News
എന്റെ അമ്മയാണെ അച്ഛനാണെ സത്യം, അങ്ങനെ ഒരു കാര്യം വന്നത് പോലും ഞാന്‍ അറിഞ്ഞില്ല; ഡേറ്റിങ് ആപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഡയറ്റ് ആപ്പ് എന്ന് അപ്സര!
എന്റെ അമ്മയാണെ അച്ഛനാണെ സത്യം, അങ്ങനെ ഒരു കാര്യം വന്നത് പോലും ഞാന്‍ അറിഞ്ഞില്ല; ഡേറ്റിങ് ആപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഡയറ്റ് ആപ്പ് എന്ന് അപ്സര!
സാന്ത്വനം സീരിയലിലെ ജയന്തി. നടി അപ്‌സര രത്‌നാകരനെ കുറിച്ച് പറയാന്‍ ഈ കഥാപാത്രം തന്നെ ധാരാളമാണ്. നിരവധി സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന അപ്‌സര കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയാവുന്നത്. വിവാഹത്തോട് കൂടിയാണ് അപ്‌സരയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകത്ത് വരുന്നതും.
ഇപ്പോള്‍ അഭിനയത്തിന് പുറമേ യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് നടി. സീരിയലുകളില്‍ ഏഷണി കയറ്റി അവിടെയും ഇവിടെയും പ്രശ്‌നങ്ങളുണ്ടാക്കുന്ന കഥാപാത്രമായിട്ടാണ് അപ്സര എത്തുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ തനി ഹാസ്യ കഥാപാത്രമാണ് എന്ന് നടിയുടെ യൂട്യൂബ് വ്‌ളോഗ് കാണുന്നവര്‍ക്ക് മനസിലാക്കാൻ സാധിക്കും.
മിക്ക വീഡിയോകളിലും തുടക്കം മുതല്‍ ഒടുക്കം വരെ ചിരിച്ചുകൊണ്ടിരിയ്ക്കുന്ന അപ്‌സരയെ ആണ് കാണുന്നത്. സാന്ത്വനത്തിലെ ജയന്തി ഏട്ടത്തിയല്ല, യഥാര്‍ത്ഥ ജീവിതത്തിലെ അപ്‌സര. ഇപ്പോഴിതാ, ഭര്‍ത്താവ് ആല്‍ബിയ്‌ക്കൊപ്പം അപ്‌സര ചെയ്ത “നെവര്‍ ഐ ഹാവ് എവര്‍” വീഡിയോ ആണ് ശ്രദ്ധ നേടുന്നത്,
വളരെ രസകരമായിട്ടാണ് അപ്‌സരയും ആല്‍ബിയും ഗെയിം മുന്നോട്ട് കൊണ്ടു പോകുന്നത്. എല്ലാ ചോദ്യത്തിനും ഉത്തരം പറയുമ്പോള്‍ പ്രേക്ഷകർ പൊട്ടിച്ചിരിക്കുകയാണ്. പരസ്പരം പങ്കുവയ്ക്കാത്ത എന്തെങ്കിലും രഹസ്യം ഉണ്ടോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. അങ്ങനെ പറയാത്ത പല രഹസ്യങ്ങളുണ്ട്. പക്ഷെ അതൊക്കെ കല്യാണത്തിന് മുന്‍പ് നടന്നതാണ്, കല്യാണത്തിന് ശേഷം പരസ്പരം അറിയാത്ത രഹസ്യങ്ങള്‍ ഒന്നും ഇല്ല എന്ന് രണ്ട് പേരും പറയുന്നു.
ഡേറ്റിങ് ആപ് ഉപയോഗിച്ചിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. പക്ഷെ അപ്‌സരയ്ക്ക് അത് എന്ത് ആപ് ആണ് എന്ന് പോലും അറിയില്ലായിരുന്നു. ഡയറ്റ് ആപ്പോ എന്നായിരുന്നു ചോദ്യം കേട്ട ഉടനെയുള്ള അപ്‌സരയുടെ മറു ചോദ്യം. പ്രണയിക്കാനായുള്ള ആപ് ആണ് എന്ന് പറഞ്ഞപ്പോള്‍ അതിനൊക്കെ ഇപ്പോള്‍ ആപ്പും വന്നോ എന്നായി. എന്റെ അമ്മയാണെ, അച്ഛനാണെ സത്യം അങ്ങനെ ഒരു കാര്യം വന്നത് പോലും ഞാന്‍ അറിഞ്ഞില്ല എന്നാണ് അപ്‌സര പറഞ്ഞത്. താനും ഡേറ്റിങ് ആപ് ഉപയോഗിച്ചിട്ടില്ല എന്ന് ആല്‍ബി പറഞ്ഞു.
തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ രണ്ട് പേരും ഇല്ല എന്ന മറുപടി നല്‍കി. തന്നെ തേക്കുന്നതിന് മുന്നെ ഞാന്‍ അവരെ തേച്ചു എന്നാണ് ആല്‍ബി പറഞ്ഞത്. പല പ്രണയങ്ങളും ഉണ്ടെങ്കിലും അതൊക്കെ പല കാരണങ്ങള്‍ കൊണ്ടും പൊട്ടിപ്പോയി എന്നല്ലാതെ ആരെയും തേച്ചിട്ടില്ല എന്ന് അപ്‌സരയും തുറന്ന് പറഞ്ഞു. പ്രണയ ലേഖനം എഴുതിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അപ്‌സരയുടെ ഉത്തരം നെവര്‍ എന്നായിരുന്നു. എന്നാല്‍ ആല്‍ബി പ്രണയ ലേഖനം എഴുതിയത് മാത്രമല്ല, അത് ടീച്ചര്‍ പിടിച്ചതിനെ കുറിച്ചും തല്ല് കിട്ടിയതിനെ കുറിച്ചും വരെ പറഞ്ഞു.
കോപ്പി അടിച്ചോ എന്ന ചോദ്യത്തിന് അപ്‌സരയുടെ ഉത്തരം അതെ എന്നായിരുന്നു. ജീവിതത്തില്‍ ഒറ്റ തവണ മാത്രമേ താന്‍ കോപ്പി അടിച്ചിട്ടുള്ളൂ അത് പിടിക്കുകയും ചെയ്തു, അതോടെ നിര്‍ത്തി എന്ന് ആല്‍ബി പറഞ്ഞു. എന്തെങ്കിലും മോഷ്ടിച്ചോ എന്ന ചോദ്യത്തിന് ആല്‍ബി ഇല്ല എന്ന് മറുപടി നല്‍കി.
അഞ്ചാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ അമ്പലത്തില്‍ നിന്ന് ഒരു ചെരുപ്പ് മോഷ്ടിക്കാനുള്ള പ്രേരണ തനിയ്ക്ക് ഉണ്ടായി എങ്കിലും ഇതുവരെ ഒന്നും മോഷ്ടിച്ചില്ല എന്നായിരുന്നു അപ്‌സരയുടെ മറുപടി. ബ്രഷ് മാറി ഉപയോഗിക്കാറുണ്ട് എന്നും, രണ്ട് ദിവസത്തിലേറെ കുളിക്കാതെ ഇരുന്നിട്ടുണ്ട് എന്നും ചോദ്യത്തിന് ഉത്തരമായി രണ്ട് പേരും പറഞ്ഞു.
about apsara