Connect with us

അമ്പതൊക്കെ ആയാല്‍ ഒതുങ്ങണം, അടങ്ങണം എന്നൊക്കെ പലരും പറയാറുണ്ട്, പക്ഷേ, 54ാം വയസില്‍ പറക്കാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്, പറക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇത് ചെയ്യണം; പുതിയ വീഡിയോയുമായി സിന്ധു കൃഷ്ണകുമാർ

Malayalam

അമ്പതൊക്കെ ആയാല്‍ ഒതുങ്ങണം, അടങ്ങണം എന്നൊക്കെ പലരും പറയാറുണ്ട്, പക്ഷേ, 54ാം വയസില്‍ പറക്കാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്, പറക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇത് ചെയ്യണം; പുതിയ വീഡിയോയുമായി സിന്ധു കൃഷ്ണകുമാർ

അമ്പതൊക്കെ ആയാല്‍ ഒതുങ്ങണം, അടങ്ങണം എന്നൊക്കെ പലരും പറയാറുണ്ട്, പക്ഷേ, 54ാം വയസില്‍ പറക്കാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്, പറക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇത് ചെയ്യണം; പുതിയ വീഡിയോയുമായി സിന്ധു കൃഷ്ണകുമാർ

സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണകുമാറും കുടുംബവും. കുടുംബത്തിലെ എല്ലാവര്ക്കും സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്.

ഇപ്പോഴിതാ, സിന്ധു ക‍ൃഷ്ണകുമാർ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. കൃഷ്ണകുമാർ സ്‌കൈ ഡൈവിങ് നടത്തിയതിന്റെ വിശേഷമാണ് സിന്ധു പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ പോസ്റ്റ് ചെയ്യട്ടെ എന്ന് ചോദിച്ചപ്പോള്‍ ധൈര്യമായി ചെയ്‌തോ എന്ന് കൃഷ്ണകുമാർ പറയുന്നതുൾപ്പെടെ കാണിച്ച ശേഷമാണു സിന്ധു വീഡിയോ കാണിച്ചത്.

അന്ന് എന്തൊക്കെ സംസാരിച്ചുവെന്നോര്‍ക്കുന്നുണ്ടോയെന്നും സിന്ധു കൃഷ്ണകുമാറിനോട് ചോദിച്ചിരുന്നു. നമ്മുടെ വിശ്വാസങ്ങള്‍ക്ക് ഭയങ്കരമായി ശക്തിയേകുന്ന വീഡിയോയാണ് അതെന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്. നമ്മുടെ മനസില്‍ വരുന്നൊരു ചിന്തയാണ് നമ്മളെ നയിക്കുന്നത്. പരമാവധി സിംപിളായിം ഹംപിളായും ജീവിക്കുക. മനുഷ്യരാണ്, ഇടയ്‌ക്കൊക്കെ അഹങ്കാരം വന്നുപോവും. പക്ഷേ, അത് പാടില്ല. പ്രായം കൂടുന്തോറും ചിന്താഗതികളിലും വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്.

സ്‌കൈ ഡൈവിംഗ് ചെയ്യണമെന്നുള്ളത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. അഹാനയാണ് ദുബായില്‍ പോയപ്പോള്‍ സ്‌കൈ ഡൈവിംഗ് ചെയ്തതിനെക്കുറിച്ച് എന്നോട് പറഞ്ഞത്. ജീവിതത്തിലെപ്പോഴും പറ്റുന്ന കാര്യമല്ലല്ലോ ഇത്. ഏറ്റവും നല്ല സ്‌കൈ ഡൈവിംഗ് പ്ലേസ് ദുബായ് ആണെന്നാണ് എല്ലാവരും പറയുന്നത്. എന്‍സിസിയിലുണ്ടായിരുന്ന സമയത്തേ ഇതുപോലുള്ള ആഗ്രഹം മനസില്‍ കയറിക്കൂടിയതാണ്. ആര്‍മിയില്‍ തേരണം എന്നൊക്കെയുണ്ടായിരുന്നു. പക്ഷേ, പരീക്ഷ എനിക്ക് ബാലികേറാമലയായിരുന്നു. രണ്ട് തവണ എഴുതിയിരുന്നു, രണ്ടും പരാജയമായി. കണക്ക് എനിക്ക് ബുദ്ധിമുട്ടുള്ള വിഷയമായിരുന്നു.

എന്‍സിസി സമയത്ത് പാരാ ജമ്പിങ് ചെയ്തിരുന്നു. 16ാമത്തെ വയസിലായിരുന്നു അത്. ട്രയിനറൊന്നും നമ്മുടെ കൂടെക്കാണില്ല, ഫ്‌ളൈറ്റിലുണ്ടാവും. എനിക്ക് പൊതുവെ ഉയരം പേടിയില്ല. എത്ര ഉയരത്തില്‍ പോവാനും മനസുണ്ടായിരുന്നു. വീടൊക്കെ മാറിയ കാലത്ത് ആ സര്‍ട്ടിഫിക്കറ്റ് മിസ്സായിപ്പോയിരുന്നു. നമ്മുടെ നാട്ടില്‍ ഇതുപോലെ എന്തെങ്കിലും സംഭവം വന്നാല്‍ പരീക്ഷിക്കണമെന്ന് അന്നേ മനസിലുണ്ടായിരുന്നു. അഹാനയാണ് എനിക്ക് വേണ്ടി ഇത് ബുക്ക് ചെയ്തത്. ഞാന്‍ ഒന്നും അറിയേണ്ടി വന്നിട്ടില്ല. സ്‌കൈ ഡൈവിംഗില്‍ മുകളിലെ കാഴ്ച വളരെ മനോഹരമാണ്.

54ാം വയസിലും ഇങ്ങനെ ചാടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അമ്പതൊക്കെ ആയാല്‍ ഒതുങ്ങണം, അടങ്ങണം എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ, 54ാം വയസില്‍ പറക്കാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഞാനാണ് അന്ന് ആദ്യം ചാടിയത്. പേടിയുണ്ടായിരുന്നോ എന്ന് ചിലരൊക്കെ എന്നോട് ചോദിച്ചിരുന്നു. ചെറിയൊരു പേടി മനസില്‍ വേണം. എന്നാല്‍ അന്ന് ഞാന്‍ പതിവിലധികം കോണ്‍ഫിഡന്റായിരുന്നു. ഞാന്‍ അറിഞ്ഞുകൊണ്ടാണ് എല്ലാം ഓപ്പറേറ്റ് ചെയ്തത്. പറക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇത് ചെയ്യണമെന്നുമായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top