Malayalam Breaking News
ഇത്തരം പൊട്ടത്തരം പറഞ്ഞാൽ സഹപ്രവർത്തകയാണെങ്കിലും കേട്ടുകൊണ്ട് നിൽക്കാൻ ബുദ്ധിമുട്ടുണ്ട് – റിമ കല്ലിങ്കലിനു മറുപടിയുമായി നടി മായാ മേനോൻ
ഇത്തരം പൊട്ടത്തരം പറഞ്ഞാൽ സഹപ്രവർത്തകയാണെങ്കിലും കേട്ടുകൊണ്ട് നിൽക്കാൻ ബുദ്ധിമുട്ടുണ്ട് – റിമ കല്ലിങ്കലിനു മറുപടിയുമായി നടി മായാ മേനോൻ
By
തൃശൂര്‍ പൂരം ആണുങ്ങളുടെ പൂരമാണെന്ന് പറഞ്ഞ നടി റിമ കല്ലിങ്കലിന്റെ പരാമർശത്തെ വിമര്‍ശിച്ച് നടി മായ മേനോന്‍. സഹപ്രവര്‍ത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാല്‍ കേട്ടുകൊണ്ട് നില്‍ക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പില്‍ മായ പറഞ്ഞു. പൂരത്തില്‍ പങ്കെടുപ്പിക്കാതെ സ്ത്രീകളെ ആരും തടഞ്ഞിട്ടില്ലെന്നും ഒരിക്കലും പൂരത്തിന് പോയിട്ടില്ലെന്നാണ് റിമയുടെ പ്രസ്താവനയില്‍നിന്ന് മനസ്സിലാകുന്നതെന്നും മായ കുറിപ്പില്‍ പറഞ്ഞു.
‘വിദേശത്തൊക്കെ വലിയ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണോ, പെണ്ണുങ്ങളും വരുന്നില്ലേ? അതു പോലെ നമുക്കിവിടെ തുടങ്ങാം’.–റിമ കല്ലിങ്കല്‍. സഹപ്രവര്‍ത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാല്‍ കേട്ടുകൊണ്ട് നില്‍ക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. നിങ്ങള്‍ ശരിയായ ഒരു തൃശൂരുകാരിയാണെങ്കില്‍ ഇത്തരം വിഡ്ഢിത്തം പുലമ്പില്ലായിരുന്നു.’
‘കാരണം, അവിടെ എത്ര പുരുഷന്മാര്‍ വരുന്നുണ്ടോ അത്രയും സ്ത്രീകളും വരാറുണ്ട്, അവിടെ പോകാത്ത സ്ത്രീകള്‍ തികച്ചും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടു മാത്രം പോകാത്തത് മാത്രമായിരിക്കും. അല്ലാതെ അവിടെ ഒരു സ്ത്രീയെയും ആരും തടഞ്ഞിട്ടില്ല. മാത്രവുമല്ല, നിങ്ങള്‍ ഒരിക്കലും അവിടെ പോയിട്ടില്ല എന്നും ഇത് കൊണ്ട് മനസ്സിലാക്കുന്നു. അതിനാല്‍ നിങ്ങള്‍ ദയവായി അറിയാത്ത അത്തരമൊരു കാര്യത്തെ കുറിച്ച് മിണ്ടാതിരിക്കുന്നതാകും നല്ലത്.’ മായ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് റിമയുടെ അഭിപ്രായം ഇങ്ങനെ– ഞാനെപ്പോഴും പറയാറുണ്ട്, തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. വലിയ കഷ്ടമാണത്. വിദേശത്തൊക്കെ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമല്ലല്ലോ വരുന്നത്? ആണുങ്ങളും പെണ്ണുങ്ങളും വരുന്നില്ലേ. നമുക്കിവിടെ തുടങ്ങാം. പണ്ടൊക്കെ അമ്പലങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഒക്കെ പോകുമ്പോ ആണുങ്ങളും പെണ്ണുങ്ങളും കൂടിയല്ലേ പോകാറ്? അപ്പോഴല്ലേ ഒരു രസമുള്ളൂ? ആണുങ്ങള്‍ മാത്രം പോയിട്ടെന്ത് കാര്യം? എല്ലാവരും ഒരുമിച്ച് വരിക എന്നതിലാണ് കാര്യം. പക്ഷേ അതിവിടെ നടക്കുന്നില്ല. കാരണം വരുന്നത് മുഴുവന്‍ പുരുഷന്മാരാണ്”. റിമ പറഞ്ഞു.
maya menon against rima kallinkal
