Actress
കാത്തിരുന്ന ചിത്രം പുറത്ത്,മാലാഖയെ പോലെ മീനാക്ഷി ദിലീപ്, കമന്റുമായി ആ വ്യക്തി
കാത്തിരുന്ന ചിത്രം പുറത്ത്,മാലാഖയെ പോലെ മീനാക്ഷി ദിലീപ്, കമന്റുമായി ആ വ്യക്തി
മീനാക്ഷി ദിലീപിനെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. താരപുത്രി സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുടങ്ങും മുമ്പ് വരെ മീനൂട്ടിയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞിരുന്നത് ദിലീപ് വഴിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വഴിയുമാണ്. മീനാക്ഷിയുടെ സിനിമ അരങ്ങേറ്റം എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.
കഴിഞ്ഞ ദിവസം മീനാക്ഷി പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. നടി നമിതയ്‌ക്കൊപ്പം പുതുവത്സരത്തിന്റെ തലേദിവസം മീനാക്ഷി അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. തൂവെള്ള സൽവാറിൽ അതി സുന്ദരി ആയെത്തിയ മീനാക്ഷിയുടെ ചിത്രങ്ങൾ അതിവേഗമാണ് ആരാധകർ ഏറ്റെടുത്തത്. വളർന്നു വരും തോറും മഞ്ജുവിനെ കോപ്പി ചെയ്ത പോലെയുണ്ട് കാണാൻ എന്നാണ് ആരാധകർ പറയുന്നത്. സമാധാനത്തിന്റെ പാതയിൽ വെള്ളനിറത്തിൽ സുന്ദരിയായിട്ടുണ്ട് എന്ന് ആരാധകർ പറയുമ്പോൾ കൊള്ളാം ചേലായിട്ടുണ്ട് എന്നാണ് മീനാക്ഷിയുടെ ചിത്രത്തിന് നമിത നൽകിയ കമന്റ്.
ഒരു രണ്ടുവർഷം മുൻപേയാണ് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ ആക്ടീവായത്. നമിത പ്രമോദ്… നാദിർഷയുടെ രണ്ട് പെൺമക്കൾ എന്നിവരെല്ലാമായാണ് മീനൂട്ടിക്ക് അധികവും കമ്പനി.
ആകെ മുപ്പത്തിരണ്ടുപോസ്റ്റുകൾ ആണ് മീനാക്ഷി പങ്കിട്ടിരിക്കുന്നത് എങ്കിലും അതിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ കുടുംബവുമായി ബന്ധപ്പെട്ടതാണ്. കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങൾക്കൊപ്പം തന്നെ തന്റെ കുഞ്ഞനുജത്തിയുടെ ചിത്രങ്ങൾക്കാണ് മീനാക്ഷി കൂടുതൽ പ്രാധാന്യം നൽകുന്നത്. അതിനുള്ള ഏറ്റവും പുതിയ തെളിവാണ് മീനാക്ഷിയുടെ ഡി പി. അതിനെചുറ്റിപറ്റിയുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.