Connect with us

മീനൂട്ടിയ്ക്ക് അച്ഛനെ എന്തൊരു ഇഷ്ടം ആണല്ലേ; വൈറൽ വീഡിയോയ്ക്ക് കമന്റുകളുമായി ആരാധകർ

Social Media

മീനൂട്ടിയ്ക്ക് അച്ഛനെ എന്തൊരു ഇഷ്ടം ആണല്ലേ; വൈറൽ വീഡിയോയ്ക്ക് കമന്റുകളുമായി ആരാധകർ

മീനൂട്ടിയ്ക്ക് അച്ഛനെ എന്തൊരു ഇഷ്ടം ആണല്ലേ; വൈറൽ വീഡിയോയ്ക്ക് കമന്റുകളുമായി ആരാധകർ

മലയാളികൾക്ക് പ്രത്യേക പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ എന്ന രീതിയിൽ എന്നെന്നും സ്‌പെഷ്യലാണ് മീനാക്ഷി. സോഷ്യൽ മീഡിയയിൽ അധികം സജീവം അല്ലെങ്കിലും വിശേഷാൽ അവസരങ്ങളിലും മറ്റും പോസ്റ്റുകൾ പങ്കിട്ടുകൊണ്ട് മീനാക്ഷി എത്താറുണ്ട്. മീനാക്ഷിയെ വളരെ വിരളമായി മാത്രമാണ് പൊതുവേദികളിൽ കാണാറുള്ളത്.

ആദ്യമൊന്നും മാധ്യമങ്ങൾക്ക് മുൻപിൽ മുഖം തരാൻ തയ്യാറാകാതിരുന്ന മീനാക്ഷി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ്. റീലുകളും ഡാൻസ് വീഡിയോകളുമെല്ലാം താരം നിരന്തരം പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്തി.

അച്ഛൻ ദിലീപിനൊപ്പം പല പൊതുപരിപാടികളിലും മീനാക്ഷി ഇപ്പോൾ പങ്കെടുക്കാറുണ്ട്. കാവ്യയുടെ വസ്ത്ര ബ്രാന്റിന്റെ മോഡലായും മീനാക്ഷി എത്താറുണ്ട്. ദിലീപും മഞ്ജു വാര്യരും വിവാഹ ബന്ധം അവസാനിപ്പിച്ചപ്പോൾ മീനക്ഷി ദിലീപിനൊപ്പമാണ് പോയത്. അച്ഛനോടുള്ള ഇഷ്ടം കൊണ്ടാണ് മീനാക്ഷി ദീലീപിനൊപ്പം പോയതെന്നാണ് ആരാധകർ പറയുന്നത്. ഫേസ്ബുക്ക് പേജുകളിൽ ചിലതിൽ മീനാക്ഷിയുടെ ചിത്രങ്ങൾക്ക് താഴെ ഇതിന്റെ പേരിൽ ചിലർ മീനാക്ഷിയെ രൂക്ഷഭാഷയിൽ വിമർശിക്കാറുമുണ്ട്. എന്നാൽ മീനാക്ഷിയെ പിന്തുണച്ചുള്ള കമന്റുകളും നിരവധി ഉണ്ടാകാറുണ്ട്.

ഇപ്പോഴിതാ, ഒരു ഫേസ്ബുക്ക് പേജിൽ മീനൂട്ടിയ്ക്ക് അച്ഛനെ എന്തൊരു ഇഷ്ടം ആണല്ലേ എന്ന ക്യാപ്ഷനോടെ വീഡിയോ പങ്കുവെച്ചത്. ഇതിന് താഴെ വന്ന കമന്റുകളും വൈറലാണ്. മീനാക്ഷിയ്ക്ക് ഒരു അമ്മയുണ്ട് അത് മറക്കരുത്, അവൾ അച്ഛൻറെ പൊന്നുമോളാണ് അവൾക്ക് അമ്മയോട് ഇഷ്ടമാണ്… മീനുട്ടി അച്ഛൻ മാത്രമല്ല അമ്മയും ഉണ്ട്, അച്ഛന്റെ പൊന്നുമോൾ.

