News
ചില സമയത്ത് വിഷമം തോന്നും..; എന്നാല്‍ അത് കണ്‍ട്രോള്‍ ചെയ്യാന്‍ പഠിച്ചു; തൻ്റെ മോശം സ്വഭാവത്തെ കുറിച്ച് വെളിപ്പെടുത്തി മീരാ ജാസ്മിൻ!
ചില സമയത്ത് വിഷമം തോന്നും..; എന്നാല്‍ അത് കണ്‍ട്രോള്‍ ചെയ്യാന്‍ പഠിച്ചു; തൻ്റെ മോശം സ്വഭാവത്തെ കുറിച്ച് വെളിപ്പെടുത്തി മീരാ ജാസ്മിൻ!
മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയാണ് മീര ജാസ്മിന്‍. ഇന്നും മീരാ ജാസ്മിൻ അഭിനയിച്ച തുടക്കം മുതലുള്ള സിനിമകൾ മലയാളികൾക്ക് കാണാപ്പാഠമായിരിക്കും. എന്നാൽ, മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം അടക്കം നേടിയിട്ടുള്ള മീര കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു.
അടുത്തിടെയാണ് സത്യന്‍ അന്തിക്കാട് സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് മീര തിരിച്ചുവന്നത്. സിനിമയിൽ തിരിച്ചെത്തി എന്നത് മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെയും ഗംഭീര മേക്കോവര്‍ നടത്തി താരം തരംഗമായി.
മീരാ ജാസ്മിൻ പങ്കുവച്ച ഗ്ലാമറൈസ് ആയിട്ടുള്ള ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ തൻ്റെ മോശം സ്വഭാവത്തെ കുറിച്ച് മീര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുൻപ് ജെബി ജംഗ്ഷൻ പരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞ വാക്കുകളാണ് ഇവ.
ദീര്‍ഘകാലം സിനിമയില്‍ നിന്നും വിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കള്‍ മാത്രമേ ഉള്ളു. ചില സമയത്ത് വിഷമം തോന്നും. പക്ഷേ അതിലെനിക്ക് ഒന്നും ചെയ്യാനില്ലെന്ന് മീര മറുപടിയായി പറയുന്നു. എനിക്ക് എല്ലാവരോടും ഇഷ്ടമാണ്. അവരെ ഒന്ന് കണ്ടാല്‍ ഞാന്‍ സംസാരിക്കും. അത് കഴിഞ്ഞാല്‍ എനിക്കെന്റെ സ്‌പേസിലേക്ക് പോവണം. ആര്‍ട്ടിസ്റ്റുകള്‍ക്ക് കുറച്ച് പിടിവാശികള്‍ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അത് വേണമെന്നാണ് എന്റെ അഭിപ്രായം.
അത്തരം ഇമോഷന്‍സൊക്കെ വരണം. അതില്ലെങ്കില്‍ ആര്‍ട്ടിസ്റ്റാവാന്‍ പറ്റുമോ? എന്റെ മുഖത്ത് ഇമോഷന്‍സില്ലെങ്കില്‍ ഞാനൊരു ആര്‍ട്ടിസ്റ്റല്ല. ഇപ്പോള്‍ എന്നോട് ചിരിക്കാന്‍ പറഞ്ഞാല്‍ പറ്റുമോ, ചിരി വരണ്ടേ, അതുപോലെ പാട്ട് പാടാനും ഡാന്‍സ് കളിക്കാനുമൊക്കെ പറഞ്ഞാല്‍ അതിനൊരു മൂഡ് വരണ്ടേ? എന്നാല്‍ അഭിനേതാവിനെ സംബന്ധിച്ചിടത്തോളം എന്നും ഈ മൂഡ് ക്രിയേറ്റ് ചെയ്യപ്പെടുകയാണ്. സംവിധായകരും തിരക്കഥാകൃത്തുക്കളും കഥാപാത്രവുമൊക്കെ നമുക്ക് ഉണ്ട്.
എങ്കിലും ആദ്യം ചിരിക്കണം, പിന്നെ കരയണം, തമാശ പറയണം, ദേഷ്യം വരണം, പ്രണയിക്കണം, എന്നിങ്ങനെ എല്ലാം കാണിച്ചോണ്ട് ഇരിക്കണ്ടേ?, ഈ സമയത്തെല്ലാം ഒരു ആര്‍ട്ടിസ്റ്റിന്റെ മനസും ചിന്തയും എവിടെയായിരിക്കുമെന്ന് മീര ചോദിക്കുന്നു. മാത്രമല്ല ആ സമയത്താണ് നമുക്ക് ആരുടെയെങ്കിലും ലാളന ആവശ്യമായി വരും. അതല്ലെങ്കില്‍ ചില പിടിവാശികള്‍ വരും. അതിനെ ബാലന്‍സ് ചെയ്യാന്‍ വരുന്നതാണ് ആ വാശി എന്നാണ് എനിക്ക് തോന്നുന്നതെന്ന് മീര പറയുന്നു.
അതേ സമയം തന്റെ മോശം സ്വഭാവത്തെ കുറിച്ചും നടി പറഞ്ഞു. ‘എന്നോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ ഞാന്‍ ഇടയ്ക്ക് കയറി സംസാരിക്കും. പിന്നെയെനിക്കത് മനസിലായി. ഞാന്‍ അദ്ദേഹത്തെ കേള്‍ക്കണമെന്ന്. ആ വ്യക്തി പറഞ്ഞ് തീര്‍ന്നതിന് ശേഷം ഞാന്‍ സംസാരിക്കണം. അദ്ദേഹം എന്താണ് പറയുന്നതെന്ന് കേള്‍ക്കാതെ ഞാന്‍ ഇമോഷണലാവുമായിരുന്നു. പറഞ്ഞ് തീര്‍ന്നാലല്ലേ ആ വ്യക്തി എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാവുകയുള്ളു. ക്ഷമ എനിക്കില്ലായിരുന്നു. അത് ഞാനെന്റെ ജീവിതത്തില്‍ കറക്ട് ചെയ്തു.
ക്ഷമ ഇല്ലാത്തതായിരുന്നു എന്റെ ഏറ്റവും മോശം സ്വഭാവം. പിന്നെ ഞാന്‍ ഇമോഷണലാണ്. എന്നാല്‍ അത് കണ്‍ട്രോള്‍ ചെയ്യാന്‍ പഠിച്ചു. അതെനിക്ക് ദോഷമായിരുന്നു ചെയ്തിരുന്നത്. ഒരുപക്ഷേ അതൊക്കെ എന്റെ പ്രായത്തിന്റേതാവാം. ഇപ്പോള്‍ ചിന്തിക്കുന്നത് പോലെയല്ല ഞാന്‍ മുന്‍പ് ചിന്തിച്ചിരുന്നത്. മുന്‍പ് നടന്നതിലൊന്നും എനിക്ക് യാതൊരുവിധ കുറ്റബോധവും ഇല്ലെന്നും മീര ജാസ്മിന്‍ പറയുന്നു.
About meera jasmin
