Connect with us

മീര ജാസ്മിൻ എന്ന നടിയുമായോ വ്യക്തിയുമായോ ഒരു തരത്തിലും താരതമ്യം ചെയ്യാൻ പറ്റാത്ത ആളാണ് ഞാൻ; കാവ്യ മാധവൻ

Actress

മീര ജാസ്മിൻ എന്ന നടിയുമായോ വ്യക്തിയുമായോ ഒരു തരത്തിലും താരതമ്യം ചെയ്യാൻ പറ്റാത്ത ആളാണ് ഞാൻ; കാവ്യ മാധവൻ

മീര ജാസ്മിൻ എന്ന നടിയുമായോ വ്യക്തിയുമായോ ഒരു തരത്തിലും താരതമ്യം ചെയ്യാൻ പറ്റാത്ത ആളാണ് ഞാൻ; കാവ്യ മാധവൻ

മീര ജാസ്മിനും കാവ്യ മാധവനും പ്രധാന വേഷം ചെയ്ത സിനിമയാണ് 2004 ൽ പുറത്തിറങ്ങിയ പെരുമഴക്കാലം. കമൽ സംവിധാനം ചെയ്ത സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം പെരുമഴക്കാലത്തിലൂടെ കാവ്യ മാധവന് ലഭിച്ചു. ഗീതു മോഹൻദാസുമായാണ് ആ വർഷം കാവ്യ അവാർഡ് പങ്കിട്ടത്. അകലെ, ഒരിടം എന്നീ സിനിമകളുടെ പ്രകടനത്തിനായിരുന്നു ​ഗീതുവിന് പുരസ്കാരം.

പെരുമഴക്കാലത്തിൽ മുഴുനീള കഥാപാത്രമായിരുന്നില്ല കാവ്യയുടേത്. മീരയ്ക്കായിരുന്നു കൂടുതൽ പ്രാധാന്യം. എന്നാൽ കാവ്യയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. തനിക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചതിനെക്കുറിച്ച് ഒരിക്കൽ കാവ്യ സംസാരിച്ചിട്ടുണ്ട്. ആ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

ചെറിയൊരു കഥാപാത്രമാണത്. മീര ജാസ്മിന്റെ കഥാപാത്രവുമായി താരതമ്യം ചെയ്യുമ്പോൾ എന്റെ കഥാപാത്രത്തിന് കുറച്ചേ അതിൽ അഭിനയിക്കാനുള്ളൂ. എന്നിട്ടും അവാർഡ് കിട്ടിയത് പോസിറ്റീവായി കാണുന്നെന്നും കാവ്യ മാധവൻ അന്ന് വ്യക്തമാക്കി. മാത്രമല്ല, ഒരുമിച്ച് അവാർഡ് വാങ്ങിയപ്പോൾ ​ഗീതു മോഹൻദാസ് തന്നോട് പറഞ്ഞ വാക്കുകളും കാവ്യ അന്ന് പങ്കുവെച്ചു. ​ഗീതു ചേച്ചി എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞത്, ജീവിതത്തിൽ ഒരിക്കലും എനിക്ക് നിന്നെ മറക്കാൻ പറ്റില്ല.

ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷം ഞാൻ പങ്കിട്ടത് നീയുമായാണ് എന്നാണ്. അങ്ങനെ പറയാൻ പറ്റുന്ന ആളാണ് ഓപ്പോസിറ്റ് നിൽക്കുന്നത്. എനിക്ക് അഭിമാനമല്ലേ തോന്നേണ്ടത്. അങ്ങനെ പോസിറ്റീവായി ചിന്തിക്കുന്ന ഒരു നടിയുമായല്ലേ ഞാൻ അവാർഡ് ഷെയർ ചെയ്തത്. അപ്പോൾ അവാർഡിന് ഒന്ന് കൂടെ മൂല്യം കൂടുകയാണ് ചെയ്തതെന്നും കാവ്യ അന്ന് വ്യക്തമാക്കി. ആർട്ടിസ്റ്റെന്ന നിലയിൽ മീരയുമായി ഒരിക്കലും താൻ താരമത്യം ചെയ്ത് നോക്കിയിട്ടില്ലെന്നും കാവ്യ പറഞ്ഞു.

മീര ജാസ്മിൻ എന്ന നടിയുമായോ വ്യക്തിയുമായോ ഒരു തരത്തിലും താരതമ്യം ചെയ്യാൻ പറ്റാത്ത ആളാണ് ഞാൻ. എനിക്ക് മീരയെ അങ്ങനെ അടുത്തറിയില്ലെങ്കിലും ഒരു സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എല്ലാത്തിനോടും ഞങ്ങൾക്കുള്ള ആറ്റിറ്റ്യൂഡ് വ്യത്യാസമാണെന്നും കാവ്യ അന്ന് പറഞ്ഞു.

തനിക്ക് അവാർഡ് ലഭിക്കാതെ കാവ്യക്ക് ലഭിച്ചതിൽ മീര ജാസ്മിനും ഒരിക്കൽ പ്രതികരിച്ചിരുന്നു, കാവ്യ നന്നായിട്ട് പെർഫോം ചെയ്തിട്ടായിരിക്കും കാവ്യക്ക് കിട്ടിയത്. കൂടെയുള്ള നടിക്ക് അവാർഡ് ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. പടത്തിന് കിട്ടിയതും വലിയ കാര്യം. ഞാൻ അഭിനയിച്ച പടമാണല്ലോ. കാവ്യ അവാർഡ് അർഹിക്കുന്നു. ഞാൻ മാത്രം എല്ലാ അവാർഡും വാങ്ങിക്കണമെന്നില്ല. എല്ലാവരും ആർട്ടിസ്റ്റുകളാണ്. എല്ലാവരും കഷ്ടപ്പെടുന്നു. എനിക്ക് എന്നെക്കുറിച്ചുള്ള സ്വപ്നങ്ങളെ പോലെ അവർക്കും അവരെക്കുറിച്ച് സ്വപ്നങ്ങളുണ്ടെന്നും മീര ജാസ്മിൻ അന്ന് പറഞ്ഞിരുന്നു.

അതേസമയം, ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയായിരുന്നു മീര വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് തെന്നിന്ത്യൻ ഭാഷകളിലും സജീവ സാന്നിധ്യമാകുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മീര അധികവും ചെയ്തിരുന്നത്. ഏറെ വർഷങ്ങൾക്ക് ശേഷം ക്യൂൻ എലിസബത്ത് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ച് വന്നിരുന്നു.

അതേസമയം, ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ സിനിമയിൽ നിന്നെല്ലാം വിട്ട് നിൽക്കുകയാണ്. ഇപ്പോൾ മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങൾ നോക്കുകയാണ് കാവ്യ എന്നാണ് ദിലീപ് അടുത്തിടെ പറഞ്ഞത്. മകളുടെ വിദ്യാഭ്യാസ കാര്യങ്ങളും മറ്റും നോക്കിയാണ് കാവ്യ മുന്നോട്ട് പോകുന്നതെന്നും സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യയാണ് പറയേണ്ടതെന്നുമാണ് ദിലീപ് ഒരിക്കെ പറഞ്ഞിരുന്നത്. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ.

Continue Reading
You may also like...

More in Actress

Trending