Malayalam Breaking News
ഞാൻ താങ്കൾക്കൊപ്പം കിടന്നാൽ ഹീറോയ്ക്കൊപ്പം ആരാണ് കിടക്കുക ?- വെളിപ്പെടുത്തി നടി
ഞാൻ താങ്കൾക്കൊപ്പം കിടന്നാൽ ഹീറോയ്ക്കൊപ്പം ആരാണ് കിടക്കുക ?- വെളിപ്പെടുത്തി നടി
By
സിനിമ ലോകം ഒട്ടേറെ വിട്ടുവീഴ്ചകളുടെ ഇടമാണ്. വിട്ടുവീഴ്ചക്ക് തയ്യാറായാൽ അവസരങ്ങൾ ലഭിക്കും എന്നാണ് ധാരണ. അത്തരത്തിൽ നടിമാരെ അഭിമുഖീകരിക്കുന്നവരും ഉണ്ട്. അത്തരമൊരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മറാത്തി നടി ശ്രുതി.
പ്രധാന വേഷത്തിന് പകരമായി കൂടെ കിടക്കാന്‍ ക്ഷണിച്ച നിര്‍മാതാവിനെ മറാഠി നടി ശ്രുതി മറാത്തെ കൈകാര്യം ചെയ്ത രീതിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹ്യുമണ്‍ ഓഫ് ബോംബെയ്ക്ക് വേണ്ടി എഴുതിയ പോസ്റ്റിലാണ് താരം തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചും അതിനോട് എങ്ങനെയാണ് പ്രതികരിച്ചതെന്നും തുറന്നു പറഞ്ഞത്.
സിനിമയിലെ പ്രധാന വേഷത്തിലേക്കുള്ള ഓഡിഷന് സമയത്താണ് നടിയ്ക്ക് കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നത്. ആദ്യം വളരെ പ്രൊഫഷണലായിട്ടായിരുന്നു നിര്‍മാതാവിന്റെ പെരുമാറ്റം. എന്നാല്‍ പിന്നീട് കോംപ്രമൈസ് എന്നും ഒരു രാത്രി എന്നൊക്കെ അയാള്‍ പറയാന്‍ തുടങ്ങി. എന്നാല്‍ ഇത് കേട്ട് നില്ക്കാനാവാതെ നടി അപ്പോള്‍ തന്നെ മറുപടി നല്കി. ഞാന്‍ താങ്കള്‍ക്കൊപ്പം കിടക്കണം എന്നാണെങ്കില്‍ ആരെയാണ് താങ്കള്‍ ഹീറോയ്ക്കൊപ്പം കിടത്തുക. ഇത് കേട്ട് അയാള്‍ ഞെട്ടി. മീറ്റിങ് കഴിഞ്ഞ ഉടനെ അയാളുടെ പെരുമാറ്റത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിച്ചെന്നും അയാളോട് പ്രൊജക്റ്റ് വിട്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. നിര്‍മാതാവിന്റെ പേര് പുറത്തുവിടാന്‍ താരം തയാറായില്ല.
ഒരു നിമിഷത്തെ ധൈര്യമാണ് തന്നെക്കൊണ്ട് അത് ചോദിപ്പിച്ചത് എന്നാണ് ശ്രുതി പറയുന്നത്. ആ ദിവസം ഞാന്‍ എനിക്ക് വേണ്ടി മാത്രമായിരുന്നില്ല. ഉല്‍പ്പന്നവല്‍ക്കരിക്കപ്പെടുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് എഴുന്നേറ്റു നിന്നത്. നടിമാരുടെ ജീവിതം വളരെ സുഖകരമാണ് എന്ന് ചിന്തിക്കുന്നതിനേയും താരം വിമര്‍ശിച്ചു.
marati actress shruthi about casting couch
