Connect with us

അടച്ചിട്ട കോടതിയിലെ നടപടികള്‍ പരസ്യമാക്കുന്ന തരത്തിലടക്കം ദിലീപിന് വേണ്ടിയുള്ള പ്രചരണങ്ങള്‍; നടപടി ഉടന്‍!

general

അടച്ചിട്ട കോടതിയിലെ നടപടികള്‍ പരസ്യമാക്കുന്ന തരത്തിലടക്കം ദിലീപിന് വേണ്ടിയുള്ള പ്രചരണങ്ങള്‍; നടപടി ഉടന്‍!

അടച്ചിട്ട കോടതിയിലെ നടപടികള്‍ പരസ്യമാക്കുന്ന തരത്തിലടക്കം ദിലീപിന് വേണ്ടിയുള്ള പ്രചരണങ്ങള്‍; നടപടി ഉടന്‍!

നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യര്‍ ഉള്‍പ്പടേയുള്ള സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. അസുഖ ബാധിതനായ പ്രധാന സക്ഷി ബാലചന്ദ്രകുമാറിന്റെ ഏതാനും ദിവസത്തെ വിസ്താരം കൂടി ഇനിയും ബാക്കിയുള്ളത്.

ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് എത്തി വിസ്തരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനിടയില്‍ തന്നെയാണ് അടച്ചിട്ട കോടതിയിലെ നടപടികള്‍ പരസ്യമാക്കുന്ന തരത്തിലടക്കം ദിലീപിന് വേണ്ടിയുള്ള പ്രചരണങ്ങളുമായി ദിലീപ് അനുകൂലികള്‍ സജീവമാവുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്. ഇതിന് പിന്നാലെ നടപടി വരുന്നുവെന്നും വാര്‍ത്തകള്‍ ഉണ്ട്.

അതേസമയം, കൊച്ചിയിലെ തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ ദിലീപ് കേസിനെ കുറിച്ച്് തന്റെ പ്രസംഗത്തില്‍ പറഞ്ഞതും ഏറെ വാര്‍ത്തയായിരുന്നു. താനൊരു നിയമപോരാട്ടത്തിലാണ് എന്നാണ് ദിലീപ് കേസിനെ കുറിച്ച് തന്റെ പ്രസംഗത്തില്‍ പറയുന്നത്. ഇവിടെ ഞാനൊരു അതിഥിയാണ് എന്ന് എനിക്ക് തോന്നുന്നില്ല. കാരണം കിട്ടുന്ന സമയത്ത്, പറ്റാവുന്ന നേരത്ത് തൈക്കാട്ടപ്പനെ കാണാന്‍ വരുന്ന ഒരു ഭക്തനാണ് ഞാന്‍. ഞാന്‍ ജനിച്ചത് എടവനക്കാട്, വളര്‍ന്നത് ആലുവയില്‍, ഇപ്പോള്‍ ഇവിടേയും ഞാന്‍ താമസിക്കുന്നുണ്ട് തൈക്കാട്ടപ്പന്റെ മണ്ണില്‍. തൊട്ടപ്പുറത്ത് തന്നെയാണ് അമ്മയുടെ വീട്.

വര്‍ഷങ്ങളായിട്ട് ഇതുവഴി പോകുമ്പോഴൊക്കെ ശിവരാത്രി മഹോത്സവ സമയത്ത് അവിടെ നിന്നൊക്കെ പല പ്രോഗ്രാമുകളും കുറച്ച് നേരം വീക്ഷിച്ച് പോകാറുണ്ട്. പക്ഷെ ഒരിക്കലും ഇവിടത്തെ ഒരു വേദിയില്‍ ഇരുന്ന് സംസാരിക്കാന്‍ എനിക്ക് അവസരം ഉണ്ടായിട്ടില്ല. അതിന് അവസരം തന്നവരോടും നാട്ടുകാരോടും ക്ഷേത്ര ഭാരവാഹികളോടും എന്റെ നന്ദി അറിയിക്കുകയാണ്. സിനിമ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട്…, 1991 ലാണ് ഞാന്‍ സിനിമാലോകത്തേയ്ക്ക് പ്രവേശിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി. പിന്നീട് 1995 ല്‍ എനിക്ക് തോന്നുന്നു ഇത് 28 ാമത്തെ വര്‍ഷമാണ്.

