Malayalam Breaking News
ആക്രമിക്കപ്പെട്ട നടിയെ അനുനയിപ്പിക്കാൻ രചന നാരായണൻ കുട്ടി ബാംഗ്ലൂരിലേക്ക് …
ആക്രമിക്കപ്പെട്ട നടിയെ അനുനയിപ്പിക്കാൻ രചന നാരായണൻ കുട്ടി ബാംഗ്ലൂരിലേക്ക് …
By
ആക്രമിക്കപ്പെട്ട നടിയെ അനുനയിപ്പിക്കാൻ രചന നാരായണൻ കുട്ടി ബാംഗ്ലൂരിലേക്ക് …
പുതിയ ഭാരവാഹികൾ ചുമതല ഏറ്റെടുത്തതോടെ അമ്മയിൽ പുതിയ നീക്കങ്ങൾ. ദിലീപ് വിഷയത്തിൽ ആക്രമിക്കപ്പെട്ട നടിയുടെ തെറ്റിദ്ധാരണ മാറ്റാൻ ചർച്ച നടത്താൻ ഒരുങ്ങുകയാണ് ‘അമ്മ . നടി രചന നാരായൺകുട്ടിയാണ് നടിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
ബാംഗ്ലൂൂരിലെത്തിയാണ് രചന നടിയെ കണ്ട് സംസാരിക്കുക. നടിയുടെ തെറ്റിദ്ധാരണ മാറ്റുകയാണ് ലക്ഷ്യം. കേസില്‍ ആരോപണവിധേയനായ ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടി അടക്കം നാല് പേര് അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു.
ഇതോടെയാണ് അനുനയ നീക്കവുമായി അമ്മ ഭാരവാഹികള്‍ രംഗത്ത് വന്നിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്ത നടപടിയും ഇതിന് പിന്നാലെ നാല് നടിമാര്‍ രാജിവയ്ക്കുകയുംചെയ്തതോടെ അമ്മ സംഘടന പ്രതിരോധത്തിലായിരുന്നു. പൊതുസമുഹത്തില്‍ നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ വിവാദങ്ങളില്‍ വിശദീകരണവുമായി തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ടിരുന്നു.
ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്ക് സംഘടനയില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടായിട്ടുള്ളതെന്ന് നടി കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് സംഘടനയുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് എന്താണെന്നും ഇനി സംഘടന എന്താണ് ചെയ്യേണ്ടതെന്ന് അറിയുന്നതിനുമാണ് പ്രതിനിധിയെ അയക്കുന്നത്.
അമ്മയിലെ വനിതാ അംഗങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും അമ്മ സബ് കമ്മറ്റി രൂപീകരിച്ചു. മുതിര്‍ന്ന നടി കെ.പി.എ.സി ലളിതയുടെ നേതൃത്വത്തിലാണ് കമ്മറ്റി രൂപീകരിച്ചത്.
കൂടുതൽ വായിക്കാൻ >>>
ദിലീപിനെ പുറത്താക്കിയ ക്രെഡിറ്റ് എനിക്ക് മാത്രമായിട്ട് വേണ്ട – പ്രതികരണവുമായി പ്രിത്വിരാജ്
meating with abducted actress
