Connect with us

ആദ്യമായി പീരിയഡ്സ് വന്നപ്പോൾ പാഡ് വാങ്ങിയത് ഞാൻ തന്നെ; എത്ര പെൺകുട്ടികൾ ആ പ്രായത്തിൽ ചെയ്യും; ഇതൊക്കെ തന്നെയാണ് എന്നെ ഞാനാക്കിയത്

Malayalam

ആദ്യമായി പീരിയഡ്സ് വന്നപ്പോൾ പാഡ് വാങ്ങിയത് ഞാൻ തന്നെ; എത്ര പെൺകുട്ടികൾ ആ പ്രായത്തിൽ ചെയ്യും; ഇതൊക്കെ തന്നെയാണ് എന്നെ ഞാനാക്കിയത്

ആദ്യമായി പീരിയഡ്സ് വന്നപ്പോൾ പാഡ് വാങ്ങിയത് ഞാൻ തന്നെ; എത്ര പെൺകുട്ടികൾ ആ പ്രായത്തിൽ ചെയ്യും; ഇതൊക്കെ തന്നെയാണ് എന്നെ ഞാനാക്കിയത്

അവതാരികയെന്ന് ആദ്യം പറയുമ്പോൾ മനസ്സിലേക്ക് ഓടി എത്തുന്നത് രഞ്ജിനി ഹരിദാസിനെയായിരിക്കും. തന്റെ സ്വന്തം ശൈലിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിക്കൂടുകയായിരുന്നു രഞ്ജിനി. അനീസ് കിച്ചൻ എന്ന പ്രോഗ്രാമിൽ അതിഥിയായി വന്നപ്പോഴുള്ള രഞ്ജിനിപറഞ്ഞ വാക്കുകൾ വീണ്ടും മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു

തനിക്ക് എഴ് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചുവെന്നും അനിയന് അന്ന് ഒമ്പത് മാസം മാത്രമായിരുന്നു പ്രായം . തന്റെ കുട്ടിക്കാലത്തെ ഒരിക്കലും മറക്കാനാവാത്ത അനുഭവവും അതു തന്നെ ആണെന്നും ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അതിലും വലിയ മറ്റുരു സംഭവം എന്തുണ്ടാവാനാണെന്നും രഞ്ജിനി ചോദിക്കുന്നു.

അമ്മ ഒറ്റയ്ക്കാണ് തന്നെയും അനുജനെയും വളർത്തിയത്. അച്ഛൻ മരിക്കുമ്പോൾ അമ്മയ്ക്ക് പ്രായം 30 വയസായിരുന്നു. വീട്ടിലെ പണികളെല്ലാം അമ്മ തന്നെയാണ് ചെയ്തത്. ഒരു ബൾബ് മാറ്റണമെങ്കിലും, പ്ലബിങ്ങോ, കടയിൽ പോയി സാധനം വാങ്ങിക്കുന്നതോ ഒക്കെ അമ്മ തന്നെ ആയിരുന്നു.

സ്ത്രീകൾ ഈ ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ടാവില്ല, എന്നാൽ താനും അനിയനും അമ്മ ചെയ്യുന്നത് കണ്ടാണ് പഠിച്ചത്. ഞങ്ങളുടെ വീട്ടിൽ ആണിനും പെണ്ണിനും പ്രത്യേകിച്ച് ജോലികൾ ഒന്നുമില്ല.

എല്ലാം തന്നെ ചെയ്യണമായിരുന്നു, അമ്മക്ക് അമ്മയുടെ കാര്യങ്ങൾ നോക്കണമായിരുന്നു. അപ്പുപ്പനെയും അമ്മുമ്മയെയും നോക്കിയത് അമ്മയാണ്. എനിക്ക് എന്ത് കാര്യമുണ്ടെങ്കിലും ഞാൻ തന്നെ അത് ചോദിച്ചു വാങ്ങണമായിരുന്നു. ആദ്യമായി പീരിയഡ്സ് വന്നപ്പോൾ പാഡ് വാങ്ങാൻ ഞാൻ തന്നെയാണ് കടയിൽ പോയത്.

എത്ര പെൺകുട്ടികൾ ആ പ്രായത്തിൽ അത് ചെയ്തിട്ടുണ്ടാകും.. അതൊക്കെ തന്നെയാണ് എന്നെ ഞാനാക്കിയത് .. രഞ്ജിനി പറയുന്നു.

More in Malayalam

Trending

Recent

To Top