Malayalam Breaking News
മമ്മൂട്ടിയാണോ മോഹൻലാൽ ആണോ മികച്ചത് ? – പലരും ഒഴിഞ്ഞു മാറുന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി പീറ്റർ ഹെയ്‌ൻ !
മമ്മൂട്ടിയാണോ മോഹൻലാൽ ആണോ മികച്ചത് ? – പലരും ഒഴിഞ്ഞു മാറുന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി പീറ്റർ ഹെയ്‌ൻ !
By
മധുര രാജ ആഘോഷമായി എത്താൻ ഒരുങ്ങുകയാണ് . വലിയ സ്വീകരണമാണ് ചിത്രത്തിനായി ആരാധകർ ഒരുക്കി വച്ചിരിക്കുന്നത്.ദുബായില്‍ വെച്ച് നടത്തിയ പത്ര സമ്മേളനത്തില്‍ മമ്മൂട്ടിയും നിര്‍മാതാവും അടക്കമുള്ള താരങ്ങള്‍ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കു വെച്ചു.
എന്നാല്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിന് നേരിടേണ്ടി വന്നതായിരുന്നു കടുകട്ടി ചോദ്യം. മലയാളത്തിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ജോലി ചെയ്യാന്‍ ഭാഗ്യം ലഭിച്ച ആളാണ് പീറ്റര്‍ ഹെയിന്‍. പീറ്ററിന്റെ അനുഭവത്തില്‍ ആരാണ് കൂടുതല്‍ ഫ്ലെക്സിബിള്‍ എന്ന ചോദ്യമായിരുന്നു പീറ്ററിന് അഭിമുഖികരിക്കേണ്ടി വന്നത്.
‘അതൊരു കുഴപ്പം പിടിച്ച ചോദ്യമാണെന്നും ഇത് ചോദിച്ച് നിങ്ങളെന്നെ ഒരു മൂലയ്ക്ക് എത്തിച്ചെന്നുമായിരുന്നു പീറ്റര്‍ ഹെയിന്റെ ഉത്തരം. എല്ലാ സിനിമകള്‍ക്കും അതിലെ ആക്ഷന്‍ രംഗങ്ങള്‍ക്കും ഓരോ ആശയങ്ങളുണ്ട്. ലാല്‍ സാര്‍ അത് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
അതുപോലെ തന്നെ മധുരരാജയില്‍ മമ്മൂട്ടിയും അദ്ദേഹത്തിന്റെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അത് കണ്ട് ഞാനും അത്ഭുതപ്പെട്ടു. എനിക്ക് എന്താണ് വേണ്ടത് അത് അദ്ദേഹം ചെയ്തിട്ടുണ്ട്. അതിനാല്‍ മമ്മൂക്കയാണ് മികച്ചതെന്നായിരുന്നു പീറ്റര്‍ ഹെയിന്റെ ഉത്തരം’. മമ്മൂട്ടി ആരാധകര്‍ ഇത് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.
peter hein about mammootty and mohanlal
