Connect with us

ഏവർക്കും ആരോഗ്യം നിറഞ്ഞ ഒരു നല്ല വർഷം നേരുന്നു; ജോർദാനിൽ നിന്നും പുതുവത്സരാശംസകളുമായി ശോഭന

Actress

ഏവർക്കും ആരോഗ്യം നിറഞ്ഞ ഒരു നല്ല വർഷം നേരുന്നു; ജോർദാനിൽ നിന്നും പുതുവത്സരാശംസകളുമായി ശോഭന

ഏവർക്കും ആരോഗ്യം നിറഞ്ഞ ഒരു നല്ല വർഷം നേരുന്നു; ജോർദാനിൽ നിന്നും പുതുവത്സരാശംസകളുമായി ശോഭന

ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്ന് നടി ശോഭന. ജോർദാനിൽ നിന്നുള്ള ഒരു വീഡിയോയുമായിട്ടാണ് ശോഭന എത്തിയത് . താൻ നിൽക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകളും ശോഭന വീഡിയോയിൽ പറയുന്നുണ്ട്. ‘എവർക്കും ആരോഗ്യം നിറഞ്ഞ ഒരു നല്ല വർഷം നേരുന്നെ’ന്നാണ് ശോഭന വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.

നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന നായികയാൻ ശോഭന. ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാളികൾ നെഞ്ചോട് ചേർക്കുകയാണ് ഈ പ്രിയനായികയെ. അഭിനയത്തേക്കാൾ ഉപരി നൃത്തത്തിനു വേണ്ടിയാണ് ശോഭന ഇപ്പോൾ തന്റെ സമയം മാറ്റിവയ്ക്കുന്നത്.


ചെന്നൈയിൽ കലാതർപ്പണ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന ഇപ്പോൾ. ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. അനന്തനാരായണിയാണ് മകൾ.

More in Actress

Trending

Recent

To Top