Connect with us

എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന ഒരാളാണ് ഞാന്‍ ;അതുകൊണ്ടുതന്നെ അഹങ്കാരിയെന്ന വിളിപ്പേരും എനിക്ക് കിട്ടിയിട്ടുണ്ട് ; കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി വരദ

Movies

എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന ഒരാളാണ് ഞാന്‍ ;അതുകൊണ്ടുതന്നെ അഹങ്കാരിയെന്ന വിളിപ്പേരും എനിക്ക് കിട്ടിയിട്ടുണ്ട് ; കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി വരദ

എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന ഒരാളാണ് ഞാന്‍ ;അതുകൊണ്ടുതന്നെ അഹങ്കാരിയെന്ന വിളിപ്പേരും എനിക്ക് കിട്ടിയിട്ടുണ്ട് ; കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി വരദ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി വരദ. സിനിമയിൽ നിന്ന് സീരിയലിലേക്ക് എത്തി തിളങ്ങിയ അപൂർവം താരങ്ങളിൽ ഒരാളാണ് വരദ. 2006 ൽ വാസ്തവം എന്ന ചിത്രത്തിലൂടെയാണ് വരദ സിനിമയിലെത്തുന്നത്. പിന്നീട് യെസ് യുവർ ഓണർ, മകന്റെ അച്ഛൻ, ഉത്തരാസ്വയംവരം, വലിയങ്ങാടി തുടങ്ങി ഒരുപിടി സിനിമകളിലും അഭിനയിച്ചിരുന്നു.. അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് വരദ. താരത്തിന്റെ ചാനലിനും ഒരുപാട് ആരാധകരുണ്ട്.

വെട്ടിത്തുറന്ന്, മറയില്ലാതെ സംസാരിക്കുന്നതാണ് വരദയുടെ ശീലം. ഇപ്പോഴിതാ അഭിനയ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സീരിയല്‍ രംഗത്തെ പൊളിറ്റിക്‌സിനെക്കുറിച്ചുമൊക്കെ വരദ മനസ് തുറക്കുകയാണ്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് വരദ മനസ് തുറന്നത്.’തുടക്കകാലത്ത് ഒരുപാട് മോശം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്. ഒരിക്കലും സീരിയല്‍ രംഗത്ത് നിന്ന് എനിക്കൊരു മോശം ഫോണ്‍കോള്‍ പോലും ഇതുവരെ വന്നിട്ടില്ല.

സിനിമയില്‍ ആദ്യനാളുകളില്‍ അഭിനയിക്കുന്ന ആദ്യനാളുകളില്‍ അവസരങ്ങള്‍ ഒരുപാട് വന്നിരുന്നു. കാസ്റ്റിംഗിനാണെന്ന് പറഞ്ഞ് വിളിച്ചിട്ട് കഥയൊക്കെ പറഞ്ഞ ശേഷം അവസാനം പറയുന്നത് അഡ്ജസ്റ്റ് ചെയ്യാമോ എന്നായിരിക്കും. ഇത്തരത്തിലുള്ള കോളുകള്‍ നിരന്തരമായി വന്നപ്പോള്‍ ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്” എന്നാണ് വരദ പറയുന്നത്.


പിന്നീടങ്ങോട്ട് വിളിക്കുന്നവരോട് ആദ്യം തന്നെ പറയുന്നത് അഡ്ജസ്റ്റ്‌മെന്റ് ആണെങ്കില്‍ തുടര്‍ന്ന്‌ന് സംസാരിക്കാന്‍ താല്‍പര്യം ഇല്ലെന്നാണ്. അതുകൊണ്ട് തന്നെ എനിക്ക് ഒരുപാട് ഓഫറുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായതു കൊണ്ട് സിനിമയില്‍ അഭിനയിക്കുകയേ വേണ്ടെന്ന് തീരുമാനിച്ച നിമിഷം വരെ ഉണ്ടായിട്ടുണ്ടെന്നു വരദ പറയുന്നു.സീരിയില്‍ മേഖലയില്‍ നിലനില്‍ക്കുന്ന പൊളിറ്റിക്‌സിനെക്കുറിച്ചും വരദ സംസാരിക്കുന്നുണ്ട്. പൊളിറ്റിക്‌സിനെക്കുറിച്ച് ചോദിച്ചാല്‍ ഉണ്ടെന്ന് തന്നെയാണ് എന്റെ ഉത്തരം.

