Malayalam
മകരം 1 ന് തന്നെ ഐശ്വര്യമായി ആ വിളി വന്നു …. സ്വാമി ശരണം, നന്ദി ദിലീപ്; സന്തോഷവാർത്ത പങ്കുവെച്ച് മനോജ് കുമാര്‍
മകരം 1 ന് തന്നെ ഐശ്വര്യമായി ആ വിളി വന്നു …. സ്വാമി ശരണം, നന്ദി ദിലീപ്; സന്തോഷവാർത്ത പങ്കുവെച്ച് മനോജ് കുമാര്‍
മിനിസ്‌ക്രീന്‍ ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് മനോജ് കുമാര്‍. അഭിനയത്തിന് പുറമേ ഡബ്ബിങ് ആർട്ടിസ്റ്റ് ആയും പ്രവർത്തിക്കുന്ന മനോജ് സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. പുലിമുരുകനില്‍ ഡാഡി ഗിരിജയ്ക്കും മധുരരാജിയിലുമായി നടന്‍ ജഗപതി ബാബുവിന് ശബ്ദം നല്‍കിയത് മനോജായിരുന്നു.
ഇക്കാര്യം നേരത്തെ നടന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മനോജ് ഒരു
സന്തോഷവാർത്തയാണ് ആരാധകരുമായി പങ്കുവെച്ചത്. ദിലീപ് അടക്കമുള്ളവര്‍ക്ക് നന്ദി പറഞ്ഞാണ് നടന്‍ വന്നിരിക്കുന്നത്
മകരം 1 ന് തന്നെ ഐശ്വര്യമായി ആ വിളി വന്നു …. സ്വാമി ശരണം .വളരെ ആസ്വദിച്ച് തന്നെ കൊച്ചി ലാൽ മീഡിയയിൽ വച്ച് അത് ഇന്നലെ പൂർത്തീകരിച്ചു …. നന്ദി ദിലീപ്, റാഫി സർ , ബാദുഷ , ഡിക്സൻ ആൻഡ് ക്രൂ . സർവ്വേശ്വരന് ഒരിയ്ക്കൽ കൂടി നന്ദി …. ഒപ്പം എന്നെ എന്നും പ്രോത്സാഹിപ്പിക്കുന്ന എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്ന ….നിങ്ങൾ ഓരോ സുമനസ്സിനും നന്ദി …. എന്നാണ് അദ്ദേഹം പോസ്റ്റിലൂടെ പറയുന്നത്.
മനോജിന്റെ വാക്കുകൾ!
പ്രിയപ്പെട്ടവരേ നമസ്കാരം ….. 2023 ലെ എന്റെ ആദ്യ കലാ സംരഭം “voice of സത്യനാഥൻ” എന്ന ദിലീപ് ചിത്രത്തിന് വേണ്ടിയുള്ള ഡബ്ബിങ് .മകരം 1 ന് തന്നെ ഐശ്വര്യമായി ആ വിളി വന്നു …. സ്വാമി ശരണം .വളരെ ആസ്വദിച്ച് തന്നെ കൊച്ചി ലാൽ മീഡിയയിൽ വച്ച് അത് ഇന്നലെ പൂർത്തീകരിച്ചു …. നന്ദി ദിലീപ്, റാഫി സർ , ബാദുഷ , ഡിക്സൻ ആൻഡ് ക്രൂ . സർവ്വേശ്വരന് ഒരിയ്ക്കൽ കൂടി നന്ദി …. ഒപ്പം എന്നെ എന്നും പ്രോത്സാഹിപ്പിക്കുന്ന എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്ന ….നിങ്ങൾ ഓരോ സുമനസ്സിനും നന്ദി ….
2023 നമുക്കേവർക്കും വിജയങ്ങളുടെ വർഷമാവട്ടേ…. ഇൻഷാ അള്ളാഹ് അപ്പോൾ മറക്കണ്ട ….. “Voice of സത്യനാഥൻ” ഇറങ്ങുമ്പോൾ (മിക്കവാറും വിഷു റിലീസ് ആയിരിക്കും)
അതിൽ voice of മനോജ് കുമാർ ഉണ്ട്.
നമ്മുടെ സ്വന്തം “ഡാഡി ഗിരിജ” യുടെ ചുണ്ടിലൂടെ ഒരു കാര്യം കൂടി ….. പുലിമുരുകനിലും മധുരരാജയിലും ഞാൻ ഇദ്ദേഹത്തിന് ശബ്ദം കൊടുത്തെങ്കിലും …. അതിനേക്കാളൊക്കെ ഒരു പാട് ഇഷ്ടപ്പെട്ടും ഭയങ്കരമായി ആസ്വദിച്ചുമാണ് ഞാൻ ഇതിൽ ചെയ്തത് … കാരണം മറ്റൊന്നുമല്ല ….. ആ രണ്ട് സിനിമയിൽ കണ്ട ജഗപതി ബാബുവല്ല ഈ സിനിമയിൽ …..വേറെ ലെവൽ ….. നിങ്ങൾ ഞെട്ടി പോകും ….. എന്തായാലും suspense കണ്ട് തന്നെ അറിഞ്ഞോളൂ. എന്ന് പറഞ്ഞുകൊണ്ടാണ് മനോജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.