Connect with us

ചുംബന രംഗങ്ങള്‍ക്കിടെ താന്‍ കാരവാനിലേക്ക് ഓടിപ്പോകും, അവിടെയിരുന്ന് കുറേ നേരം കരഞ്ഞ ശേഷമാണ് തിരികെ ഷോട്ടിലേക്ക് വരുക; അഞ്ജലി

Actress

ചുംബന രംഗങ്ങള്‍ക്കിടെ താന്‍ കാരവാനിലേക്ക് ഓടിപ്പോകും, അവിടെയിരുന്ന് കുറേ നേരം കരഞ്ഞ ശേഷമാണ് തിരികെ ഷോട്ടിലേക്ക് വരുക; അഞ്ജലി

ചുംബന രംഗങ്ങള്‍ക്കിടെ താന്‍ കാരവാനിലേക്ക് ഓടിപ്പോകും, അവിടെയിരുന്ന് കുറേ നേരം കരഞ്ഞ ശേഷമാണ് തിരികെ ഷോട്ടിലേക്ക് വരുക; അഞ്ജലി

തമിഴ് സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി അഞ്ജലിയുടേത്. എങ്കേയും എപ്പോതും, അങ്ങാടിതെരു തുടങ്ങിയ സിനിമകളാണ് തമിഴ് നടി അ‍ഞ്ജലിയെ മലയാളികൾക്ക് സുപരിചിതയാക്കിയത്.

കോമേഴ്സ്യൽ നായികയായി മാത്രമല്ല കാമ്പുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാനും അവസരം ലഭിച്ച വളരെ ചുരുക്കം തമിഴ് നടിമാരിൽ ഒരാളാണ് നടി അഞ്ജലി. ജന്മം കൊണ്ട് തെലുങ്കാണ് അഞ്ജലിയുടെ മാതൃഭാഷയെങ്കിലും തമിഴിലൂടെയാണ് അഞ്ജലി താരമായി മാറുന്നത്.

ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുക എന്നത് തന്നെ സംബന്ധിച്ച് ഏറെ പ്രയാസകരമാണെന്നാണ് അഞ്ജലി പറയുന്നത്. എത്രത്തോളം പോകുമെന്ന് അറിയില്ലെന്നും തന്റെ കംഫര്‍ട്ട് സോണ്‍ എത്രത്തോളമാണെന്ന് തനിക്കറിയില്ലെന്നുമാണ് അഞ്ജലി പറയുന്നത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് നടി മനസ്സുതുറന്നത്. തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അഞ്ജലി.

തന്റെ പുതിയ വെബ് സീരീയ ദ ഫാളിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മനസ് തുറന്നത്. തന്നെ സംബന്ധിച്ച് ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ളതാണെന്നാണ് അഞ്ജലി പറയുന്നത്. അങ്ങനെ വരുന്ന സാഹചര്യങ്ങളില്‍ ചുംബനം രംഗങ്ങള്‍ക്കിടെ താന്‍ കാരവാനിലേക്ക് ഓടിപ്പോവുമെന്നും അവിടെയിരുന്ന് കുറേ നേരം കരഞ്ഞ ശേഷമാണ് താന്‍ തിരികെ ഷോട്ടിലേക്ക് വരികയെന്നുമാണ് അഞ്ജലി പറയുന്നത്.

ഒരു പോയന്റിലെത്തുമ്പോള്‍ ആ രംഗങ്ങള്‍ തന്നെ ട്രിഗര്‍ ചെയ്യുമെന്നാണ് അഞ്ജലി പറയുന്നത്. ലിപ് ലോക്ക് രംഗമാകുമ്പോള്‍ ഒരു പരിധിയ്ക്ക് അപ്പുറത്തേക്ക് പോകില്ലെന്ന് അറിയാമെന്നാണ് അഞ്ജലി പറയുന്നത്.

More in Actress

Trending

Recent

To Top