Malayalam
മരക്കാർ റിലീസ് ചെയ്യാന്‍ കഴിയാത്തതിൽ ദുഃഖം; അതെ സമയം സന്തോഷവും സഹനിർമാതാവായ റോയ് സി.ജെ പറയുന്നു
മരക്കാർ റിലീസ് ചെയ്യാന്‍ കഴിയാത്തതിൽ ദുഃഖം; അതെ സമയം സന്തോഷവും സഹനിർമാതാവായ റോയ് സി.ജെ പറയുന്നു
മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററിൽ എത്തിക്കാൻ സാധിക്കാത്തതിൽ ദുഃഖവും അതേസമയം സന്തോഷവുമുണ്ടെന്ന് ചിത്രത്തിന്റെ സഹനിർമാതാവായ റോയ് സി.ജെ.
ഇതിനെ ഭാഗ്യമെന്നോ യാദൃച്ഛികമെന്നോ പറയാം. ഈ ചിത്രത്തിന്റെ നിർമാണത്തില്‍ ആന്റണി പെരുമ്പാവൂരിനൊപ്പം ഞാന്‍ കൂടി ഭാഗഭാക്കാണ്. ജോലികളെല്ലാം പൂര്‍ത്തിയായിരുന്ന ചിത്രം നിശ്ചയിച്ചതുപ്രകാരം മാര്‍ച്ച് 26-നു റിലീസ് ചെയ്യാന്‍ കഴിയാതെ വന്നതില്‍ എനിക്കു ദുഃഖമുണ്ട്. അതേസമയം സന്തോഷവുമുണ്ട്. കാരണം കോവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ വൈകാതെ പൂട്ടിയിരുന്നു. ഇതിനെയാണ് ഒരേസമയം സന്തോഷത്തിലും ദു:ഖത്തിലുമെന്ന് പറയുക.’–റോയ് സി.ജെ. കുറിച്ചു.
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയത്തു തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാൽ, പ്രണവ് മോഹൻലാൽ, മഞ്ജു വാരിയർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