വ്യത്യസ്തമായിട്ടുള്ള ഒരുപാട് വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് അവസരം തന്നത് നിങ്ങളാണ്. എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ്. കാരണം ഞാന്‍ ചെയ്യുന്ന സിനിമകള്‍ വിജയിച്ചത് കൊണ്ടാണ്. അത് വിജയിപ്പിച്ചത് നിങ്ങളുടെ സ്‌നേഹമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ തന്ന സ്‌നേഹനവും കൈയടിയും നിങ്ങള്‍ നിങ്ങളുടെ വിലയേറിയ സമയവും പൈസയുമൊക്കെ ഞങ്ങള്‍ക്ക് വേണ്ടി ഇന്‍വെസ്റ്റ് ചെയ്ത് നിങ്ങള്‍ തിയേറ്ററില്‍ വന്നത് കൊണ്ട് മാത്രമാണ് എന്നെ പോലൊരു കലാകാരന് ഇന്നീ വേദിയില്‍ സംസാരിക്കാന്‍ ഇടയായത്.

ഈ കഴിഞ്ഞ 28 വര്‍ഷമായിട്ട് എന്റെ കഥാപാത്രങ്ങളിലൂടെ എന്നെ നേരിട്ട് കാണാത്ത നിങ്ങള്‍ ഒരുപാട് പേരുണ്ട്. ചിലര്‍ എന്നെ കണ്ടിട്ടുണ്ടാകും. ആ സ്‌നേഹത്തിന് മുന്‍പില്‍ ഓരോ നിമിഷവും ഞാന്‍ നിങ്ങളോട് മനസറിഞ്ഞ് നന്ദി പറയുകയാണ്. ഞാന്‍ പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കുകയാണ് കുറച്ച് കാലമായിട്ട്.

കാരണം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം ഞാന്‍ വലിയ ഒരു നിയമപോരാട്ടത്തിലായിരുന്നു. ഒരുപാട് പേരുടെ പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞ ഒരാളാണ്. ആ സ്‌നേഹത്തിനും പ്രാര്‍ത്ഥനക്കും മുന്‍പില്‍ ഞാന്‍ തലകുനിക്കുകയാണ്. ഒരു കലാകാരനെ സംബന്ധിച്ച് അവരുടെ എനര്‍ജി എന്ന് പറയുന്നത് നിങ്ങളുടെ ഈ രണ്ട് കൈ കൂട്ടി കിട്ടുമ്പോള്‍ ഉള്ള അടിയില്ലേ. അതാണ്. അത് തരുന്ന എനര്‍ജി ഞങ്ങളെ പോലുള്ള കലാകാരന്‍മാര്‍ക്ക് വലിയ ശക്തിയാണ്. ഒരു വേദിയില്‍ നിന്ന് പെര്‍ഫോം ചെയ്യുക എന്നത് ചെറിയ കാര്യമല്ല എന്നും ദിലീപ് പറഞ്ഞു.

അതുമാത്രമല്ല, അടുത്തിടെ ദിലീപും കാവ്യയും ശബരി സെന്‍ട്രല്‍ സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ജീവിതത്തില്‍ താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു ദിലീപ് തന്റെ പ്രസംഗം തുടങ്ങിയത്. ഇതെല്ലാം തന്നെ ദിലീപ് നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് എന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നത്.

സമൂഹത്തില്‍ പല പ്രമുഖരായ ആളുകളുടെ കൈയ്യും കാലും പിടിച്ച് നിരപരാധിയാണ് വരുത്താനുള്ള ക്യാമ്പെയ്ന്‍ നടത്തുകയാണ് ദിലീപ് എന്ന് പ്രകാശ് ബാരെ മുമ്പ് പറഞ്ഞു. തെളിവുകളുടെ കാര്യത്തില്‍ കോടതിക്ക് പോലും രണ്ട് തവണ ആലോചിക്കേണ്ടി വരുന്ന അവസ്ഥയിലേയ്ക്ക് പോകേണ്ടി വരുന്ന തരത്തിലുള്ള ക്യാമ്പെയ്‌നാണ്. ഈ കേസിലെ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പറഞ്ഞത് കേസിലെ എട്ടാം പ്രതിയായ ദിലീപാണ്. അദ്ദേഹത്തിന്റെ ആഗ്രഹം തന്നെ നടക്കട്ടെയെന്നും പ്രകാശ് ബാരെ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in general

Trending

Recent

To Top