Actress
ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ കാവ്യയ്ക്കും മീരയ്ക്കുമാകുന്നില്ല, നവ്യ ധൈര്യം കാണിച്ചു; സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ!
ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ കാവ്യയ്ക്കും മീരയ്ക്കുമാകുന്നില്ല, നവ്യ ധൈര്യം കാണിച്ചു; സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ!
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയിൽ ഒരുക്കിയ ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
2010 ൽ വിവാഹിതയായ ശേഷം മുംബെെയിൽ ആയിരുന്നു നവ്യ. ശേഷം സിനിമയിൽ നിന്നെല്ലാം ഇടവേളയെടുത്തുവെങ്കിലും ഇപ്പോൾ തിരിച്ചു വരവ് നടത്തിയിട്ടുണ്ട് താരം. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയത്. എന്നാൽ സിനിമയൊന്നും ചെയ്യാതെ, ഒന്നും ചെയ്യാതെയുള്ള വീട്ടിലിരുപ്പ് തനിക്ക് മടുപ്പുളവാക്കുന്നതായിരുന്നുവെന്ന് നടി തന്നെ ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ സിനിമയിലും സോഷ്യൽ മീഡിയയിലുമെല്ലാം സജീവമായ നവ്യയ്ക്ക് നേരിടേണ്ടി വരുന്ന പ്രധാന ചോദ്യമാണ് ഭർത്താവ് എവിടെയെന്നുള്ളത്, ഭർത്താവിനൊപ്പം നവ്യയെ ഇപ്പോൾ കാണേറിയില്ല. നവ്യയുടെ പിറന്നാളിനും ഓണത്തിനുമൊന്നും നവ്യയ്ക്കൊപ്പം ഭർത്താവ് സന്തോഷ് ഇല്ലായിരുന്നു.
തന്റെ തറവാട് വീട്ടിലായിരുന്നു സന്തോഷ് ഓണം ആഘോഷിച്ചത്. നവ്യയാകട്ടെ സ്വന്തം വിട്ടിലും. മാത്രമല്ല, ചില അഭിമുഖങ്ങളിൽ വിവാഹ ജീവിതത്തെക്കുറിച്ച് നവ്യ നടത്തിയ പരാമർശങ്ങൾ പല രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. ഇരുവരും അകന്ന് കഴിയുകയാണെന്ന ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. എന്നാൽ നവ്യ നായർ ഇതേക്കുറിച്ചൊന്നും പ്രതികരിക്കാറില്ല.
നവ്യയുടെ വീഡിയോകൾക്ക് താഴെ ഭർത്താവ് എവിടെയെന്ന ചോദ്യങ്ങൾ മിക്കപ്പോഴും വരാറുണ്ട്. ആരാധകർ നടിയെ പിന്തുണച്ച് കൊണ്ട് മറുപടിയും നൽകാറുണ്ട്. നവ്യയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ അസൂയപ്പെടുന്ന സ്ത്രീകൾ കമന്റുകളിലൂടെ അവരുടെ ഫ്രസ്ട്രേഷൻ തീർക്കുന്നു. നവ്യയെ പോലെ നിങ്ങൾക്ക് ലാവിഷ് ലൈഫോ യാത്രകളോ പറ്റുന്നില്ല. പക്ഷെ കമന്റുകൾ നിങ്ങളെ അതിന് സഹായിക്കില്ല.
ഇത് കൊണ്ടാണ് മീരയും കാവ്യയും അവരുടെ കമന്റ് സെക്ഷൻ ഓഫ് ചെയ്യുന്നത്. ഇത്തരം ആന്റികളെ അവർക്ക് കൈകാര്യം ചെയ്യാനാകില്ല. നവ്യ ധൈര്യം കാണിച്ചെന്നാണ് നടിയുടെ വ്ലോഗിന് താഴെ ഒരു ആരാധകൻ കമന്റ് ചെയ്തത്. സ്ത്രീകളുടെ ശത്രു സ്ത്രീകൾ തന്നെയാണ്, തനിക്ക് പറ്റാത്തത് മറ്റൊരു സ്ത്രീ ചെയ്യുമ്പോൾ, അല്ലെങ്കിൽ മറ്റൊരു സ്ത്രീയുടെ സന്തോഷമെല്ലാം നിങ്ങൾക്ക് വളരെയധികം ടെൻഷനു അസൂയയും നൽകുന്നുവെന്നാണ് മറ്റൊരാൾ കുറിച്ചത്.
ഈ അടുത്ത കാലത്താണ് കാവ്യ മാധവൻ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങിയത്. ദിലീപിനൊപ്പമുള്ള വിവാഹ ശേഷം കടുത്ത സൈർ ആക്രമണമാണ് കാവ്യയ്ക്ക് നേരിടേണ്ടി വന്നത്. ഇത്രയേറെ സൈബർ ആക്രമണം നേരിട്ട മറ്റൊരു നടി ഇല്ലെന്ന് തന്നെ പറയാം. ഇതിന്റെ പേരിൽ വർഷങ്ങളായി കാവ്യ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് വരെ വിട്ട് നിൽക്കുകായയിരുന്നു.
സജിവമായതിനു ശേഷം മോശം കമന്റുകൾ ഒഴിവാക്കാൻ തുടക്കത്തിൽ തന്നെ നടി കമന്റ് ബോക്സും ഓഫ് ചെയ്തു. എന്നാൽ പിന്നീട് ഓൺ ചെയ്യുകയും ചെയ്തു. നടിയെ അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകൾ തുടരെ വരാറുണ്ട്. ഇപ്പോൾ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോഴും കമന്റ് ബോക്സ് ഓഫ് ചെയ്താണ് താരം വെച്ചത്.
2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിമാരായിരുന്നു നവ്യ നായരും കാവ്യ മാധവനും മീര ജാസ്മിനും. 2010 ന് ശേഷമാണ് ഇവരുടെ സ്ഥാനം പുതുമുഖ നടിമാരിലെത്തിയത്. എന്നാൽ ഇന്നും പ്രേക്ഷക മനസിൽ വലിയ സ്ഥാനം മൂന്ന് പേർക്കുമുണ്ട്. നവ്യയും മീരയും സിനിമാ രംഗത്തേക്ക് തിരിച്ച് വന്നെങ്കിലും കാവ്യ ഇതുവരെയും ഇതിന് തയ്യാറായിട്ടില്ല. തിരിച്ച് വരില്ലെന്ന് തന്നെയാണ് നടി പറഞ്ഞിരുന്നത്.