സിനിമയിൽ നിന്ന് നിരവധി പേർ സഹായിച്ചിട്ടുണ്ട്, മോശം കമന്റിടുന്നവരൊക്കെ ഒന്നും ചെയ്യേണ്ടതില്ല. വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് ഉറങ്ങിക്കോ; എനിക്ക് മകളുടെ ഭാവിയെ കുറിച്ചോർത്താണ് വിഷമമെന്ന് ബാല
By
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.
നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരുകാലത്ത് നിരവധി ആരാധകരുണ്ടായിരുന്ന നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. വ്യക്തി ജീവിതം ഏറെ ചർച്ചയായിട്ടുള്ള താരം കൂടിയാണ് ബാല.
നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാറുള്ള താരം കൂടിയാണ് ബാല. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ കഴിഞ്ഞ കാലങ്ങളിൽ തനിക്കൊപ്പം നിന്ന് മറ്റുള്ളവരെ സഹായിച്ചവരെ കുറിച്ച് പറയുകയാണ് നടൻ. നിരവധി പേർ സഹായിച്ചിട്ടുണ്ടെന്നും നടൻ ടൊവിനോ തോമസ്, മുതൽ നടി മംമ്ത മോഹൻദാസ് വരെയുള്ള സിനിമാ താരങ്ങൾ താൻ വിളിച്ചപ്പോൾ ഓടി എത്തിയിട്ടുണ്ടെന്നുമാണ് ബാല പറയുന്നത്.
കൊവിഡിന്റെ സമയത്ത് ഞാൻ ടൊവിനോയെ വിളിച്ചിരുന്നു. എനിക്ക് വേണ്ടി ഒരു സഹായം ചെയ്യാമോന്ന് ചോദിച്ചു. എന്താണ് വേണ്ടതെന്ന് പുള്ളി ചോദിച്ചു. നീയും കൂടി വന്നാൽ നമുക്ക് കുറച്ചൂടി സഹായം ചെയ്യാൻ സാധിക്കുമെന്ന് പറഞ്ഞു.
വരാമെന്ന് പറഞ്ഞ് ടൊവി വന്നു. നീ വേറൊന്നും ചെയ്യണ്ട, കാശ് തരികയോ ഒന്നും വേണ്ട. വെറുതേ വന്ന് നിന്നാൽ മാത്രം മതിയെന്നാണ് ഞാൻ പറഞ്ഞത്. അങ്ങനെ ടൊവിനോയും നവ്യ നായരും മംമ്ത മോഹൻദാസുമൊക്കെ വന്നു. ഇതുപോലെ ഞാൻ കുറേ താരങ്ങളെ വിളിച്ചിരുന്നു.
മംമ്തയെ ഞാൻ ഒത്തിരി അഭിനന്ദിക്കുകയാണ്. കാരണം ഫിസിക്കലി ഒരു ചലഞ്ച് ജീവിതത്തിൽ അനുഭവിക്കുന്ന സ്ത്രീയാണ് മംമ്ത. എന്നിട്ടും ബാല എന്ന് പറയുന്ന വ്യക്തി വിളിച്ചപ്പോൾ ഓടി വന്നു. ഞങ്ങളുടെ കൈ കൊണ്ട് ഒത്തിരി സഹായിച്ചിട്ടുണ്ട്. അവർ വന്നു, പേഷ്യന്റിന് കാശ് കൊടുത്തു. പിന്നീട് അവരുടെ ജീവിതവും മാറിയിട്ടുണ്ട്. അതൊന്നും ആളുകൾക്ക് അറിയണമെന്നില്ല. ചെറിയൊരു ഉദാഹരണമായി പറയുന്നതാണ്.
നവ്യ നായർ വന്നപ്പോൾ രണ്ട് ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കാൻ സാധിച്ചിരുന്നു. നല്ലൊരു ജീവിതം അവർക്കൊരുക്കി കൊടുക്കാൻ പറ്റി. അതൊന്നും കമന്റ് അടിക്കുന്ന മണ്ടന്മാർക്ക് അറിയാൻ പറ്റില്ല. മോശം കമന്റിടുന്നവരൊക്കെ ഒന്നും ചെയ്യേണ്ടതില്ല. വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് ഉറങ്ങിക്കോ. ഞങ്ങൾ നല്ല കാര്യങ്ങൾ ചെയ്‌തോളാം.
ഞാൻ രാജാവിനെ പോലെയേ ജീവിക്കുകയുള്ളു. അതിലൊരു കോംപ്രമൈസുമില്ല. ഞാനതിന് വാല്യു കൊടുക്കുന്നുണ്ട്. എനിക്ക് ദൈവം തന്ന ജീവിതത്തിൽ ഞാൻ അടിച്ച് പൊളിക്കും. സന്തോഷത്തോടെ ജീവിക്കും. എല്ലായിപ്പോഴും ഹാപ്പിയാണ്. ഒരു വിഷമവുമില്ല. ഓർമ്മകൾകൊണ്ട് വേദന ഉണ്ടാവും. മകളെ കുറിച്ചോർക്കുമ്പോൾ വിഷമം ഉണ്ടാകാറുണ്ട്. അവളുടെ ഭാവിയെ കുറിച്ചും മറ്റുമൊക്കെയാണ് വിഷമം. പിന്നെ നമ്മൾ എന്തൊക്കെ പ്ലാൻ ഇട്ടാലും ദൈവത്തിന് വേറൊരു പ്ലാനുണ്ടാവും എന്നും ബാല പറയുന്നു.
അതേസമയം അമൃതയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. എന്നാൽ ഇരുവരും ഇപ്പോൾ അത്ര സ്വരചേർച്ചയിൽ അല്ലെന്നാണ് പ്രചാരണം. കുറച്ചു നാളുകളായി ബാലയും എലിസമ്പത്തും വേർപെരിയുന്നുവർന്നു വാർത്തകൾ ഉണ്ടായിരുന്നു. ബാലയുമായി ഒരുമിച്ചല്ലേ എലിസബത് ഇപ്പോൾ.
എന്നാൽ ഇതുവരെയും തന്റെയും ബാലയുടെയും ദാമ്പത്യ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് എലിസബത്ത് വെളിപ്പെടുത്തിയിട്ടില്ല. ബാലയോട് പലപ്പോഴായി ആരാധകർ ഇക്കാര്യം ചോദിച്ചെങ്കിലും നടനും പ്രതികരിക്കാൻ കൂട്ടാക്കിയില്ല. എലിസബത്ത് തങ്കമാണ്. പ്യൂർ ക്യാരക്ടറാണ്. ഇപ്പോൾ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല…വിധി. അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. അവൾ സ്വർണ്ണമാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം എന്നുമാണ് ബാല പറഞ്ഞിരുന്നത്.