ദിലീപിനും കാവ്യയ്ക്കും ഒപ്പം പല പരിപാടികളിലും മീനാക്ഷി എത്തുമ്പോൾ എന്തുകൊണ്ടാണ് അമ്മയ്‌ക്കൊപ്പം മീനാക്ഷി ഒരിക്കൽപോലും എത്താത്തത്. അച്ഛനൊപ്പം ആയാലും അമ്മയെ മറന്നുകളയാമോ എന്നും അമ്മയെ കാണണമെന്ന് തോന്നാറില്ലേ, എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ മീനാക്ഷി സിനിമയിലേയ്ക്ക് വരുന്നത് കാണണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. എന്നാൽ മീനാക്ഷി ഇതുവരെയും സിനിമ ചെയ്യാൻ തയ്യാറായിട്ടില്ലെന്നാണ് വിവരം. അധികം സംസാരിക്കുന്ന പ്രകൃതക്കാരിയല്ല മീനാക്ഷിയെന്ന് ദിലീപ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

ഇതുവരെയും ഒരു അഭിമുഖത്തിന് പോലും മീനാക്ഷി മുഖം കൊടുത്തിട്ടില്ല. മാത്രമല്ല, യൂട്യൂബ് ചാനലുകാരുടെ ചോദ്യങ്ങളോടോ ഒന്നും മീനാക്ഷി പ്രതികരിക്കാറില്ല. ദിലീപ്-കാവ്യ വിവാഹ സമയത്താണ് മീനാക്ഷി അവസാനമായി മാധ്യമങഅടുത്തിടെ, നടി ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. അച്ഛനോട് കാണിക്കുന്ന സ്‌നേഹം കണ്ടാൽ ഇങ്ങനെ സ്‌നേഹം ഉണ്ടാവുമോന്ന് തോന്നും. അതുപോലെയാണ് ദിലീപും മീനൂട്ടിയും. മകളുടെ മനസ് വേദനിപ്പിക്കാൻ മഞ്ജു ആഗ്രഹിക്കുന്നില്ല.

ആ കുട്ടിയെ അമ്മയുടെ കൂടെയെന്ന് പറഞ്ഞ് നിർബന്ധപൂർവ്വം കൊണ്ട് വന്നാൽ അവളുടെ മനസ് വേദനിക്കും. ആ കുട്ടി അമ്മയെക്കാളും കൂടുതൽ സന്തോഷമായിരിക്കുന്നത് അച്ഛനൊപ്പമാണ്. അച്ഛനെ കാത്തിരിക്കുകയും അച്ഛനൊപ്പം ഉറങ്ങുകയും ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹിക്കുന്ന കുട്ടിയാണ് മീനാക്ഷി. അപ്പോൾ മഞ്ജുവിന്റെ വേദനയില്ലേ എന്ന് ചോദിച്ചാൽ അവർ എല്ലാം സഹിക്കുകയാണ്. ഇപ്പോൾ മഞ്ജുവിന്റെ മകൾ വളർന്ന് സന്തോഷമായിരിക്കുന്നുണ്ട്. ഇനി ആ കുട്ടി അമ്മയെ കുറിച്ചും ചിന്തിക്കും.

