general
സംവിധായകന് മനു ജെയിംസ് അന്തരിച്ചു; സംഭവം ചിത്രം പുറത്തിറങ്ങാനിരിക്കെ
സംവിധായകന് മനു ജെയിംസ് അന്തരിച്ചു; സംഭവം ചിത്രം പുറത്തിറങ്ങാനിരിക്കെ
സംവിധായകന് മനു ജെയിംസ് (31) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. അഹാന കൃഷ്ണ, ധ്രുവന്, അജു വര്‍ഗീസ്, ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘നാന്‍സി റാണി’ എന്ന സിനിമയുടെ സംവിധായകനാണ് മനു. ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത മരണം.
2004ല്‍ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യൂരിയസ് എന്ന ചിത്രത്തില്‍ ബാല താരമായി അഭിനയിച്ചിട്ടുണ്ട്. മലയാളം, കന്നട, ഹിന്ദി, ഹോളിവുഡ് സിനിമകളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കുറവിലങ്ങാട് ചിറത്തിടത്തില്‍ ജെയിംസ് ജോസിന്റെയും, ഏറ്റുമാനൂര്‍ പ്ലാത്തോട്ടത്തില്‍ സിസിലി ജെയിംസിന്റെയും മകനാണ്. നൈന മനു ജെയിംസ് ആണ് ഭാര്യ. സംസ്കാര ശുശ്രൂഷകള്‍ ഇന്ന് വൈകുന്നേരം 3 ന് കുറവിലങ്ങാട് വീട്ടില്‍വച്ചും സംസ്കാരം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച് ഡീക്കന്‍ ദേവാലയത്തില്‍വച്ചും നടക്കും.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നതിനിടയിലാണ് അന്ത്യം. നിര്‍മ്മാതാവ് ബാദുഷ ഉള്‍പ്പടെ സിനിമാ മേഖലയിലെ നിരവധിപ്പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്.
