Malayalam Breaking News
ക്‌ളൈമാക്‌സിനായി 10 കോടി മുടക്കി 20 ഏക്കറിൽ വമ്പൻ സെറ്റ് !- മാമാങ്കം അവസാന ഘട്ടത്തിലേക്ക് !
ക്‌ളൈമാക്‌സിനായി 10 കോടി മുടക്കി 20 ഏക്കറിൽ വമ്പൻ സെറ്റ് !- മാമാങ്കം അവസാന ഘട്ടത്തിലേക്ക് !
By
മാമാങ്കം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് . യുദ്ധ രംഗങ്ങളൊക്കെയാണ് ഇപ്പോൾ ഷൂട്ട് ചെയ്യുന്നത്. വലിയ സജ്ജീകരണങ്ങളാണ് ചിത്രത്തിനായി ഒരുക്കുന്നത്.
അവസാന രംഗത്തെ യുദ്ധം ചിത്രീകരിക്കുമ്ബോള്‍ രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കും. നെട്ടൂരിലെ 20 ഏക്കറില്‍ വലിയ സെറ്റാണ് ഒരുക്കിയിരിക്കുന്നത്. പത്ത് കോടി രൂപ ചിലവിട്ടാണ് സെറ്റ് ഒരുക്കിയിരിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലെ മാമാങ്കകാലത്തെ കഥയാണ് ചിത്രം പറയുന്നത്. അതിനാല്‍ വലിയ മാമാങ്ക ചന്തയും നിലപാട് തറയും പടനിലവും ഉള്‍പ്പെടെയുള്ള സെറ്റാണ് ഒരുക്കിയിരിക്കുന്നത്. ആയുധ നിര്‍മ്മാ ശാലയും ഇതിനൊപ്പമുണ്ട്.
40 ദിവസത്തെ ചിത്രീകരണമാണ് അവസാന ഷെഡ്യൂളില്‍ ഉണ്ടാകുക. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്ത് സജീവ് പിള്ളയെ ചിത്രത്തിന്റെ സംവിധാന സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. വേണു കുന്നപള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കനിഹയാണ് നായിക. ഉണ്ണി മുകുന്ദന്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു.
Mamankam climax shooting