വളരെ മുൻപ് മഞ്ജു കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം തിരിച്ച് വന്നപ്പോൾ താൻ ഡാൻസ് കളിക്കുമെന്ന് പോലും മകൾക്ക് അറിയില്ലെന്നാണ് പറഞ്ഞത്. ആ കുട്ടി അതൊന്നും കണ്ടിട്ടില്ല. ഇപ്പോഴാണ് മഞ്ജുവിന്റെ കഴിവുകളൊക്കെ മകൾ കണ്ടിട്ടുണ്ടാവുക. സ്വയം കുട്ടി ചിന്തിക്കും. പിന്നെ അവർ ബുദ്ധിയുള്ള കുടുംബമാണ്. യൂട്യൂബർമാർക്ക് കളിക്കാനുള്ളത് അവരാരും തരില്ല. അമ്മയും മകളും തമ്മിൽ വിളിക്കാറുണ്ടോ കാണാറുണ്ടോ എന്നൊന്നും ആർക്കും അറിയില്ല. പിന്നെ അവരുടെ ഉള്ളിൽ നടക്കുന്നതെന്താണെന്നും അറിയില്ല. അവരെല്ലാവരും ഹാപ്പിയാണ്. പിന്നെ എന്തിന് ഇതൊക്കെ വീണ്ടും പറഞ്ഞ് നടക്കുന്നതെന്നും ജീജസുരേന്ദ്രൻ ചോദിക്കുന്നു.

ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. വിവാഹത്തോടെ മഞ്ജു വാര്യർ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വർഷങ്ങൾക്ക് ശേഷമാണ് വേർപിരിഞ്ഞത്. ഈ പുഴയും കടന്ന് എന്ന കമൽ ചിത്രത്തിൽ ദിലീപും മഞ്ജുവും നായികാ-നായകന്മാരായി അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.

മലയാള സിനിമാ ലോകത്തെ തന്നെയും ഞെട്ടിച്ച പ്രണയമായിരുന്നു ഇവരുടേത് എന്ന് തന്നെ പറയാം. പിന്നീട് ഈ പുഴയും കടന്ന്, കുടമാറ്റം, തൂവൽക്കൊട്ടാരം എന്നീ ചിത്രങ്ങളിലും ദിലീപും മഞ്ജുവും ഒരുമിച്ച് അഭിനയിച്ചു. വളരെ പെട്ടെന്ന് ഇരുവരും പ്രക്ഷകരുടെ ഇഷ്ടജോഡികളായി മാറുകയും ചെയ്തു. നാല് വർഷത്തോളം പ്രണയിച്ച ശേഷമാണ് 1998 ഒക്ടോബർ 20ന് മഞ്ജു വാര്യർ ദിലീപിനെ വിവാഹം കഴിക്കുന്നത്. ആലുവ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഇതോടെ അഭിനയത്തിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു.

പതിനാല് വർഷത്തിന് ശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ശേഷം 2016 ൽ ആണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. തന്റെ പേരിൽ അപവാദം കേട്ട താരത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്.

വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. എന്ന് മാത്രമല്ല ഒരിടത്തും ഇരുവരും പരസ്പരം പ്രതിപാദിച്ചിട്ടുമില്ല. മകൾ അമ്മയുടെ ഒപ്പം കാണണമെന്നതാണ് വലിയ മോഹം എന്നാണ് പല ആരാധകരും കുറിക്കാറുള്ളത്. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിയ്ക്കൊപ്പം ഉണ്ടായിരുന്നത്.

മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്. അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. ഇത് പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തയായി വന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തത്. മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.

ദിലീപുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള മഞ്ജു വാര്യരുടെ അഭിമുഖം വൈറലായിരുന്നു. 1998ലായിരുന്നു മഞ്ജു വാര്യർ സിനിമയിൽ നിന്നും ഇടവേളയെടുത്ത് കുടുംബജീവിതത്തിലേക്ക് പോയത്. ദിലീപുമായുള്ള വേർപിരിയലിനെ കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ ചോദ്യം വന്നപ്പോൾ പറയാനും കേൾക്കാനും വേദനിക്കുന്ന ഉത്തരമാണെങ്കിൽ അത് പറയാതിരിക്കുന്നതല്ലേ നല്ലത് എന്നായിരുന്നു മഞ്ജു മറുപടി നൽകിയത്.

ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.

മീനാക്ഷി ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെയെന്നായിരുന്നു ദിലീപ് മുമ്പ് പറഞ്ഞത്. മീനാക്ഷി അഭിനയിക്കണമെന്ന ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല. അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.

അതേസമയം, വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ.

മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്.

Continue Reading

More in Social Media

Trending

Recent

To Top