍ക്കാതെ പാടുകയൊക്കെ ചെയ്യും,’ എന്നും മീര ജാസ്മിന് പറയുന്നു.
സ്വന്തം കാലില്‍ നില്‍ക്കുമ്പോഴും എവിടെയെങ്കിലും ചാരണം എന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും മീര ജാസ്മിന് അഭിമുഖത്തില്‍ പറഞ്ഞു. ‘ഇന്‍ഡിപെന്‍ഡന്റ് ആണ് സെല്‍ഫ് മെയ്ഡ് ആണ് എന്നൊക്കെ പറയുമ്പോള്‍ തന്നെ എനിക്ക് ആരുടെയെങ്കിലും തോളില്‍ ചാരാന്‍ പ്രശ്നമൊന്നുമില്ല. എനിക്ക് അത് ഇഷ്ടമാണ്. എനിക്ക് ആരെയും വേണ്ട. ഒറ്റത്തടി ആയി നടക്കാനാണ് ഇഷ്ടം അങ്ങനെയൊന്നും എനിക്ക് ഇല്ല.
ഞാന്‍ അങ്ങനെ ഒരാളല്ല. ഞാന്‍ അല്പം അഫെക്ഷനേറ്റ് ഒക്കെയാണ്. അതുകൊണ്ട് എവിടെയെങ്കിലും ചാരാനും ഇഷ്ടമാണ്. നല്ല സൗഹൃദങ്ങള്‍, അല്ലെങ്കില്‍ ജീവിതത്തിലൊരു പിന്തുണ, എല്ലാം ഷെയര്‍ ചെയ്യാനൊരു സുഹൃത്ത് അതൊക്കെ എനിക്ക് ഇഷ്ടമാണ്. ഞാന്‍ വളരെ ഫെമിനൈന്‍ ആയ വ്യക്തിയാണ്. അതേസമയം തന്നെ ഡിപെന്‍ഡ് ചെയ്ത് നില്ക്കാന് ആഗ്രഹിക്കുന്ന ആള് കൂടിയാണ്. അതെനിക്ക് സന്തോഷം നല്കുന്ന കാര്യമാണ്,’ മീര ജാസ്മിന് വ്യക്തമാക്കി.
ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ചും നടി സംസാരിച്ചു. പണ്ടൊക്കെ എനിക്ക് ഭയങ്കരമായി ദേഷ്യം വരുമായിരുന്നു. ഇന്ന് അതൊക്കെ കണ്ട്രോള്ഡ് ആണ്. അതിനു കാരണം എന്റെ ലൈഫ്സ്റ്റൈല്‍ മാറിയതാണ്. ഫുഡ് ഹാബിറ്റ്സ് എല്ലാം മാറി. അതൊക്കെ പ്രധാനഘടകമാണ്. ദേഷ്യവും വിഷമമൊക്കെ വരുമെങ്കിലും അതിനെയെല്ലാം മാനേജ് ചെയ്ത് ഡൈവേര്‍ട്ട് ചെയ്ത് വിടും. ഒരു സ്ഥലത്തും വെറുതെ ഇങ്ങനെ ഇരിക്കുന്നതിനോട് താല്പര്യമില്ല. അതും സഹായിക്കാറുണ്ടെന്നും മീര കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ ഒന്നും പ്ലാന്‍ ചെയ്ത് ചെയ്യുന്ന ആളല്ല താനെന്നും മീര ജാസ്മിന് പറഞ്ഞു. ‘ഞാന്‍ എപ്പോഴും ആ ഒരു ഫ്ളോവിലങ് പോകുന്ന ആളാണ്. ലൈഫ് എങ്ങനെ കൊണ്ടുപോകുന്നു, അതിനനുസരിച്ച് ആ ഒഴുക്കിലങ്ങ് പോകും. ഞാന്‍ ഒന്നും ഭയങ്കരമായി പ്ലാന്‍ ചെയ്യുന്ന ആളല്ല. ജീവിതത്തിലെ ഒരു നിമിഷങ്ങളും എന്ജോയ് ചെയ്യുന്ന ആളാണ് ഞാന്‍. എല്ലാം വരുന്നിടത് വെച്ച് കാണാം എന്നാണ് കരുതുന്നത്. ഇതുവരെ ഞാന്‍ ഹാപ്പിയാണ്,’ എന്നും മീര പറയുന്നു.
കരിയറിലും വ്യക്തി ജീവിതത്തിലും വിവാദങ്ങളിലൂടെ കടന്നു പോയ താരം ഇപ്പോള്‍ 41 ലെത്തി നില്ക്കുന്നു. ഒരു സാധാരണ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് വന്ന ആളാണ് താനെന്നും രണ്ട് മൂന്ന് സിനിമ കഴിഞ്ഞ് ഡോക്ടര്‍ ആവണമെന്നായിരുന്നു വിചാരിച്ചതെന്നു മീര തുറന്നു പറഞ്ഞിട്ടുള്ളതാണ്. പിന്നീട് സിനിമ മേഖല ഇഷ്ടപ്പെട്ടു കുറച്ച് നാള് കഴിഞ്ഞപ്പോഴെയ്ക്കും തന്റെ പേരില്‍ അവശ്യമില്ലാത്ത ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയെന്നും ഒരു ഘട്ടം കഴിഞ്ഞപ്പോഴേക്കും ഈ സ്ഥലം വെറുക്കാന്‍ തുടങ്ങിയെന്നും മീര ജാസ്മിന് പറഞ്ഞിട്ടുണ്ട്.
