Actress
‘ഉമ്മ ഇന്ന് എന്നെ കൊല്ലും’; മുടി മുറിച്ച ചിത്രവുമായി നസ്രിയ
‘ഉമ്മ ഇന്ന് എന്നെ കൊല്ലും’; മുടി മുറിച്ച ചിത്രവുമായി നസ്രിയ
ടെലിവിഷൻ ഷോകളിൽ ആങ്കർ ആയി തുടക്കം കുറിച്ച് നായികയായി വളർന്ന താരമാണ് നസ്രിയ നസിം. 2006ൽ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായാണ് സിനിമയിലെത്തിയത്. നിരവധി ചിത്രങ്ങളിൽ തന്റെ കഴിവ് തെളിയിച്ച നസ്രിയ നസീം എന്ന നടിയുടെ ഉദയം സിനിമാ പ്രേക്ഷകർ കണ്ടത് ഏറെ പ്രതീക്ഷയോടെയാണ്.
തെന്നിന്ത്യയിലെ മുൻനിര നായിക നടിയാകാനുള്ള ആരാധകവൃന്ദം ചുരുങ്ങിയ കാലം കൊണ്ട് നസ്രിയക്ക് ലഭിച്ചു. എന്നാൽ സിനിമാ കരിയറിന് നസ്രിയ പ്രഥമ പരിഗണന നൽകിയിരുന്നില്ല.
ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റ് ആണ് വൈറലായി മാറുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. മുടി മുറിച്ച് പുതിയ ഹെയർ സ്റ്റൈൽ പരീക്ഷിക്കുന്ന ചിത്രമാണ് നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് നൽകിയ ക്യാപ്ഷനാണ് രസകരം.
‘ഉമ്മ ഇന്ന് എന്നെ കൊല്ലും’ എന്നാണ് ക്യാപ്ഷനായി നസ്രിയ നൽകിയിരിക്കുന്നത്.മുറിച്ച മുടിയുമായി നിൽക്കുന്ന ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴത്തെ ലുക്കിൽ ട്രാൻസ് എന്ന സിനിമയിലെ കഥാപാത്രമായി തോന്നും, സ്വതന്ത്രദിനത്തിൽ മുടി മുറിക്കാനുള്ള സ്വതന്ത്ര്യം പോലും ഇല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.
അതേസമയം, നസ്രിയയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇത്രയധികം ജനപ്രീതിയുള്ള നടി എന്തുകൊണ്ടാണ് കരിയറിൽ സജീവമല്ലാത്തതെന്നാണ് ആരാധകരുടെ ചോദ്യം. അതേസമയം നിർമാണ രംഗത്ത് ഭർത്താവ് ഫഹദിനൊപ്പം നസ്രിയ സാന്നിധ്യം അറിയിക്കുന്നുണ്ട്. വിവാഹശേഷം വന്ന ഇടവേളയെക്കുറിച്ച് നസ്രിയ മുമ്പ് സംസാരിച്ചിരുന്നു. നാല് വർഷത്തെ ഇടവേള മുൻകൂട്ടി തീരുമാനിച്ചതല്ല.
മറ്റ് പല കാര്യങ്ങളുടെയും തിരക്കിലായിരുന്നു. വിവാഹശേഷം ഫഹദ് ഒരുവർഷം ഇടവേളയെടുത്തിട്ടുണ്ട്. ആരും അതേക്കുറിച്ച് സംസാരിക്കുന്നില്ല. സിനിമകളിൽ നിന്ന് മാറി നിന്ന സമയത്ത് ഫഹദിനൊപ്പം യാത്രകൾ ചെയ്തു. കഥകൾ കേട്ടിരുന്നില്ല. സിനിമകൾ ചെയ്യുന്നില്ലേ, എത്ര നാൾ ഇങ്ങനെ ഇരിക്കും എന്ന് ഫഹദ് ചോദിച്ചിരുന്നു. എന്നാൽ തനിക്ക് പെട്ടെന്ന് സിനിമകൾ ചെയ്യാൻ താൽപര്യം ഇല്ലായിരുന്നെന്നും നസ്രിയ വ്യക്തമാക്കിയിരുന്നു.