ഈ ഉത്തരം പറഞ്ഞു കഴിയുമ്പോള്‍ അവസരങ്ങള്‍ കുറയുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ സത്യസന്ധമായി പറയുകയാണെങ്കില്‍ മറ്റെല്ലാ തൊഴിലിടങ്ങളിലും ഉള്ളതായ പ്രശ്‌നങ്ങള്‍ സീരിയല്‍ മേഖലയിലും ഉണ്ടാകാറുണ്ടെന്നാണ് വരദ പറയുന്നത്.ഞാനൊരിക്കലും ഒരാളുടേയും പേഴ്‌സണല്‍ ഫേവറീറ്റ് ആകാറില്ല. എല്ലാവരോടും മിതത്വം പാലിക്കാറുണ്ട്. അതുകൊണ്ട് തന്നെ ചിലപ്പോഴൊക്കെ ഇന്‍ഡസ്ട്രിയില്‍ അഹങ്കാരിയെന്ന വിളിപ്പേരും എനിക്ക് കിട്ടിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് പല പ്രശ്‌നങ്ങളും എനിക്കെതിരെ വന്നിട്ടുണ്ട്. എന്റെ ഭാഗത്ത് പ്രശ്‌നമില്ലാത്തതു കൊണ്ട് അങ്ങനെയുള്ള കാര്യങ്ങളില്‍ ഞാനെന്റെ തുറന്ന നിലപാടുകള്‍ സ്വീകരിക്കാറുണ്ടെന്നും താരം വ്യക്തമാക്കുന്നു.ചിലപ്പോഴൊക്കെ പറഞ്ഞുറപ്പിച്ച സീരിയലുകളില്‍ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്.

ഇതൊന്നും ഊതിപ്പെരുപ്പിച്ച് വലുതാക്കേണ്ട ആവശ്യമില്ല. സിനിമയും സീരിയലുമൊക്കെയാണെങ്കില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ സര്‍വ്വസാധാരണമാണെന്ന് അറിയാമെന്നാണ് വരദ പറയുന്നത്. ജനപ്രീയ പരിപാടിയായ ബിഗ് ബോസില്‍ നിന്നും വരദയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം വരദ പിന്മാറുകയായിരുന്നു.എനിക്ക് അഞ്ചാം സീസണ്‍ ബിഗ് ബോസ് ഷോയില്‍ നിന്നും ഇന്റര്‍വ്യു കോള്‍ വന്നിരുന്നു. രണ്ട് ഇന്റര്‍വ്യുകളില്‍ പങ്കെടുക്കുകയു ചെയ്തിരുന്നു.

പക്ഷെ എനിക്ക് പറ്റിയ ഷോ അല്ലെന്ന് ഒടുവില്‍ തോന്നി. അങ്ങനെയാണ് പിന്മാറിയതെന്നാണ് വരദ പറയുന്നത്. ഇമോഷന്‍സ് അധികം പിടിച്ചുനിര്‍ത്താന്‍ പറ്റാത്ത ഒരാളാണ് ഞാന്‍. ദേഷ്യം ചിലപ്പോള്‍ ഏതറ്റം വരേയും പോയെന്നു വരാം. ബിഗ് ബോസ് പോലൊരു ഷോയിലേക്ക് പോയാല്‍ എനിക്ക് എന്നെത്തന്നെ കണ്‍ട്രോള്‍ ചെയ്യാന്‍ ചിലപ്പോള്‍ സാധിച്ചുവെന്ന് വരില്ല. എന്തിനാണ് വെറുതെ നാട്ടാകാരുടെ മുന്നില്‍ എന്റെ യഥാര്‍ത്ഥ സ്വഭാവം കാണിക്കുന്നത് എന്നാണ് വരദ ചോദിക്കുന്നത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top