Malayalam Breaking News
ദിലീപിനെ പുറത്താക്കിയ ക്രെഡിറ്റ് എനിക്ക് മാത്രമായിട്ട് വേണ്ട – പ്രതികരണവുമായി പ്രിത്വിരാജ്
ദിലീപിനെ പുറത്താക്കിയ ക്രെഡിറ്റ് എനിക്ക് മാത്രമായിട്ട് വേണ്ട – പ്രതികരണവുമായി പ്രിത്വിരാജ്
By
ദിലീപിനെ പുറത്താക്കിയ ക്രെഡിറ്റ് എനിക്ക് മാത്രമായിട്ട് വേണ്ട – പ്രതികരണവുമായി പ്രിത്വിരാജ്
മലയാള സിനിമയിലെ ഭൂരിഭാഗം പേരും ദിലീപ് വിഷയത്തിൽ അമ്മയുടെ നിലപാടിനെ ന്യായികരിച്ചും എതിർത്തും പ്രതികരിച്ചു കഴിഞ്ഞിരുന്നു.. മമ്മൂട്ടിയും മോഹൻലാലും നിശബ്ദത പാലിക്കുന്ന സാഹചര്യത്തിൽ ആക്രമിക്കപ്പെട്ട നേടിക്കൊപ്പം നിലകൊണ്ട പ്രിത്വിരാജിന്റെ പ്രതികരണത്തിനാണ് എല്ലാവരും കാത്തിരുന്നത്. കാത്തിരിപ്പിനൊടുവിൽ പ്രിത്വിരാജ് പ്രതികരിച്ചു.
താരസംഘടനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ താന്‍ രാജിവെച്ച നടിമാര്‍ക്കൊപ്പമാണെന്ന് നടന്‍ പൃഥ്വിരാജ്. ഇക്കാര്യത്തില്‍ നിലപാട് കൂടുതല്‍ വ്യക്തമാക്കേണ്ട സാഹചര്യത്തില്‍ തുറന്നുപറയുക തന്നെ ചെയ്യും. രാജിവെച്ച നടിമാരുടെ നിലപാടിനെ താന്‍ അഭിനന്ദിക്കുകയാണെന്ന് അദ്ദേഹം ദി വീക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ദിലീപിനെ പുറത്താക്കാന്‍ മുന്‍കൈയെടുത്തത് താനാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. അതിന്റെ ക്രെഡിറ്റ് തനിക്ക് മാത്രമായി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
നടിമാരായ രമ്യ, ഗീതു, ആക്രമിക്കപ്പെട്ട നടി, റിമ എന്നിവര്‍ അമ്മയില്‍ നിന്നും രാജിവെച്ചത് എന്തിനാണെന്ന് വ്യക്തമായി തനിക്ക് അറിയാം. ആ തീരുമാനം എടുക്കാനുളള അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. താനും അവര്‍ക്കൊപ്പമാണ്. ശരിയായ സമയത്തിലും സാഹചര്യത്തിലും തനിക്ക് പറയാനുളളത് വ്യക്തമാക്കും. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് റിലീസിനൊരുങ്ങുന്ന അഞ്ജലി മേനോന്റെ ചിത്രത്തിന്റെ തിരക്കുകളില്‍ ആയതിനാലാണെന്നും പൃഥ്വി വിശദീകരിക്കുന്നു.
ദിലീപിനെ പുറത്താക്കാനായി താന്‍ നേതൃത്വം കൊടുത്തെന്ന ഗണേഷ് കുമാറിന്റെ ആരോപണങ്ങളെയും അദ്ദേഹം തളളിക്കളയുന്നു. അദ്ദേഹത്തിന് എന്തും പറയാനുളള സ്വാതന്ത്ര്യം ഉണ്ടെന്നും ദിലീപിനെ പുറത്താക്കിയ ക്രെഡിറ്റ് തനിക്ക് വേണ്ടെന്നും പൃഥ്വി പറഞ്ഞു. അമ്മ മാഫിയ സംഘമാണെന്ന ആഷിഖ് അബുവിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്നും അതിനോട് യോജിക്കുന്നുണ്ടോ എന്നും ചോദിച്ചപ്പോള്‍ അമ്മയെ ഒരു സംഘടനയായിട്ടാണ് കാണുന്നതെന്നും സിനിമാ രംഗത്ത് അവര്‍ തീരുമാനിച്ചാല്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും പറയുന്ന പൃഥ്വി ദിലീപുമായി ഒരുമിച്ച് അഭിനയിക്കാന്‍ ഇതുവരെ അവസരങ്ങള്‍ വന്നിട്ടില്ലെന്നും അങ്ങനെയൊരു വിളി വന്നാല്‍ അത് സംഭവിക്കുമെന്നും വ്യക്തമാക്കുന്നു.
prithviraj about dileep issue
